District News
ഉദയംപേരൂർ: ഉദയംപേരൂർ സിപിഎം ഓഫീസിൽ ജീവനൊടുക്കിയ സിപിഎം ലോക്കൽ കമ്മറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായിരുന്ന പങ്കജാക്ഷന്റെ മരണത്തിൽ സിപിഎമ്മിനെതിരെ ഡിസിസി ജനറൽ സെക്രട്ടറി രാജു പി.നായർ.
മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ സിപിഎമ്മിനാവില്ലെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎമ്മിൽ നിന്ന് പങ്കജാക്ഷന് നേരിട്ട അനുഭവങ്ങളാണ് സാമ്പത്തിക ബാധ്യതയിലെത്തിച്ചതെന്നും സംസ്ഥാന കമ്മറ്റിയിലുൾപ്പടെ പരാതി നൽകിയിട്ടും നടപടിയ്ക്ക് പകരം പങ്കജാക്ഷനെ കുറ്റപ്പെടുത്തി അദ്ദേഹത്തെയും ഭാര്യയെയും പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് ഏരിയ കമ്മിറ്റി തീരുമാനിച്ചതെന്നും ഇതിൽ മനം നൊന്താണ് അദ്ദേഹം ജീവനൊടുക്കിയതെന്നും രാജു പി. നായർ പറഞ്ഞു.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയസഭാ തെരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ജൻശക്തി ജനതാ ദൾ(ജെജെഡി) അധ്യക്ഷൻ തേജ് പ്രതാപ് യാദവ്. നവംബർ 14ന് വോട്ടെണ്ണൽ കഴിഞ്ഞാൽ മാത്രമെ സംസ്ഥാനം ഇനി ആര് ഭരിക്കും എന്ന് പറയാൻ സാധിക്കുക എന്നും തേജ് പ്രതാപ് പറഞ്ഞു. ബാക്കിയെല്ലാം അവകാശവാദങ്ങൾ മാത്രമാണെന്നും ജെജെഡി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
"ബിഹാറിലെ സാഹചര്യം എങ്ങനെയാണെന്ന് പറയാൻ പറ്റില്ല. ആരെ വിജയിപ്പിക്കണമെന്ന് ജനങ്ങൾക്ക് അറിയാം. അവരുടെ ബോധ്യത്തിന് അനുസരിച്ച് അവർ വോട്ട് ചെയ്യും. ഇപ്പോൾ അത്രയെ പറയാൻ സാധിക്കുകയുള്ളു.'- തേജ് പ്രതാപ് പറഞ്ഞു.
മഹുവ മണ്ഡലത്തിൽ താൻ തന്നെ വിജയിക്കുമെന്നും അവിടെ വെല്ലുവിള്ളി ഒന്നും ഇല്ലെന്നും തേജ് പ്രതാപ് അവകാശപ്പെട്ടു. ബിഹാറിന് വേണ്ടി പ്രവർത്തിക്കുയെന്ന എന്ന ലക്ഷ്യം മാത്രമെ തനിക്കും പാർട്ടിക്കും ഉള്ളുവെന്നും തേജ് പ്രതാപ് പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി മഹാസഖ്യം അധികാരത്തിലെത്തുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. സംസ്ഥാനത്ത് മഹാസഖ്യത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ചരിത്ര ഭൂരിപക്ഷമായിരിക്കും തങ്ങൾക്ക് ലഭിക്കുകയെന്നും തേജസ്വി പറഞ്ഞ
"ബിഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. എൻഡിഎയെ മാറ്റി മഹാസഖ്യത്തിനെ അധികാരത്തിലെത്തിക്കാൻ അവർ തയാറായിരിക്കുകയാണ്. 20 വർഷത്തോളമായി തുടരുന്ന നിതീഷ് കുമാറിന്റെ ഭരണം ഇത്തവണ അവസാനിക്കും.'-തേജസ്വി അവകാശപ്പെട്ടു.
വ്യാഴാഴ്ച മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചിരുന്നു. രാഘോപുർ മണ്ഡലത്തിൽ നിന്നാണ് തേജസ്വി ജനവിധി തേടുന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
District News
മാനന്തവാടി: തിരുനെല്ലി ഗവ. ആശ്രമം സ്കൂളിൽ പഠിക്കുന്ന പട്ടിക വർഗ വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ട വകുപ്പ് മന്ത്രി ഒ.ആർ. കേളു സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി കോണ്‍ഗ്രസ് മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.
തിരുനെല്ലി ആശ്രമം സ്കൂളിൽ ക്ലാസ് മുറികളിൽ വിദ്യാർഥികളെ താമസിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. മന്ത്രിക്ക് ധാർമികതയുണ്ടെങ്കിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മക്കിമലയിൽ നിർമാണം തുടങ്ങിയ കെട്ടിടം പണി പൂർത്തിയാക്കി ആശ്രമം സ്കൂളിന്റെ പ്രവർത്തനം ഇവിടേക്ക് മാറ്റണമെന്ന് ആദിവാസി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. ബാലൻ ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഉഷാ വിജയൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എം.ജി. ബിജു, ആദിവാസി കോണ്‍ഗ്രസ് നേതാക്കളായ അനന്തൻ അന്പലക്കുന്ന്, മീനാക്ഷി രാമൻ, ടി.കെ. ഗോപി, വി.ആർ. ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കോട്ടത്തറ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദ്വിദിന ജനജാഗരണ ജാഥ നടത്തി.
ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. ഫണ്ട് അനുവദിക്കാതെ തദ്ദേശസ്ഥാപനങ്ങളെ വീർപ്പുമുട്ടിക്കുന്ന സർക്കാർ നയങ്ങളും വികസന പ്രവർത്തനങ്ങൾക്ക് തുരങ്കംവയ്ക്കുന്ന സിപിഎം ഇടപെടലും നാടിന് ആപത്താണെന്ന് അദ്ദേഹം പറഞ്ഞു. ജാഥാക്യാപറ്റനും മണ്ഡലം പ്രസിഡന്റുമായ സി.സി. തങ്കച്ചന് ഡിസിസി പ്രസിഡന്റ് പതാക കൈമാറി. ജാഥ ഒന്നാംദിന സമാപന സമ്മേളനം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പളളിക്കുന്ന്-വെണ്ണിയോട് റോഡ് പൊതുമരാമത്ത് ഏറ്റെടുക്കുന്നതിന് നിയോജകമണ്ഡലം എംഎൽഎ എന്ന നിലയിൽ നൽകിയ നിവേദനങ്ങളെ സംസ്ഥാന സർക്കാർ അവഗണിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം ദിനം സമാപന സമ്മേളനം കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉദ്ഘാടനം ചെയ്തു. നിരീശ്വരവാദികളുടെ ക്ഷേത്രഭരണം ഭക്തരുടെ വിശ്വാസങ്ങൾക്ക് മുറിവേൽപ്പിക്കുന്നതാണെന്നും അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ ഇടതുഭരണം നാടിന് ശാപമായെന്നും അദ്ദേഹം പറഞ്ഞു.
പി.പി. ആലി മുഖ്യപ്രഭാഷണം നടത്തി. സി.സി. തങ്കച്ചൻ, വൈസ് ക്യാപ്റ്റൻ സി.കെ. ഇബ്രായി, കോ ഓർഡിനേറ്റർ സുരേഷ്ബാബു വാളൽ, മാനേജർ പി.പി. റെനീഷ്, മാണി ഫ്രാൻസിസ്, പോൾസണ്‍ കൂവക്കൽ, ഹണി ജോസ്, പി. ശോഭനകുമാരി, പി.എൽ. ജോസ്, ഒ.ജെ. മാത്യു, ബേബി പുന്നയ്ക്കൽ, വി.എം. ഷാജു, ആന്റണി പാറയിൽ,
പി.ഇ. വിനോജ്, ജോസ് പീയൂസ്, വി.ആർ. ബാലൻ, എം.വി. ടോമി, രശ്മി ജോസഫ്, രാജേഷ് പോൾ, പി.എൽ. അനീഷ്, വി.ഡി. രാജു, ഇ.എഫ്. ബാബു, പുഷ്പ സുന്ദരൻ, ഇ.കെ. വസന്ത, ഇ.ആർ. പുഷ്പ, കെ.കെ. പ്രഭാകരൻ, സതീഷ്കുമാർ, ജോസ് മേട്ടയിൽ, പി.കെ. മൊയ്തു, ജിനി ബെന്നി, ശാന്ത ബാലകൃഷ്ണൻ, പി.ജെ. വിൻസന്റ്, പി.സി. അബ്ദുള്ള, വി. അബ്ദുള്ള, എം.സി. മോയിൻ, മുനീർ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻ വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും പവൻ ഖേര പറഞ്ഞു.
"ബിഹാറിലെ സാഹചര്യം മഹാസഖ്യത്തിന് അനുകൂലമാണ്. ഞങ്ങൾ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ എൻഡിഎയ്ക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയെ പോലും പ്രഖ്യാപിക്കാൻ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തീരുമാനിക്കുമെന്നാണ് അവർ പറയുന്നത്.'-പവൻ ഖേര കൂട്ടിച്ചേർത്തു.
"സംസ്ഥാനത്തെ ജനങ്ങൾ നിലവിലെ സർക്കാരിനെ മടുത്തു കഴിഞ്ഞു. എല്ലാ മേഖലയേയും തകർത്ത ഈ സർക്കാർ മാറണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. മഹാസഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ അവർ തയാറായിരിക്കുകയാണ്."-പവൻ ഖേര അവകാശപ്പെട്ടു.
മഹാസഖ്യത്തിലെ പാർട്ടികളെല്ലാം ഒറ്റക്കെട്ടാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. എന്നാൽ എൻഡിഎയിൽ കാര്യങ്ങൾ അങ്ങനെ അല്ലെന്നും പവൻ ഖേര പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർഥിയായി നിതീഷിനെ പ്രഖ്യാപിക്കാതെ ബിജെപി അദ്ദേഹത്തെ അപമാനിച്ചെന്നും പവൻ ഖേര പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ജോസ് ഫ്രാങ്ക്ളിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചത്താലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് അറിയിച്ചത്.
ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നും ജോസ് ഫ്രാങ്ക്ളിന്റെ നിരന്തര പീഡനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ വീട്ടമ്മ എഴുതിയിരുന്നത്.
Leader Page
മൂന്നാം ഊഴത്തിനുവേണ്ടി പിണറായി തന്ത്രപൂർവം കരുക്കൾ നീക്കി മുന്നേറുന്പോൾ കോണ്‍ഗ്രസിന് ഓരോ നീക്കത്തിലും പിഴയ്ക്കുകയാണോ? എന്നാൽ, സിപിഎമ്മിൽ എല്ലാ മുറിവുകളും ഉണക്കി ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ മികച്ച നീക്കങ്ങൾ നടക്കുന്നു. കോണ്‍ഗ്രസ് മുറിവുകൾ ഉണ്ടാക്കി സമർഥരായ പോരാളികളെ നിരായുധരാക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ജീവൻമരണ പോരാട്ടമാണ് 2026ലെ തെരഞ്ഞെടുപ്പ് എന്നു നേതാക്കൾ മറക്കുന്നു. എനിക്കില്ലെങ്കിൽ ആർക്കും വേണ്ട എന്ന് പലരും കരുതുന്നു.
പണ്ട് ഉമ്മൻ ചാണ്ടി പടനയിച്ചു ജയിക്കുന്പോൾ കപ്പ് ഏറ്റുവാങ്ങാൻ ഒരാൾ ഡൽഹിയിൽനിന്ന് വരുന്ന പതിവുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി അതു സമ്മതിച്ചിരുന്നു. ഇന്ന് ആരെങ്കിലും അങ്ങനെ കരുതുന്നുണ്ടെങ്കിൽ ഉമ്മൻ ചാണ്ടിമാർ ഇന്നില്ല എന്ന് ഓർക്കുന്നത് നല്ലത്. പണ്ട് ഡൽഹിയിൽനിന്ന് വരുന്ന നേതാവിന്റെ ഇമേജുള്ള ആരും ഡൽഹിയിൽ എന്നല്ല, കോണ്‍ഗ്രസിൽതന്നെ ഇല്ല. ഭാരവാഹികളുടെ പുതിയ പട്ടിക വന്നതോടെ ഡൽഹിയിൽനിന്ന് എത്താനുള്ള അവതാരത്തിനെതിരേ മിക്കവാറും നേതാക്കൾ ഒന്നിച്ചുനീങ്ങാൻ ആലോചിക്കുന്നതായും വാർത്തയുണ്ട്.
കോണ്‍ഗ്രസിനുവേണ്ടി പട നയിച്ചിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എന്നിവരെ കോണ്‍ഗ്രസ് വല്ലാതെ മുറിപ്പെടുത്തി. പാർട്ടി വക്താക്കളിൽ ഒരാളായ ഷമയും പരിഭവം പറഞ്ഞു. അതേസമയം സിപിഎമ്മിൽ അഞ്ചു വർഷമായി പാർട്ടിയുമായി ഉടക്കിക്കഴിഞ്ഞ ജി. സുധാകരനെ പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി നാസർ വീട്ടിലെത്തി കണ്ടു. സി.എസ്. സുജാത തുടങ്ങിയ മുതിർന്ന നേതാക്കളും സംഘത്തിലുണ്ടായിരുന്നു.
ക്രിസ്ത്യാനി ആയതോ പ്രശ്നം?
രാഹുൽ മാങ്കൂട്ടത്തിലിനെ കൊല്ലാൻ കാത്തിരുന്നവർക്കു വീണുകിട്ടിയ വടിപോലെയാണ് ഒരു പെണ്‍കുട്ടി പറഞ്ഞ ആരോപണം ഉപയോഗിക്കപ്പെട്ടത്. പരാതി കൊടുക്കാൻ ആ കുട്ടി തയാറുമല്ല. എന്നിട്ടും രാഹുലിനെ നിഗ്രഹിച്ചു. യൂത്ത് കോൺഗ്രസിൽ രാഹുലിന് പകരം വൈസ് പ്രസിഡന്റായ അബിൻ വർക്കിക്ക് സ്വാഭാവികമായും ലഭിക്കേണ്ട പ്രസിഡന്റ് പദവി നടത്തിപ്പുകാരുമായുള്ള ബന്ധംവച്ച് ഒ.ജെ. ജനീഷിന് കൊടുത്തു. അബിനെ കേരളത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ക്രിസ്ത്യാനി ആയതുകൊണ്ടാണോ അബിന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം കിട്ടാത്തത് എന്ന് മാധ്യമങ്ങൾതന്നെ ചോദിക്കുന്നു.
ടി.വിയും ചാക്കോയും
പാർട്ടിക്കുവേണ്ടി കേരളത്തിൽ ചങ്കുപൊട്ടി പണിയുന്ന ക്രൈസ്തവർക്ക് ഇത്തരം അവഗണന അനുഭവിക്കേണ്ടി വരാറുണ്ട്. ഒന്നാമത്തെ ഉദാഹരണം ടി.വി. തോമസാണ്. ആലപ്പുഴയിലെ പുരാതനപ്രസിദ്ധമായ കത്തോലിക്കാ കുടുംബാംഗം. പാർട്ടിക്ക് ആളും അർഥവും ഇല്ലാതിരുന്ന കാലത്ത് രണ്ടും ഉണ്ടാക്കിയവൻ. 1954ലെ കോണ്‍ഗ്രസ് മന്ത്രിസഭയുടെ കാലത്തെ പ്രതിപക്ഷ നേതാവ്. പക്ഷേ 1957ൽ പാർട്ടിക്ക് അധികാരം കിട്ടിയപ്പോൾ അദ്ദേഹത്തിനു മുഖ്യമന്ത്രി ആകാനായില്ല. പകരം ഇഎംഎസ് വന്നു.
അതിലൂം വലിയ ക്രൂരതയാണ് കോണ്‍ഗ്രസ് കാണിച്ചത്. 1957ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് പാർട്ടിക്കെതിരേ വിമോചനസമരം നയിച്ച് അവരെ പുറത്താക്കിയതു പി.ടി. ചാക്കോയുടെ നേതൃത്വമായിരുന്നു. അദ്ദേഹമായിരുന്നു 1957ലെ പ്രതിപക്ഷ നേതാവ്. കമ്യൂണിസ്റ്റുകാർക്കെതിരേ പോരാടാൻ അദ്ദേഹം മുന്നണിയുണ്ടാക്കിയത് കോണ്‍ഗ്രസിലെ നടത്തിപ്പുകാർക്കു പിടിച്ചില്ല. ഭരണം കിട്ടിയപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ചാക്കോ ഔട്ട്. കാരണം മതം. കോണ്‍ഗ്രസ് മതേതര പാർട്ടിയാണല്ലോ. ആ നന്ദികേടിനുള്ള പ്രതിഷേധമായി ഉണ്ടായതാണ് കേരള കോണ്‍ഗ്രസ്. ആന്റണിയും ഉമ്മൻ ചാണ്ടിയും കേരളത്തിൽ മുഖ്യമന്ത്രി ആയത് കേരള കോണ്‍ഗ്രസിന്റെകൂടി സ്വാധീനത്താലാണ്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പി.പി. തങ്കച്ചനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയതും ക്രിസ്ത്യാനി ആയതുകൊണ്ടാണ്. മുഖ്യമന്ത്രി ആകാനുള്ളവർ മെത്രാന്മാരെ കണ്ടതുകൊണ്ടുമാത്രം പദവി നോട്ടം ഇല്ലാത്ത സാധാരണ ക്രിസ്ത്യാനിയുടെ വോട്ട് കിട്ടില്ല. അവർ ഇത്തരം കാര്യങ്ങളും നോക്കും. തെരഞ്ഞെടുപ്പിൽ ജയിച്ചാലേ മുഖ്യമന്ത്രി ആരെന്ന വിഷയമൊക്കെ ഉണ്ടാകൂ.
കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി
രാജീവ് ഗാന്ധിയുടെ സഹപാഠി ആയിരുന്നതുകൊണ്ടു കോണ്‍ഗ്രസിൽ ദേശീയതലത്തിൽ വൻതോക്കായ അഭിഭാഷകപ്രമുഖനാണ് പി. ചിദംബരം. ബിജെപി സർക്കാർ ശരിക്കും പിടിച്ചു കുടഞ്ഞു. അദ്ദേഹം ചെയ്ത ദേശവിരുദ്ധ പ്രവർത്തനങ്ങൾ പലതും കേസാക്കി. അതോടെ അദ്ദേഹം കോണ്‍ഗ്രസിൽ നിന്നുകൊണ്ടു കോണ്‍ഗ്രസ് വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണ്.
ഏറ്റവും അവസാനം അടിച്ച സെൽഫ് ഗോൾ 1984 ജൂണിലെ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ തെറ്റായിരുന്നു എന്ന ഏറ്റുപറച്ചിലാണ്. മിലിട്ടറി പറഞ്ഞതുകൊണ്ട് ഇന്ദിര സമ്മതിച്ചതാണുപോലും. ഹിമാചലിൽ ഖുഷ്വന്ത് സിംഗ് സാഹിത്യോത്സവത്തിലാണ് ഈ ഏറ്റുപറച്ചിൽ നടത്തിയത്. കോണ്‍ഗ്രസ് അടി കൊണ്ടു പുളഞ്ഞു.
കടിഞ്ഞാണ്‍ മുഖ്യമന്ത്രി ഏറ്റെടുക്കുന്നു
നിയമസഭാ- പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. പാർട്ടിയുടെ എല്ലാ ജില്ലാ സെക്രട്ടേറിയറ്റും തലസ്ഥാനത്ത് എകെജി സെന്ററിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്നു. ജനപ്രിയങ്ങളായ വൻ പ്രഖ്യാപനങ്ങൾ വരാനും സാധ്യതയുണ്ട്. മൂന്നാം മൂഴം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് പിണറായി.
പിണറായിയുടെ മകൻ വിവേകിന് വന്നതായി പറയുന്ന സമൻസിനെക്കുറിച്ചൊരു വാർത്ത വന്നു. അങ്ങനെ ഒരു സമൻസ് തനിക്കോ മകനോ കിട്ടിയിട്ടില്ലെന്ന് പിണറായി പറഞ്ഞു. ഒരു പത്രം ഉണ്ടാക്കിയതാണ്. തന്നെ ചീത്തയാക്കാൻ നടത്തുന്ന കളികളുടെ ഭാഗമാണിത്. സഖാക്കൾക്ക് അതു വിശ്വാസമാണ്. രാഹുലിനോട് പറഞ്ഞതുപോലെ പിണറായിയോട് നേരുതെളിയിക്കാൻ പാർട്ടിയിലെ ആരും ആവശ്യപ്പെടുന്നില്ല.
ശബരിമലയിൽ ഇഡിയും
ശബരിമലയിലെ തട്ടിപ്പു കേസന്വേഷണം ഹൈക്കോടതിയുടെ നിയന്ത്രണത്തിൽ നന്നായി നടക്കുകയാണ്. അന്വേഷണസംഘം ദേവസ്വം ബോർഡിനെവരെ പ്രതിയാക്കിയതിലൂടെ നല്ല രീതിയിൽ അന്വേഷണം നടക്കുന്നു എന്ന ധാരണയും സമൂഹത്തിലുണ്ട്. അപ്പോഴാണ് ഇഡിയും വരുന്നു എന്ന വാർത്ത വരുന്നത്. ഇതുവരെയുള്ള അനുഭവംവച്ചു നോക്കിയാൽ അവർ ആരെയോ രക്ഷിക്കാൻ വരുന്നു എന്നേ തോന്നൂ. അവർ നടത്തിയ അന്വേഷണങ്ങളിലൊന്നും പ്രതികളായി ചിത്രീകരിക്കപ്പെട്ടവർ പിടികൂടപ്പെട്ടിട്ടില്ല. ശബരിമലയിലെ അന്വേഷണമെങ്കിലും സത്യസന്ധമായി നടക്കട്ടെ.
വഖഫ് ബോർഡ് ഭൂമി തട്ടിപ്പുകാരോ?
മുനന്പം വഖഫ് ഭൂമിയല്ല. ഫാറൂഖ് കോളജിന് 1950ൽ അബ്ദുൾ സത്താർ സേട്ട് ഇഷ്ടദാനമായി കൈമാറിയ 404 ഏക്കർ ഭൂമി 69 വർഷത്തിനുശേഷം വഖഫ് സ്വത്തായി പ്രഖ്യാപിച്ച കേരള വഖഫ് ബോർഡിന്റെ നടപടി നിയ
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വിജയിക്കുകയെന്ന് അമിത് ഷാ അവകാശപ്പെട്ടു.
"ബിഹാറിൽ എൻഡിഎ തന്നെ വിജയിക്കും. തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് എൻഡിഎ നേരിടുന്നത്. അദ്ദേഹമാണ് ബിഹാറിലെ എൻഡിഎയുടെ മുഖം.'- അമിത് ഷാ പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വീണ്ടും നിതീഷ് കുമാർ എത്തുമൊ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് അമിതാ ഷാ പറഞ്ഞത്. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന്റെ യോഗത്തിലായിരിക്കും തീരുമാനം ഉണ്ടാവുക എന്നുമാണ് അമിത് ഷാ പറഞ്ഞത്.
തനിക്ക് ഒറ്റക്ക് ഒന്നും തീരുമാനം സാധിക്കില്ലെന്നും സഖ്യത്തിലെ എല്ലാ പാർട്ടികളുടെയും അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കൂടി അനുസരിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ബിഹാറിലെ ജനങ്ങൾ എൻഡിഎയ്ക്കൊപ്പമാണെന്നും മഹാസഖ്യത്തെ അവർ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ലാലു പ്രസാദ് യാദവിന്റെ ദുർഭരണം കണ്ടിട്ടുള്ളത് കൊണ്ട് ഒരിക്കലും ആർജെഡി സഖ്യത്തെ തിരിച്ച് അധികാരത്തിലെത്തിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
Kerala
കോഴിക്കോട്: പേരാമ്പ്രയില്‍ യുഡിഎഫ് പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ്.
പോലീസിന്റെ ഭാഗത്ത് നിന്നാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. ടിയര്‍ഗ്യാസിനൊപ്പം പോലീസ് ഗ്രനേഡും ഉപയോഗിച്ചു. ഇതിനിടയില്‍ സ്ഫോടക വസ്തു എറിഞ്ഞെന്നുമാണ് ആരോപണം.
ഷാഫി പറമ്പില്‍ എംപി പങ്കെടുത്ത യുഡിഎഫ് പ്രകടനത്തിനിടെ പോലീസിനു നേരേ അക്രമം നടത്തുകയും സ്ഫോടകവസ്തു എറിയുകയും ചെയ്തുവെന്ന കേസില്‍ അഞ്ച് യുഡിഎഫ് പ്രവര്‍ത്തരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
NRI
മെൽബൺ: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കും കോൺഗ്രസ് പ്രവർത്തകർക്കും പോലീസ് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ഓസ്ട്രേലിയ മെൽബണിൽ യോഗം ചേർന്നു.
പോലീസിനെ ഉപയാഗിച്ചുള്ള സർക്കാരിന്റെ ഈ നടപടി ശബരിമല വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും ജനങ്ങൾ ഇത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യോഗത്തിൽ അധ്യക്ഷൻ ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷ് പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിന്റെ പ്രതിഫലം അടുത്ത തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അനുഭവിക്കേണ്ടിവരുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഐഒസി നാഷണൽ ജനറൽ സെക്രട്ടറിമാരായ സോബൻ തോമസ്, അഫ്സൽ അബ്ദുൽ ഖാദിർ, ദേശീയ നേതാക്കൾ ബിജു സ്കറിയ, ഷൈബു പീച്ചിയോട് എന്നിവർ സംസാരിച്ചു.
National
ന്യൂഡല്‍ഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ രാവിലെ 11.30ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അദ്ദേഹത്തിന് പാര്‍ട്ടി അംഗത്വം നല്കി. കനയ്യ കുമാർ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്.
ജമ്മുകാഷ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൻ ഗോപിനാഥൻ സർവീസിൽ നിന്ന് രാജിവച്ചിരുന്നു. കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ പലപ്പോഴും തുറന്ന് പറഞ്ഞയാളാണ് കണ്ണന് ഗോപിനാഥന്.
പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തേ മുംബൈയില്‍ വച്ചും ആഗ്രയില്‍ വച്ചും അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികളിലും കണ്ണന് ഗോപിനാഥന് പങ്കെടുത്തിരുന്നു.
മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക് ചേരുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും എന്നായിരുന്നു കണ്ണന്റെ പ്രതികരണം.
ഇത് പൗരന്മാരുടെ പാർട്ടിയാണ്. എന്നാൽ പൗരന്മാരിൽ നിന്ന് പ്രജകളിലേക്കുളള യാത്രയാണ് ഇപ്പോൾ നടക്കുന്നത്. തിരിച്ചു പൗരന്മാരിലേക്കുള്ള യാത്രയാണ് ലക്ഷ്യം. എന്താണ് തന്റെ റോളെന്ന് പാർട്ടി തീരുമാനിക്കുമെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണന് ഗോപിനാഥന് ദാദ്ര നഗര്‍ ഹവേലിയിലെ കളക്ടറായിരുന്നു.
Kerala
തിരുവനന്തപുരം: ഷാഫി പറമ്പിലിനെതിരായ ആക്രമണം, സ്വര്‍ണക്കൊള്ളയില്‍ നിന്ന് തടിതപ്പാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
നട്ടുച്ചക്ക് ഇരുട്ടാണെന്നു പറയുന്ന നിലപാടാണ് അവരുടേത്. മാധ്യമപ്രവര്‍ത്തകര്‍ സത്യം പുറത്തുകൊണ്ടുവന്നപ്പോള്‍ അവര്‍ ഉരുണ്ടുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം മറച്ചുവയ്ക്കാനുള്ള തത്രപ്പാടാണ് അവരുടേതെന്നും അതാണ് ഇന്നലെ കണ്ടതെന്നും വേണുഗേപാല്‍ പറഞ്ഞു.
ഷാഫി പറമ്പിലിനെ താന്‍ കണ്ടിരുന്നെന്നും മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദിച്ചതിൽ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പാക്കാന്‍ കെപിസിസി ആഹ്വാനം ചെയ്തു.
വൈകിട്ട് മൂന്നിന് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും. കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഐജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
അതേസമയം, സംഘര്‍ഷത്തില്‍ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ചികിത്സയില്‍ തുടരുകയാണ്. മൂക്കിന്റെ രണ്ട് ഭാഗങ്ങളില്‍ പൊട്ടലേറ്റ എംപിയുടെ ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെ പൂര്‍ത്തിയായി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
പേരാമ്പ്ര സികെജി കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര നഗരത്തിലാണ് സംഘര്‍ഷമുണ്ടായത്. കോളജില്‍ ചെയര്മാന് സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്ര ടൗണില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
തുടര്‍ന്ന് പേരാമ്പ്രയിൽ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹര്‍ത്താലിനിടെ പേരാബ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദിന് മര്‍ദനമേറ്റതായി ആരോപിച്ചു. ഇതന്റെ ഭാഗമായി സിപിഎമ്മും പ്രകടനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഒരേസമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പോലീസ് ലാത്തി വീശി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫിക്ക് പരിക്കേറ്റത്.
District News
കൊച്ചി: തന്നെ മോശക്കാരിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് നടി റിനി ആന്‍ ജോര്‍ജ്. സൈബര്‍ പോരാളികള്‍ സൈബര്‍ കോമാളികളായി മാറിയെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതിന് പിന്നില്‍ തന്റെ ഗൂഢാലോചന എന്ന് പറയുന്നവരെ സമ്മതിക്കണമെന്നും റിനി പറഞ്ഞു.
എതിര്‍ക്കുന്നവരെ സിപിഎമ്മുകാരാക്കും. പുറത്തുവന്ന ഓഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചിട്ടില്ല. മാനനഷ്ടക്കേസ് കൊടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും റിനി കൂട്ടിച്ചേര്‍ത്തു.
തന്നെ പ്രകോപിപ്പിച്ചാല്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും പറയേണ്ടി വരുമെന്ന് റിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്ക് അറിയാവുന്നതും നേരിട്ട് അനുഭവമുള്ളതുമായ കാര്യങ്ങളുണ്ട്. അത് പറയേണ്ടിവരും. അത്തരം കാര്യങ്ങള്‍ ഇതുവരെ പറയാത്തതിന് കാരണം കാരണം ആ പ്രസ്ഥാനത്തിലെ പല ആളുകളേയും സ്നേഹിക്കുന്നുണ്ട് എന്നതുകൊണ്ടാണെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
NRI
ബോൾട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം സേവന ദിനമായി ആഘോഷിച്ചു. സേവന ദിനത്തിന്റെ ഭാഗമായി പ്രവർത്തകർ ബോൾട്ടണിൽ തെരുവ് ശുചീകരണവും ലഹരി വിരുദ്ധ കാമ്പയിനും സംഘടിപ്പിച്ചു.
ബോൾട്ടൺ കൗൺസിലുമായി ചേർന്ന് സംഘടിപ്പിച്ച തെരുവ് ശുചീകരണത്തിൽ ഐഒസിയുടെ വനിതാ - യുവജന പ്രവർത്തകരടക്കം 22 സേവ വോളന്റിയർമാർ പങ്കെടുത്തു.
ബോൾട്ടൺ ചിൽഡ്രൻസ് പാർക്കിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെയും വരും ദിവസങ്ങളിൽ ഐഒസിയുടെ നേതൃത്വത്തിൽ യുകെയിലാകമാനം സംഘടിപ്പിക്കുന്ന സർവോദയ ലഹരി വിരുദ്ധ കാമ്പയിനിന്റെയും ഔദ്യോഗികമായ ഉദ്ഘാടനവും ബോൾട്ടൺ സൗത്ത് ആൻഡ് വാക്ഡൻ എംപി യാസ്മിൻ ഖുറേഷി നിർവഹിച്ചു.
കാമ്പയിനിന്റെ ഭാഗമായി പ്രവർത്തകർ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. എംപി പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സേവന ദിനത്തിന്റെ ഭാഗമായ എല്ലാ വോളന്റിയർമാരെയും ആദരിച്ചുകൊണ്ടുള്ള സേവ സർട്ടിഫിക്കറ്റുകളുടെ വിതരണം യാസ്മിൻ ഖുറേഷി നിർവഹിച്ചു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഐഒസി യുകെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ആൻഡ് പ്രോഗ്രാം കോഓർഡിനേറ്റർ റോമി കുര്യാക്കോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജിപ്സൺ ഫിലിപ്പ് ജോർജ്, അരുൺ ഫിലിപ്പോസ്, ഫിലിപ്പ് കൊച്ചിട്ടി, റീന റോമി, കെ.വി. രഞ്ജിത്കുമാർ, ജേക്കബ് വർഗീസ്, ഫ്രബിൻ ഫ്രാൻസിസ്, ബേബി ലൂക്കോസ്, സോജൻ ജോസ്, റോബിൻ ലൂയിസ്, അമൽ മാത്യു, കെ.ജെ. ചിന്നു, പി.പി. പ്രണാദ്, ജോയേഷ് ആന്റണി, ജസ്റ്റിൻ ജേക്കബ്, ബിന്ദു ഫിലിപ്പ്, അനഘ ജോസ്, പി.ഡി. ലൗലി, സ്കാനിയ റോബിൻ, സോബി കുരുവിള എന്നിവർ സേവനദിനത്തിൽ സജീവ പങ്കാളികളായി.
മറ്റുള്ളവർക്കായി സേവനം ചെയ്യുക, നമ്മുടെ സമൂഹത്തിന് ഉത്തരവാദിത്തം വഹിക്കുക എന്ന സന്ദേശമാണ് ഈ പ്രവർത്തനത്തിലൂടെ പ്രതിഫലിക്കുന്നതെന്നും സംഘടനകളും കൂട്ടായ്മകളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് വരുന്നത് പ്രശംസനീയമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തതുകൊണ്ട് എംപി പറഞ്ഞു.
District News
കോട്ടയം: എൻഎസ്എസിനെ അനുനയിപ്പിക്കാള്ള ശ്രമം കോൺഗ്രസ് തുടരുന്നതിനിടെ പെരുന്നയിലെത്തിയ നേതാക്കളോട് അതൃപ്തി പ്രകടമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍.
സമദൂരത്തിൽ മാറ്റമില്ലെന്ന് സുകുമാരൻ നായര്‍ പറഞ്ഞെങ്കിലും നിലവിലെ സംസ്ഥാന നേതൃത്വത്തോട് അകലമുണ്ടെന്ന് കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് അദ്ദേഹം സൂചിപ്പിച്ചെന്നാണ് വിവരം. ശബരിമല വിഷയത്തിൽ നേതൃത്വം എൻഎസ്എസുമായി കൂടിയാലോചന നടത്താത്തതിലാണ് അദ്ദേഹം നീരസം പ്രകടിപ്പിച്ചത്.
ആഗോള അയപ്പ സംഗമത്തിൽ തീരുമാനമെടുക്കും മുമ്പ് യുഡിഎഫ് നേതൃത്വം നിലപാട് അറിയിച്ചില്ല. വിശ്വാസ പ്രശ്നങ്ങളിൽ കൂടിയാലോചന നടത്തുന്നില്ല. മുമ്പ് ഇത്തരം വിഷയങ്ങളിൽ കോണ്‍ഗ്രസ് നേതാക്കള്‍ എൻഎസ്എസുമായി ആശയ വിനിമയം നടത്തിയിരുന്നുവെന്നും കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് സുകുമാരൻ നായര്‍ പറഞ്ഞെന്നാണ് വിവരം.
പി.ജെ കുര്യൻ, കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എന്നിവരാണ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അയ്യപ്പസംഗമം ബഹിഷ്കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍, കോണ്‍ഗ്രസിനു ഹിന്ദുവോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാടില്‍നിന്നും എന്‍എസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരായി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിക്കുന്നത്.
എന്നാല്‍, സുകുമാരന്‍ നായരെ കണ്ടതില്‍ രാഷ്ട്രീയമില്ലെന്നും പതിവ് സന്ദര്‍ശനം മാത്രമാണെന്നും, ചങ്ങനാശേരി ഉള്‍പ്പെടുന്ന സ്ഥലത്തെ എംപി എന്ന നിലയില്‍ നാട്ടിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സുകുമാരന്‍ നായരെ കണ്ടതെന്നും മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞിരുന്നു.
District News
പത്തനംതിട്ട: സംസ്ഥാന സർക്കാരിന് അനുകൂലമായി നിലപാട് എടുത്ത എൻഎ സ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടർന്ന് കോൺഗ്രസ്. കെപിസിസി അച്ചട ക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എൻഎസ്എസ് ജനറൽ സെ ക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. അനുനയ ശ്രമം തുടരുന്ന തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.
ചർച്ചയുടെ വിശദാംശങ്ങൾ പറയാൻ കഴിയില്ലെന്നാണ് സുകുമാരൻ നായരെ കണ്ട തിന് ശേഷമുള്ള തിരുവഞ്ചൂരിൻ്റെ പ്രതികരണം. ശബരിമല വിഷയത്തിൽ എൻഎ സ്എസിന് വ്യക്തമായ നിലപാടുണ്ട്. നിലപാടെടുക്കാൻ എൻഎസ്എസിന് അവകാ ശമുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയാണ് തിരുവഞ്ചൂർ സുകുമാര ൻ നായരെ കണ്ടത്. കഴിഞ്ഞ ദിവസം പി.ജെ.കുര്യൻ, കൊടിക്കുന്നിൽ സുരേഷ് തുട ങ്ങിയ കോൺഗ്രസ് നേതാക്കളും പെരുന്നയിൽ എത്തിയിരുന്നു.
Kerala
പത്തനംതിട്ട: സംസ്ഥാന സർക്കാരിന് അനുകൂലമായി നിലപാട് എടുത്ത എൻഎസ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടർന്ന് കോൺഗ്രസ്. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. അനുനയ ശ്രമം തുടരുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.
ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പറയാൻ കഴിയില്ലെന്നാണ് സുകുമാരൻ നായരെ കണ്ടതിന് ശേഷമുള്ള തിരുവഞ്ചൂരിന്റെ പ്രതികരണം. ശബരിമല വിഷയത്തിൽ എൻഎസ്എസിന് വ്യക്തമായ നിലപാടുണ്ട്. നിലപാടെടുക്കാൻ എൻഎസ്എസിന് അവകാശമുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയാണ് തിരുവഞ്ചൂർ സുകുമാരൻ നായരെ കണ്ടത്. കഴിഞ്ഞ ദിവസം പി.ജെ.കുര്യൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും പെരുന്നയിൽ എത്തിയിരുന്നു.
District News
പാലക്കാട്: ഷാഫി പറമ്പിലിനെതിരായ ആരോപണങ്ങളിൽ ഉറച്ചുനില്‍ക്കുന്നുവെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിൻ്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേ ഹം കൂട്ടിച്ചേർത്തു.
വ്യക്തിപരമായി ഉയരുന്ന അശ്ലീലങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സിപിഎമ്മിന് താ ത്പര്യമില്ല. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎമ്മെ ന്നും വ്യക്തതയുള്ള കാര്യങ്ങളെ പറയൂവെന്നും സുരേഷ് ബാബു പറഞ്ഞു.
Kerala
ന്യൂഡൽഹി: വയനാട് ഡിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ എൻ.ഡി. അപ്പച്ചന് എഐസിസി അംഗമായി നിയമനം. വ്യാഴാഴ്ച രാവിലെയാണ് എൻ.ഡി. അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷ പദവി രാജിവച്ചത്.
പുല്‍പ്പള്ളിയിലെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെയും ഡിസിസി മുൻ ജില്ലാ ട്രഷറർ എൻ.എം. വിജയന്റെയും ആത്മഹത്യ സംബന്ധിച്ച പ്രശ്നങ്ങളും കാണാട്ടുമല തങ്കച്ചനെ ജയിലിലടച്ച നടപടിയും വിവാദമായതിന് പിന്നാലെയാണ് രാജിവച്ചത്.
ആത്മഹത്യ ചെയ്ത ജോസ് നെല്ലേടത്തിന്റെ കുടുംബം കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എംപിയെ സന്ദർശിച്ചിരുന്നു. ജോസിന്റെ ഭാര്യ ഷീജയും മക്കളും സഹോദരനുമാണ് പടിഞ്ഞാറത്തറയിലെ ഹോട്ടലില്‍ എത്തി പ്രിയങ്കയെ കണ്ടത്. ഇതിന് പിന്നാലെയാണ് ഡിസിസി അധ്യക്ഷൻ രാജിവച്ചത്.
എൻ.ഡി അപ്പച്ചൻ രാജിവച്ച ഒഴിവിൽ അഡ്വ. ടി.ജെ. ഐസക്കിനെ വയനാട് ഡിസിസി പ്രസിഡന്റായി നിയമിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കല്പറ്റ നഗരസഭ ചെയർമാനാണ് ടി.ജെ. ഐസക്ക്.
NRI
ബ്രിസ്ബയിൻ: ഒഐസിസി ഓസ്ട്രേലിയുടെ ദേശീയ പ്രസിഡന്റായി സിഡ്നിയിൽ നിന്നുള്ള ജിൻസൺ കുര്യനെയും ദേശീയ ജനറൽ സെക്രട്ടറിയായി ബ്രിസ്ബെയ്നിൽ നിന്നുള്ള ബൈജു ഇലഞ്ഞിക്കുടിയേയും തെരഞ്ഞെടുത്തു.
ദേശീയ വൈസ് പ്രസിഡന്റായി ബെന്നി കണ്ണമ്പുഴ (കാന്‍ബറ), മാമന് ഫിലിപ്പ് (ബ്രിസ്ബെയ്ന്‍), ശ്രീരേഖ സാജു (സിഡ്നി) എന്നിവരെയും ദേശീയ ട്രഷററായി അനീഷ് ഗോപുരത്തിങ്കലിനെയും (സിഡ്നി) തെരഞ്ഞെടുത്തു.
ദേശീയ സെക്രട്ടറിമാരായി ജോളി ജോസഫ് (സിഡ്നി), ഉര്‍മീസ് വാളൂരാന്‍ (പെര്‍ത്ത്), മോൻസി ജോർജ് (മെല്‍ബണ്‍), ഷാജി ഐസക്ക് (ഡാർവിന്), സേവ്യർ മാത്യു (ബ്രിസ്ബെയ്ൻ), പ്രശാന്ത് പദ്മനാഭൻ ഷോബിനാഥൻ (അഡലേഡ്), ജിബി ആന്റണി (ടാസ്മാനിയ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ദേശീയ നിർവഹക സമിതി അംഗങ്ങളായി സാജു ഓലിക്കര (സിഡ്നി), റൈയ്ഗൻ ജോസഫ് (മെല്‍ബണ്‍), റെജി കുരിയാക്കോസ് (ടാസ്മാനിയ), സുനിൽ തോമസ് (കാന്‍ബറ), സോബി ജോര്‍ജ് (ഡര്‍വിന്‍), മനോജ് ചാമി (മെല്‍ബണ്‍), ബിജു പുളിക്കാട്ട് (കാന്‍ബറ), ജിജി ആന്റണി (അഡലേഡ്), ലിയോ ഫെർണാണ്ടസ് (പെര്‍ത്ത്), ജിജോ വി.തോമസ് (ബ്രിസ്ബെയ്ൻ) എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരായി ബിനോയ് അലോഷ്യസ് (ന്യൂസൗത്ത് വെയിൽസ്), കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ (വിക്ടോറിയ), ജിബിന്‍ തേക്കാനത്ത് (ഓസ്ട്രേലിയൻ കാപിറ്റൽ ടെറിട്ടറി), ജിബി കൂട്ടുങ്കൽ (സൗത്ത് ഓസ്ട്രേലിയ), ജോൺ പിറവം (ക്യൂൻസ്ലാൻഡ്), ബിനോയ് പോൾ (വെസ്റ്റേൺ ഓസ്ട്രേലിയ), ദിനു പോൾ (നോർത്തേൺ ടെറിട്ടറി), വിനു വർഗീസ് (ടാസ്മാനിയ) എന്നിവരെയും തെരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം ചേർന്ന ഒഐസിസി ദേശീയ പ്രതിനിധി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ഗ്ലോബല്‍ കമ്മിറ്റിയുടെയും കെപിസിസിയുടെയും നിർദേശ പ്രകാരം ഓസ്ട്രേലിയയുടെ എല്ലാ സംസ്ഥാനങ്ങളിൽ അഡ്ഹോക്ക് കമ്മിറ്റികളും വിവിധ സ്ഥലങ്ങളിൽ ഒഐസിസിയുടെ നേതൃത്വത്തിൽ പരിപാടികളും മെമ്പർഷിപ് കാമ്പയിനും കെപിസിസിയുടെ 137 രൂപ ചലഞ്ചും ഒഐസിസി ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കര പിള്ള നിയമിച്ച അഡ്ഹോക്ക് കമ്മിറ്റി സംഘടിപ്പിച്ചിരുന്നു.
ഒഐസിസി ഓസ്ട്രേലിയുടെ പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക കെപിസിസിക്ക് കൈമാറുവാനും പ്രവർത്തനം പരമാവധി വിപുലപ്പെടുത്താനും സംസ്ഥാന കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുവാനും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോൺഗ്രസ് ഓസ്ട്രേലിയ ദേശീയ പ്രതിനിധി യോഗം തീരുമാനിച്ചു.
കെപിസിസിയുടെ ചാരിറ്റി പ്രവർത്തനങ്ങളുമായി സഹകരിക്കുവാനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിനെയും ഒഐസിസി ഓസ്ട്രേലിയുടെ ചാർജുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ്, അഡ്വ. കെ.പി. ശ്രീകുമാർ എന്നിവരെ ഓസ്ട്രേലിയയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാനും ദേശീയ പ്രതിനിധി യോഗം തീരുമാനിച്ചു.
Kerala
വയനാട്: ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ വീടിന്റെ ആധാരം കുടുംബത്തിന് കൈമാറി കോണ്‍ഗ്രസ്.
വിജയന്റെ മകനും മരുമകളും ആധാരം ഏറ്റുവാങ്ങി. ബത്തേരി അര്‍ബന്‍ബാങ്കിലെ കുടിശികയായ 63 ലക്ഷം രൂപ കോൺഗ്രസ് ബുധനാഴ്ച അടച്ചിരുന്നു. ബാങ്കിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്നാണ് ആധാരം അധികൃതര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയത്.
എഗ്രിമെന്റ് പ്രകാരമുള്ള വാക്ക് കോണ്‍ഗ്രസ് പാലിച്ചെന്ന് മരുമകള്‍ പത്മജ മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബര്‍ 30ന് മുന്‍പായി ബാധ്യത അടച്ച് തീര്‍ത്തില്ലെങ്കില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സത്യഗ്രഹം നടത്തുമെന്ന് വിജയന്റെ കുടുംബം കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോണ്‍ഗ്രസ് ആദ്യം തള്ളിപ്പറഞ്ഞപ്പോഴും പിന്നീട് ചേര്‍ത്തുപിടിച്ചപ്പോഴും അതിന് കൂടെ നിന്നവരാണ് തങ്ങളെന്ന് മരുമകള്‍ പത്മജ പറഞ്ഞു.
അന്‍പത് വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് മരിച്ച ഒരാളുടെ കുടുംബത്തിനോട് കാണിക്കേണ്ട നീതിയല്ല പാര്‍ട്ടി അന്ന് കാണിച്ചത്. എന്നിട്ടും അവര്‍ വീട്ടില്‍ വന്നപ്പോള്‍ രണ്ടും കൈയും നീട്ടി സ്വീകരിച്ചു. നിരന്തരമായി അവഗണനയും ആക്ഷേപവുമാണ് തങ്ങള്‍ക്ക് കിട്ടിയിരുന്നത്. കാല് ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമ്പോള്‍ ഒരമ്മ ചെയ്ത കാര്യം മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്നും പത്മജ പറഞ്ഞു.
സൈബര്‍ ആക്രമണത്തിലൂടെ തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ബാക്കിയുള്ള കടം വീട്ടണം. ഞങ്ങള്‍ക്ക് ജീവിച്ചേ പറ്റുകയുള്ളു. അതിനുവേണ്ടി പോരാടും. അവര്‍ക്ക് അതേ ചെയ്യാന്‍ കഴിയൂ എന്നാണ് പറഞ്ഞു. പാര്‍ട്ടി വരുത്തിവച്ച കടം ഇതാണ്. ബാക്കി കടങ്ങള്‍ അച്ഛന്റെ പേഴ്സണല്‍ കടങ്ങളാകാം. പാര്‍ട്ടി വരുത്തിവച്ച കടം അവര്‍ തീര്‍ത്തുതന്നു. രണ്ടരക്കോടിയുടെ ബാധ്യത തീര്‍ക്കാമെന്നായിരുന്നു അവര്‍ ആദ്യം പറഞ്ഞത്. പിന്നീട് കെപിസിസിയുടെ ഫണ്ട് ഇല്ലെന്ന് പറഞ്ഞു. തുടര്‍ന്നുണ്ടാക്കിയ എഗ്രിമെന്റ് പ്രകാരം പറഞ്ഞ തുക തന്നു.
ഡിസിസി പ്രസിഡന്റിന്റെ രാജിയെക്കുറിച്ച് രാഷ്ട്രീയമായി പറയാന്‍ താന്‍ ആളല്ല. അന്നും ഇന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകയല്ല. വ്യക്തിപരമായി പറയുകയാണെങ്കില്‍ കര്‍മ എന്നൊന്നുണ്ട്. അച്ഛന് മരിച്ചതില്‍ രണ്ടാമത്തെ പ്രതിയാണ് അയാള്‍-പത്മജ പറഞ്ഞു.
Kerala
തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പിന്തുണ നല്‍കുകയും കോണ്‍ഗ്രസിനെയും ബിജെപിയെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തതിനു പിന്നാലെ അനുനയ നീക്കവുമായി കെപിസിസി.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍എസ്എസ് നിലപാട് യുഡിഎഫിന് എതിരാകുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
എന്‍എസ്എസുമായി കോണ്‍ഗ്രസിന് എല്ലാ കാലത്തും നല്ലബന്ധമാണെന്നും എന്‍എസ്എസിന് എല്ലാ കാലത്തും സമദൂര നിലപാടാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ ശബരിമല നിലപാട് ആചാര മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസും നേതാക്കളും വിശ്വാസികള്‍ ആണെന്നും പ്രധാന നേതാക്കള്‍ എല്ലാം ഇരുമുടിക്കെട്ടുമായി ശബരിമല കയറുന്നവരാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
എന്‍എസ്എസുമായി കോണ്‍ഗ്രസിന് യാതൊരു തര്‍ക്കവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു. കോണ്‍ഗ്രസിനും എന്‍എസ്എസിനും ശബരിമലവിഷയത്തില്‍ ഒരേ ലക്ഷ്യമാണ്. അത് വിശ്വാസ സംരക്ഷണമാണ്. അതാണു കോണ്‍ഗ്രസും എന്‍എസ്എസും പുലര്‍ത്തുന്നത്.
വിശ്വാസ സംരക്ഷണത്തിന് പരിശ്രമിച്ചവരാണ് എന്‍എസ്എസ്. വിശ്വാസ പ്രശ്നത്തില്‍ ഉറച്ചതും സ്ഥിരതയുമുള്ള നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. വിശ്വാസ സംരക്ഷണത്തെ എതിര്‍ത്തത് സര്‍ക്കാരാണ്. പോലീസിന്റെ സഹായത്തോടെ യുവതികളെ ശബരിമലയില്‍ എത്തിച്ചത് പിണറായി സര്‍ക്കാരാണ്.
കൂടാതെ 51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്കിയതും പിണറായി സര്‍ക്കാരാണെന്ന കാര്യം ആരും മറന്നിട്ടില്ല. കോണ്‍ഗ്രസും എന്‍എസ്എസുമായി തര്‍ക്കവും പ്രശ്നവുമാണെന്ന് വരുത്തി തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
എന്‍എസ്എസ് നേതൃത്വവുമായി ചർച്ച നടത്തുന്ന കാര്യത്തിൽ കെപിസിസി തീരുമാനമെടുക്കും. എന്‍എസ്എസിനെ കോണ്‍ഗ്രസ് വിമര്‍ശിക്കില്ലെന്നും തര്‍ക്കത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
പാലക്കാട്: എൻഎസ്എസുമായി കോണ്‍ഗ്രസിനു നല്ല ബന്ധമാണുള്ളതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. അതേസമയം ശബരിമലവിഷയത്തിൽ അവർക്ക് അവരുടേതായ നിലപാടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർസംവിധാനം ഉപയോഗിച്ചു നടത്തിയ അയ്യപ്പസംഗമവും അതിനുപിന്നാലെ നടത്തിയ ബദൽസംഗമവും യുഡിഎഫും കോണ്‍ഗ്രസും അംഗീകരിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ചില നിക്ഷിപ്തതാത്പര്യങ്ങൾക്കുവേണ്ടിയാണ് ആർഎസ്എസ് അയ്യപ്പസംഗമം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മുന്‍പു നടത്തിയ നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരേ നിരവധി കേസുകളാണ് സർക്കാർ എടുത്തത്. മണ്മറഞ്ഞുപോയ ഉമ്മൻ ചാണ്ടിക്കെതിരേയും തനിക്കെതിരേയുംവരെ കേസുകളുണ്ട്. ഉമ്മൻ ചാണ്ടി മരിച്ചശേഷവും സർക്കാർ കേസുമായി മുന്നോട്ടുപോവുകയാണ് ചെയ്തത്. ഒടുവിൽ കോടതിയാണ് ഇക്കാര്യത്തിൽ ഇടപെട്ടത്.
അയ്യപ്പസംഗമത്തിനുമുന്പേ ഈ കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണമായിരുന്നു. യുവതീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് കൊടുത്ത സത്യവാംഗ്മൂലം പിൻവലിക്കാൻ സർക്കാർ തയാറായില്ല. ശബരിമലവിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ ഭക്തജനങ്ങളോടു മാപ്പുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പിണറായി വിജയൻ ഭക്തജനങ്ങളെ കബളിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ഭക്തി കാപട്യമാണെന്നു ജനം തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സംരക്ഷണം ഒരുക്കുന്നുവെന്ന ആരോപണവുമായി ബിജിപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ. ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ രാജിവയ്ക്കുന്നത് വരെ പ്രതിഷേധം തുടരും. കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണ്. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് പറയുന്നു. എന്നിട്ട് സംരക്ഷണം നൽകുന്നത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
രാഹുൽ ഏറ്റവും ഗതികെട്ട എംഎൽഎയാണെന്നും അദ്ദേഹത്തിന് സ്വന്തം മണ്ഡലത്തിൽ ഒളിച്ച് വരേണ്ടി വരുന്നു. തെറ്റ് ചെയ്തിട്ടുണ്ടെന്ന് രാഹുലിനും ഉറപ്പുണ്ട്. ആരോപണങ്ങളെ രാഹുൽ നിഷേധിച്ചിട്ടില്ല. 38 ദിവസമായിട്ടും നിയമനടപടി പോലും സ്വീകരിച്ചിട്ടില്ലെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: അർബൻ ബാങ്കിലെ ബാധ്യത തീർക്കുമെന്ന ഉറപ്പ് കോൺഗ്രസ് നേതാക്കൾ ഇതുവരെ അറിയിച്ചിട്ടില്ലെന്നും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും എൻ.എം. വിജയന്റെ മരുമകൾ പത്മജ.
വെള്ളിയാഴ്ച മാധ്യമങ്ങളിലൂടെ മാത്രമാണ് കെപിസിസി അധ്യക്ഷന്റെ പ്രതികരണം കണ്ടതെന്നും പത്മജ പറഞ്ഞു. സെപ്റ്റംബർ 30നുള്ളിൽ തന്നെ അർബൻ ബാങ്കിലെ ബാധ്യത തീർക്കണം. അല്ലാത്തപക്ഷം ഒക്ടോബർ രണ്ടിന് ഡിസിസിക്ക് മുൻപിൽ സത്യാഗ്രഹം ഇരിക്കുക തന്നെ ചെയ്യുമെന്നും അവർ പറഞ്ഞു.
ഇപ്പോഴും കോൺഗ്രസ് നേതാക്കൾ പറയുന്നത് കുടുംബത്തിന്റെ ബാധ്യത എന്നാണ്. എൻ.എം. വിജയന് വന്ന ബാധ്യത പാർട്ടിക്കുവേണ്ടിയാണ് എന്നും പത്മജ ചൂണ്ടിക്കാട്ടി.
Leader Page
“നീതിയില്ലാതെ ന്യായവും സമാധാനവും നിലനിൽക്കില്ല. വികസനമില്ലാതെ ന്യായവും നീതിയും നിലനിൽക്കില്ല. ജനാധിപത്യമില്ലാതെ ഇവയൊന്നും നിലനിൽക്കില്ല. സംസ്കാരങ്ങളുടെയും ജനങ്ങളുടെയും സ്വത്വത്തെയും മൂല്യത്തെയും ബഹുമാനിക്കാതെ ജനാധിപത്യം നിലനിൽക്കില്ല”. സമാധാനത്തിനുള്ള 1992ലെ നൊബേൽ സമ്മാന ജേതാവും ഗ്വാട്ടിമാലയിലെ മനുഷ്യാവകാശ പ്രവർത്തകയുമായിരുന്ന റിഗോബർത മെഞ്ചു പറഞ്ഞ ഇക്കാര്യം എന്നും പ്രസക്തമാണ്.
ജനഹിതം മാത്രമാണു ജനാധിപത്യം. അതിനാൽ, ജനാധിപത്യത്തിന്റെ വിവിധ മാതൃകകൾ ഉണ്ടെന്ന് അംഗീകരിക്കാനാകില്ലെന്ന ഇറാൻകാരി ഷിറിൻ എബാദിയുടെ വാക്കുകളും വ്യക്തമാണ്. 2003ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനജേതാവാണു മനുഷ്യാവകാശ പ്രവർത്തകയായ ഷിറിൻ.
കണ്ടിട്ടും കണ്ണടച്ച് കമ്മീഷൻ
“വോട്ട് ചോർച്ചയെ ചൗക്കിദാർ സംരക്ഷിക്കുന്നു” എന്നാണു തെരഞ്ഞെടുപ്പു കമ്മീഷനെതിരേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ആവർത്തിച്ചത്. കർണാടകയിലും മഹാരാഷ്ട്രയിലുമടക്കം വ്യവസ്ഥാപിതമായ വോട്ടുകൊള്ള നടന്നതായുള്ള ആരോപണം തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളിയതിനു പിന്നാലെയാണു രാഹുലിന്റെ പുതിയ ‘വോട്ട് ചോരി’ ആക്രമണം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കമ്മീഷൻ പ്രതികരിച്ചു. പൊതുജനങ്ങളിൽ ആർക്കും ഓണ്‍ലൈനിൽ ഒരു വോട്ടും ഇല്ലാതാക്കാൻ കഴിയില്ലെന്നും കമ്മീഷൻ അവകാശപ്പെട്ടു.
പുലർച്ചെ നാലുമണിക്ക് ഉണരുക. 36 സെക്കൻഡിനുള്ളിൽ രണ്ടു വോട്ടർമാരെ നീക്കം ചെയ്യുക.പിന്നെ ഉറങ്ങാൻ പോകുക. വോട്ട് മോഷണം സംഭവിക്കുന്നത് ഇങ്ങനെയാണ്! സമൂഹമാധ്യമമായ എക്സിൽ ഇന്നലെ ഹിന്ദിയിൽ എഴുതിയ കുറിപ്പിൽ രാഹുൽ പക്ഷേ ആരോപണം കടുപ്പിച്ചു. തെരഞ്ഞെടുപ്പു കാവൽക്കാരൻ ഉണർന്നിരുന്നു. മോഷണം കണ്ടു. കള്ളന്മാരെ സംരക്ഷിച്ചു (ചുനാവ് കാ ചൗക്കിദാർ ജാഗ്താ രഹാ, ചോരി ദേഖ്താ രഹാ, ചോരോം കോ ബച്ചാതാ രഹാ) എന്ന് കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു. വോട്ട് മോഷണത്തിന്റെ രീതി വിശദീകരിച്ച് ഡൽഹിയിലെ ഇന്ദിരാ ഭവനിൽ വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിന്റെ 36 സെക്കൻഡ് വീഡിയോയും രാഹുൽ പങ്കുവച്ചിട്ടുണ്ട്.
നീക്കിയും ചേർത്തും കൊള്ള
കർണാടകയിൽ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആലന്ദ് നിയോജകമണ്ഡലത്തിൽ 6,018 വോട്ടുകൾ നീക്കം ചെയ്തുവെന്നാണു രാഹുൽ പുതുതായി ആരോപിച്ചത്. 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി രജുര നിയോജകമണ്ഡലത്തിൽ 6,850 വോട്ടർമാരെ അധികമായി ചേർത്തുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഓട്ടോമേറ്റഡ് സോഫ്റ്റ്വേർ ഉപയോഗിച്ചായിരുന്നു രജുരയിലെ വോട്ടുകൊള്ള. 2024 ഒക്ടോബറിൽ 15 ദിവസത്തിനുള്ളിൽ രജുരയിൽ 11,667 വോട്ടർമാരെ ഓണ്‍ലൈനായി ചേർത്തു. പരാതി നൽകിയപ്പോൾ 6,853 പേരെ നീക്കുകയായിരുന്നു.
ആലന്ദിൽ ആറായിരത്തിലേറെ വോട്ടുകൾ നീക്കിയപ്പോൾ, രജുരയിൽ അത്രയുംതന്നെ വോട്ടുകൾ കൂട്ടിച്ചേർത്തു. വോട്ടർപട്ടിക ക്രമക്കേടുകളുടെ തെളിവിനായി രാഹുൽ ബന്ധപ്പെട്ട ഏതാനും വോട്ടർമാരെ നേരിട്ടു ഹാജരാക്കുകയും ചെയ്തു. കർണാടക, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഇതേ ക്രമക്കേട് നടന്നുവെന്നു പ്രതിപക്ഷ നേതാവു പറയുന്നു. തെളിവുകൾ കോണ്‍ഗ്രസിന്റെ പക്കലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജെൻ സെഡിൽ പ്രതീക്ഷ
ഒഴിവുകഴിവുകൾ പറയുന്നതു നിർത്തി കർണാടക സിഐഡി ചോദിച്ച തെളിവുകൾ ഒരാഴ്ചയ്ക്കകം നൽകണമെന്നു തെരഞ്ഞെടുപ്പു കമ്മീഷനോടു രാഹുൽ ആവശ്യപ്പെട്ടു. വോട്ടുതട്ടിപ്പുകാരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ എന്ന നിലയിലുള്ള ചുമതലകൾ ഗ്യാനേഷ് കുമാർ നിർവഹിക്കണം. അല്ലെങ്കിൽ, ഭരണഘടനയുടെ കൊലപാതകത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പങ്കാളിയാണെന്ന് ഉറപ്പായും അറിയപ്പെടുമെന്നാണു രാഹുലിന്റെ മുന്നറിയിപ്പ്.
ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അന്തകരെ ജനം തിരിച്ചറിയണമെന്നാണു പ്രതിപക്ഷ നേതാവ് പറഞ്ഞത്. രാജ്യത്തെ യുവാക്കളും വിദ്യാർഥികളും പുതുതലമുറയായ ജെൻ സെഡും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുകയും വോട്ട് മോഷണം തടയുകയും ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. താനെപ്പോഴും അവരോടൊപ്പം നിൽക്കും. ജയ് ഹിന്ദ്! എന്നു പറഞ്ഞാണു രാഹുൽ അവസാനിപ്പിക്കുന്നത്. താൻ വാഗ്ദാനം ചെയ്ത ഹൈഡ്രജൻ ബോംബ് പിന്നാലെ വരുമെന്ന അറിയിപ്പുമുണ്ട്.
പാലം കുലുങ്ങിയാലും...
ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ക്രമക്കേടുകളും തട്ടിപ്പുകളും കണ്ടെത്തിയെന്ന രാഹുലിന്റെ ആദ്യ ആരോപണത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ കൃത്യവും വ്യക്തവുമായ ഉത്തരം ഇനിയും നൽകിയിട്ടില്ല. ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ജനവിധിയെ മാറ്റിയ ക്രമക്കേടെന്നത് ഗൗരവമുള്ളതാണ്. വെറും 130 ചതുരശ്രയടിയുള്ള ഒരു കുടുസുമുറിയുടെ വിലാസത്തിൽ 80 വോട്ടർമാരെ ചേർത്തതു ശരിയാണെന്നു ദേശീയ മാധ്യമങ്ങൾ നേരിട്ടെത്തി കണ്ടെത്തിയിരുന്നു.
ഇതേപോലെ ഒരേ വിലാസത്തിലുള്ള 10,452 വോട്ടർമാർ, 11,965 ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ, 40,009 വ്യാജ വിലാസക്കാർ, വ്യക്തമായ ഫോട്ടോയില്ലാത്ത 4,132 വോട്ടർമാർ, 33,692 വ്യാജ കന്നിവോട്ടർമാർ എന്നിവരുടെ തെളിവുകളാണു രാഹുൽ അന്നു നിരത്തിയത്. മല്ലികാർജുൻ ഖാർഗെയും ശരദ് പവാറും രാഹുലും പ്രിയങ്കയും അഖിലേഷ് യാദവും കേരള എംപിമാരും അടക്കം പ്രതിപക്ഷ ഇന്ത്യ സഖ്യം നേതാക്കളായ 300 എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കു മാർച്ച് നടത്തി അറസ്റ്റ് വരിച്ചിട്ടും രാഹുൽ ഉയർത്തിയ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാൻ പോലും കമ്മീഷൻ തയാറായില്ല.
പവിത്രത നഷ്ടമാക്കരുത്
കംപ്യൂട്ടറിൽ വായിക്കാവുന്ന വോട്ടർപട്ടികയുടെ ഡിജിറ്റൽ കോപ്പി രാഷ്ട്രീയ പാർട്ടികൾക്കു നൽകുകയെന്നതു പ്രധാനമാണ്. രാഹുൽ ചോദിച്ചിട്ടും ഡിജിറ്റൽ വോട്ടർപട്ടിക നൽകാത്തതിൽ എന്തൊക്കെയോ ഒളിക്കാനുണ്ട്. പട്ടികയിലെ തെറ്റുകളും ക്രമക്കേടുകളും വേഗം കണ്ടെത്തുമോയെന്ന ഭയം. ബിഹാറിലെ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) മറവിൽ 65 ലക്ഷത്തോളം പേരുടെ വോട്ടവകാശം റദ്ദാക്കുന്നതിനെതിരേ രാഹുലും പ്രതിപക്ഷവും നടത്തിയ വോട്ട് അധികാർ യാത്രയ്ക്ക് ശേഷവും കമ്മീഷനു കുലുക്കമില്ല. കേരളത്തിലടക്കം എസ്ഐആറുകൾ നടത്തുകയുമാണ്.
അട്ടിമറി ആസൂത്രിതമോ?
തെരഞ്ഞെടുപ്പു കൊള്ള ആസൂത്രിതമാണെന്നു കരുതാൻ ന്യായങ്ങളേറെയാണ്. തെരഞ്ഞെടുപ്പു കമ്മീഷണർമാരെ നിയമിക്കുന്ന മൂന്നംഗ സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയതു സംശയം ബലപ്പെടുത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിനായി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റീസ് എന്നിവരുൾപ്പെട്ട സമിതി രൂപീകരിക്കാൻ 2023 മാർച്ച് രണ്ടിനു സുപ്രീംകോടതി വിധിച്ചു. ഈ വിധി മറികടക്കാൻ പാർലമെന്റിൽ പ്രത്യേക നിയമം പാസാക്കി.
ഗ്യാനേഷ് കുമാറിനെയും സഹ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും മോദിയും അമിത് ഷായും ചേർന്നു തെരഞ്ഞെടുത്തതോടെ നിഷ്പക്ഷതയുടെ മറപോലുമില്ലാതായി. സത്യസന്ധവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പുകളുടെ അന്ത്യംകുറിച്ച നടപടിയാണിത്. ടി.എൻ. ശേഷൻ അടക്കമുള്ളവർ നൽകിയ നിഷ്പക്ഷതയും സുതാര്യതയും തകർത്തു.
രാഷ്ട്രപതിക്കില്ലാത്ത കവചം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും സഹ കമ്മീഷണർമാരെയും ക്രിമിനൽ നിയമനടപടികളിൽ നിന്നു സംരക്ഷിക്കാൻ നിയമം പാസാക്കിയതിന്റെ ദുഷ്ടലാക്കും വ്യക്തം. രാഷ്ട്രപതിക്കു പോലുമില്ലാത്ത കവചം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും കമ്മീഷണർമാരുടെയും നിയമനം, സേവന വ്യവസ്ഥകൾ, ഔദ്യോഗിക കാലാവധി എന്നിവയ്ക്കായുള്ള 2023ലെ നിയമത്തിലെ 16-ാം വകുപ്പു ജനാധിപത്യത്തിന് അപകടമാണ്.
നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ പറഞ്ഞിട്ടുണ്ടെങ്കിലും, ഔദ്യോഗിക പദവിയിലിരിക്കുന്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ഏതൊരു പ്രവൃത്തിക്കോ വാക്കിനോ എതിരേ രാജ്യത്തെ ഒരു കോടതിയും സിവിലോ ക്രിമിനലോ ആയ നടപടികൾ സ്വീകരിക്കുകയോ തുടരുകയോ ചെയാൻ പാടില്ലെന്നാണു 16-ാം വകുപ്പിലെ വിവാദവ്യവസ്ഥ. എന്തു ചെയ്താലും കോടതിയിൽ ശിക്ഷിക്കപ്പെടില്ലെന്ന നിയമ പരിരക്ഷ നൽകിയതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കു ഭരിക്കുന്നവരുടെ താളത്തിനൊത്തു തുള്ളാൻ തടസമില്ലാതായി.
ചട്ടഭേദഗതി സംശയകരം
തെരഞ്ഞെടുപ്പു പരാതി ഉണ്ടായില്ലെങ്കിൽ വോട്ടെടുപ്പിന്റെ സിസിടിവി, വീഡിയോ, വെബ്കാസ്റ്റിംഗ് ദൃശ്യങ്ങൾ, ഫോട്ടോകൾ എന്നിവ ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനു ശേഷം നശിപ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവാദ ഉത്തരവാണു മറ്റൊന്ന്. 1961ലെ തെരഞ്ഞെടുപ്പു നടത്തിപ്പിനായുള്ള 93 (2) എ ചട്ടം ഇതിനായി കേന്ദ്രം ഭേദഗതി ചെയ്തു. തെളിവു നശിപ്പിക്കാനാണിതെന്ന രാഹുലിന്റെ ആരോപണത്തിൽ കഴന്പുണ്ടെന്നു കരുതേണ്ടിവരും.
വോട്ടർപട്ടികയിൽ കൃത്രിമത്വം നടന്നുവെന്ന രാഹുലിന്റെ ആരോപണം തെറ്റാണെന്നു തെളിയിക്കാൻപോലും തെരഞ്ഞെടുപ്പ് കമ്മീഷനു കഴിയുന്നില്ല. വസ്തുതകൾ നിരത്തി പ്രതിരോധിക്കാനുമായില്ല. ആരോപണം പൊതുവായി തള്ളുകയും സാങ്കേതികമായ തൊടുന്യായങ്ങൾ നിരത്തുകയുമാണു ചെയ്തത്. പ്രതിപക്ഷ നേതാവിനെതിരേ രാഷ്ട്രീയ ആരോപണങ്ങളും വെല്ലുവിളികളും നടത്തി തരംതാഴുകയും ചെയ്തു.
1
തെരഞ്ഞെടുപ്പുകളുടെ സുതാര്യതയും നിഷ്പക്ഷതയും പവിത്രതയും കാത്തുപരിപാലിച്ചേ മതിയാകൂ. തെരഞ്ഞെടുപ്പു പ്രക്രിയ സ്വതന്ത്രവും സുതാര്യവുമാകണം.
ഓരോ മുതിർന്ന വ്യക്തിക്കും സർക്കാരിൽ അവരുടേതായ അവിഭാജ്യവും ആർക്കും വാങ്ങാൻ കഴിയാത്തതുമായ ശബ്ദം ഉണ്ടാകുന്നതുവരെ യഥാർഥ ജനാധിപത്യം ഒരിക്കലും ഉണ്ടാകില്ലെന്ന് അമേരിക്കയിലെ വനിതാ വോട്ടവകാശ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായിരുന്ന കാരി ചാപ്മാൻ കാറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Editorial
മൂന്നു മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് തെറ്റ് ചൂണ്ടിക്കാണിക്കാനും ഉപദേശിക്കാനുമേ കഴിയൂ. തെരഞ്ഞെടുപ്പു പ്രക്രിയയെ സംശയനിഴലിൽനിന്നു മോചിപ്പിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യ മുന്നണിയുടേതല്ല, ഇന്ത്യയുടേതാണ്.
ബിജെപിയും അണികളും ആരാധകരും സാക്ഷ്യപ്പെടുത്തിയാൽ മാത്രം ഉറപ്പാകുന്നതല്ല തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത. രാഹുൽ ഗാന്ധി വോട്ട് ചോർച്ച വെളിപ്പെടുത്തിയ ദിവസവും അതൊരു ആരോപണമായിരുന്നു. പക്ഷേ, അവയ്ക്ക് ഉത്തരം പറയാനാകാതെ ഭീഷണിയുടെ ശൈലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ചതോടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ ചതിക്കപ്പെടുകയായിരുന്നോ എന്ന സംശയം വോട്ടർമാരിൽ ശക്തിപ്പെട്ടു. പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും പിന്നാലെ, മൂന്നു മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും കമ്മീഷനെ വിമർശിച്ചിരിക്കുന്നു. കമ്മീഷൻ സംശയനിഴലിൽനിന്നു പുറത്തു വരണം. കമ്മീഷണർമാർ ബിജെപി വക്താക്കളല്ലെന്നു പൗരന്മാർക്കുകൂടി തോന്നണം.
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരാണ് ഇന്ത്യാ ടുഡെ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിൽ ഗ്യാനേഷ് കുമാറിനെ വിമർശിച്ചത്. “കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് ചോരി’ ആരോപണങ്ങളോടുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ സമീപനം ശരിയല്ല. രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകണമെന്നും ഇല്ലെങ്കിൽ മാപ്പു പറയണമെന്നുമുള്ള ഗ്യാനേഷ് കുമാറിന്റെ നിർബന്ധവും അദ്ദേഹത്തിന്റെ അരിശവും വോട്ടർപട്ടികയുടെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും വിശ്വാസ്യത സംശയത്തിലാക്കി. തർക്കിക്കുന്നതിനു പകരം ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.”
രാഹുൽ ഗാന്ധി പ്രതിപക്ഷനേതാവാണെന്നത് മറക്കരുതെന്നും, രാഹുൽ ഒരു കാര്യമുന്നയിക്കുമ്പോൾ അത് അദ്ദേഹത്തിന്റെ മാത്രമല്ല രാജ്യത്തെ കോടിക്കണക്കിനു പൗരന്മാരുടെ ശബ്ദമാണെന്നും എസ്.വൈ. ഖുറേഷി ചൂണ്ടിക്കാട്ടി. താങ്കളായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെങ്കിൽ ഇക്കാര്യത്തിൽ എന്തു നടപടിയെടുക്കുമെന്ന ചോദ്യത്തിന്, അന്വേഷണത്തിന് ഉത്തരവിടുമായിരുന്നു എന്നായിരുന്നു ഖുറേഷിയുടെ മറുപടി. കമ്മീഷന്റെ മേൽനോട്ടത്തിൽ തയാറാക്കിയ വോട്ടർപട്ടികയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ അന്വേഷണത്തിനായിരുന്നു കമ്മീഷൻ തയാറാകേണ്ടിയിരുന്നതെന്ന് അശോക് ലവാസ പറഞ്ഞു. കമ്മീഷണറായിരുന്നപ്പോൾ തെറ്റു ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് സ്വന്തം കുടുംബാംഗങ്ങൾക്കടുത്തേക്ക് ഇഡിയെത്തിയതു കണ്ടയാളാണ് ലവാസ.
തെരഞ്ഞെടുപ്പ് സുതാര്യമാകില്ല എന്ന സംശയം വിതച്ചതു ബിജെപിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കുന്ന സമിതിയിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റീസും ഉണ്ടാവണമെന്ന സുപ്രീംകോടതി ഉത്തരവിനെ പുതിയ നിയമത്തിലൂടെ അട്ടിമറിച്ചു. ചീഫ് ജസ്റ്റീസിനു പകരം പ്രധാനമന്ത്രി നിശ്ചയിക്കുന്ന കാബിനറ്റ് മന്ത്രി! അങ്ങനെ സർക്കാരിന്റെ ഏകാധിപത്യം ഉറപ്പിച്ച സമിതിയാണ് ഇപ്പോഴത്തെ കമ്മീഷനെ സ്ഥാപിച്ചത്.
മാത്രമല്ല, 2023 ഓഗസ്റ്റിൽ ബിജെപി സർക്കാർ കൊണ്ടുവന്ന സംരക്ഷിതനിയമം (Appointment, Conditions of Service and Term of Office Act, 2023) അനുസരിച്ച്, ചീഫ് ഇലക്ഷൻ കമ്മീഷണറോ മറ്റു കമ്മീഷണർമാരോ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തിന്റെ പേരിൽ സിവിലോ ക്രിമിനലോ ആയ നിയമനടപടികളിൽനിന്ന് സംരക്ഷിതരാണ്. ഇങ്ങനെ എന്തും ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള അധികാരമെല്ലാം കൊടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ ഈവിധമാക്കിയത്. എന്തിനായിരുന്നു ഈ ഒരുക്കങ്ങളൊക്കെ? അതിന്റെ ഉത്തരം കമ്മീഷന്റെ ചെയ്തികളിലുണ്ട്.
ഒന്നിനു പിറകെ മറ്റൊന്നായി വന്ന ആരോപണങ്ങളിൽ ചിലത് ഇങ്ങനെയായിരുന്നു: തെരഞ്ഞെടുപ്പുചട്ടം ലംഘനത്തിന്റെ നടപടിക്രമങ്ങളിൽനിന്നു ഭരിക്കുന്നരെ നിർലജ്ജം ഒഴിവാക്കി, വിദ്വേഷ പ്രസംഗങ്ങളിൽ പാർട്ടി നോക്കി തീരുമാനമെടുത്തു, വോട്ടർപട്ടികയിൽനിന്ന് അർഹരെ ഒഴിവാക്കി, അനർഹരെ കുത്തിത്തിരുകി, ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലമായ മഹാദേവപുരയിൽ മാത്രം 1,00,250 വ്യാജവോട്ടർമാരെ കണ്ടെത്തി, വോട്ട് തട്ടിപ്പു സംബന്ധിച്ച് പ്രതിപക്ഷം ചോദിക്കുന്ന രേഖകളൊന്നും കൊടുത്തില്ല, വോട്ടർപട്ടികയിലെ ക്രമക്കേടിനു തെളിവു നൽകിയ പ്രതിപക്ഷ നേതാവിനോടു മാപ്പു പറയാൻ ഭീഷണി, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലും കുറെയെങ്കിലും സുതാര്യത കൊണ്ടുവരാൻ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വന്നു... ആരോപണങ്ങൾക്കൊന്നും മറുപടിയില്ല. അങ്ങനെയങ്ങനെ ജനങ്ങളുടെ ‘സംശയങ്ങളൊക്കെ ഏതാണ്ട് തീരുകയാണ്!’
വോട്ട് തട്ടിപ്പ് എന്നാൽ ജനാധിപത്യഹത്യയല്ലാതെ മറ്റൊന്നുമല്ല. പ്രതിപക്ഷം ഉന്നയിച്ച കഴന്പുള്ള ചോദ്യങ്ങൾക്ക് കമ്മീഷനാണു മറുപടി പറയേണ്ടത് എന്നതു സാങ്കേതികത്വം മാത്രമാണ്. അധികാരം വിട്ടൊഴിയാൻ ആഗ്രഹിക്കുന്നില്ലാത്ത ബിജെപി സർക്കാരാണ് പ്രയോക്താവ്. അവർ അർഥഗർഭമായ മൗനത്തിലോ ബാലിശമായ ന്യായീകരണത്തിലോ ഒളിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയെ സംശയനിഴലിൽനിന്നു മോചിപ്പിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യ മുന്നണിയുടേതല്ല, ഇന്ത്യയുടേതാണ്.
Leader Page
തെരഞ്ഞെടുപ്പുകൾ വാതിൽപ്പടിയിൽ എത്തിനിൽക്കുന്പോൾ കോണ്‍ഗ്രസിന്റെ ‘രക്ഷകരാ’യി പ്രത്യക്ഷപ്പെടുന്നവരിൽ പലരും പറയുന്നതും ചെയ്യുന്നതും കോണ്‍ഗ്രസിനു വലിയ തലവേദനയാവുകയാണ്. കാണികളുടെ കൈയടി നേടാനുള്ളതല്ല, ടീം ജയിക്കുന്നതിനുള്ള കളിയാണ് ആത്മാർഥതയുള്ള കളിക്കാരനിൽനിന്നുണ്ടാവേണ്ടത്. ഇപ്പോൾ നടക്കുന്നതു പലതും വ്യക്തിപരമായ മഹത്വത്തിനുവേണ്ടിയുള്ളതും പാർട്ടിയെ തളർത്തുന്നതുമാണ്.
കോണ്‍ഗ്രസിന്റെ മുന്നണി പോരാളിയായിരുന്ന യൂത്തു കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗിക ദുഃസൂചനകൾ ഉയർത്തിയ വനിതാ നേതാവുതന്നെ ഒന്നാമത്തെ ഉദാഹരണം. അവർ പറഞ്ഞതു സത്യമോ മിഥ്യയോ ആകട്ടെ; കോണ്‍ഗ്രസ് അധികാരത്തിൽ തിരിച്ചുവരുന്നതിനു നടത്തുന്ന പോരാട്ടത്തിന് അതു വലിയ ദ്രോഹമുണ്ടാക്കി. മൂന്നോ നാലോ വർഷം മുന്‍പേ നടന്ന സംഭവം വെളിപ്പെടുത്താൻ അവർ തെരഞ്ഞെടുത്ത സമയം ആർക്കാണ് സംശയം ഉണ്ടാക്കാത്തത്? പരീക്ഷയ്ക്കു കോപ്പിയടിച്ചതു പിടിച്ച ഒരു അധ്യാപകനെതിരേ 12 വർഷംമുന്പ് ചില വിദ്യാർഥിനികൾ ഉയർത്തിയ പരാതി വ്യാജമാണെന്ന് അടുത്തകാലത്തല്ലേ പരാതിക്കാരി ഏറ്റുപറഞ്ഞത്. സിപിഎം ഓഫീസിൽ തയാറാക്കിയതാണത്രെ ആ പരാതി! ആലപ്പുഴയിൽ ഒരു 75 വയസുകാരൻ ഒന്‍പതുമാസം ജയിലിൽ കിടന്നത് കാമുകനെ രക്ഷിക്കാനുണ്ടാക്കിയ വ്യാജപരാതിയിലാണെന്ന് ക്രോസ് വിസ്താരത്തിൽ പരാതിക്കാരി സമ്മതിച്ചതും കേരളം കേട്ടു. അങ്ങനെ ആ വൃദ്ധൻ കോടതിയുടെ ശിക്ഷയിൽനിന്നു രക്ഷപ്പെട്ടെങ്കിലും അയാളും ബന്ധുക്കളും അനുഭവിച്ച അപമാനം നീക്കാനാകുമോ?
ഓരോ ആരോപണത്തിന്റെയും നെല്ലും പതിരും നോക്കാതെ രാഷ്ട്രീയ എതിരാളികൾ തങ്ങളുടെ ശത്രുക്കളെ നിഗ്രഹിക്കാമെന്ന കണക്കുകൂട്ടലിൽ ഇവയെ ഉപയോഗിക്കാറുണ്ട്. ഇത്തരം അപവാദങ്ങൾ ആഘോഷിക്കുക എതിർപക്ഷം അവകാശംപോലെ ആചരിക്കാറുണ്ട്. അതുകൊണ്ട് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ ഒരു കോണ്ഗ്രസുകാരനെതിരേ ഉയർന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തതിലും അന്വേഷണം നടത്തുന്നതിലും ഏറെ വേദനിച്ചിട്ടു കാര്യമില്ല.
ഇങ്ങനെയല്ലാത്ത നിലപാടെടുത്ത നേതാക്കളുമുണ്ട്. അവരെല്ലാം അപവാദങ്ങളാണ്. നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഇതുപോലെ ഒരാരോപണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ ബോധ്യം കണക്കിലെടുത്ത് പൊളിറ്റിക്കൽ സെക്രട്ടറിയുടെ നിർദേശത്തെ മറികടക്കുന്ന തീരുമാനമെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒരു സ്ത്രീ എന്തോ സിഡി പുറത്തുവിടാൻ പോകുന്നു എന്നു നൽകിയ സൂചനയെക്കുറിച്ച് മാധ്യമങ്ങൾ ആരംഭിച്ച ആഘോഷത്തിൽ പങ്കെടുക്കാൻ പിണറായി വിജയനെ ക്ഷണിച്ച മാധ്യമപ്രവർത്തകനെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയത് കേരളം കണ്ടതാണ്. ആരോപണവിധേയരെ സംരക്ഷിക്കാൻ ഉമ്മൻ ചാണ്ടി പലതും കുന്പസാരരഹസ്യംപോലെ സൂക്ഷിച്ച് സ്വയം പീഡനത്തിന് വിട്ടുകൊടുത്തിട്ടുണ്ട്. തന്റെ രാഷ്ട്രീയ എതിരാളിയെക്കുറിച്ച് ഹീനമായ ആരോപണം ഉയർന്നപ്പോൾ അത് ആഘോഷിക്കരുതെന്ന് കെ.എം. മാണി വിലക്കിയിട്ടുണ്ട്.
എന്നാൽ, രാഹുലിന്റെ സംഭവത്തിൽ കോണ്‍ഗ്രസിലെ ചില മുതിർന്ന നേതാക്കൾപോലും വല്ലാത്ത സമീപനം സ്വീകരിച്ചു. ഇവരിൽ ഒരാൾ, തന്നെ പീഡിപ്പിച്ചതായി ഒരു പെണ്‍കുട്ടി പോലീസിൽ പരാതി കൊടുത്ത മുതിർന്ന നേതാവാണ്. അദ്ദേഹത്തിനെതിരേ കോണ്‍ഗ്രസ് ഒരു നടപടിയും അന്നു സ്വീകരിച്ചില്ല. പിന്നീട് നിരവധി പദവികൾ കൊടുത്തു. അന്വേഷണ ഉദ്യോഗസ്ഥന്റെയും മുഖ്യമന്ത്രി നായനാരുടെയും നീതിബോധംകൊണ്ടാണ് അദ്ദേഹം കേസിൽനിന്നു രക്ഷപ്പട്ടത്. അദ്ദേഹം രാഹുലിനെതിരേ നടപടിക്കുവേണ്ടി മുറവിളി കൂട്ടിയതു കേട്ട് ജനം അന്പരന്നു. ഇത്തരം നിലപാടുകൾ അവർക്ക് മാധ്യമശ്രദ്ധ ഉണ്ടാക്കിക്കൊടുക്കുമെങ്കിലും കോണ്‍ഗ്രസിനെ രക്ഷിക്കുമോ എന്ന ചോദ്യമുണ്ട്.
പ്രതിപക്ഷനേതാവുപോലും മുൻപിൻ നോക്കാതെ രാഹുലിനെ തള്ളിപ്പറഞ്ഞതിൽ അമർഷമുള്ള ഏറെ കോണ്‍ഗ്രസുകാരുണ്ട്. സോഷ്യൽ മീഡിയയിൽ പ്രകടിപ്പിക്കപ്പെടുന്ന അവരുടെ വികാരത്തിന് വലിയ ജനപിന്തുണയും കിട്ടുന്നുണ്ട്. രാഹുൽ വിഷയത്തിൽ കെ. സുധാകരൻ പ്രകടിപ്പിച്ച നിലപാടിനു വലിയ പിന്തുണ കിട്ടുന്നുമുണ്ട്.
1963ലുണ്ടായ പീച്ചി സംഭവത്തിൽ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട ‘ആദർശ’പരമായ നിലപാട് കോണ്‍ഗ്രസിനെ തകർക്കുകയായിരുന്നു. അന്ന് പോലീസ് കേസ് തീർപ്പാകുന്നതുവരെയെങ്കിലും ചാക്കോയെ സംരക്ഷിച്ചിരുന്നെങ്കിൽ 1967ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് കേരളത്തിൽ ഒന്‍പതു സീറ്റിൽ ഒതുങ്ങുമായിരുന്നില്ല. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പ്രതിരോധിക്കാനും ഒന്നിച്ചുനിൽക്കാനും 2016ൽ കോണ്ഗ്രസിനായെങ്കിൽ ഉണ്ടാകുമായിരുന്നത് ഒരു ഭരണത്തുടർച്ചയാണ്.
ലോക്കപ്പ് മർദനം
തൃശൂർ ജില്ലയിലെ കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് 2023 ഏപ്രിൽ ആറിന് യൂത്ത് കോണ്‍ഗ്രസിന്റെ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പോലീസ് ക്രൂരമായി മർദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ കോടതി ഇടപെടലിൽ പുറത്തുവന്നതോടെ ഇടതു സർക്കാരിന്റെ ലോക്കപ്പ് മർദനങ്ങളെക്കുറിച്ച് ശക്തമായ സമരം നടത്താൻ കോണ്‍ഗ്രസിന് അവസരമായി. തെരഞ്ഞെടുപ്പുവേളയിൽ അത് അനുകൂലമായ വികാരമുണ്ടാക്കുകയും ചെയ്യാം. ഏതു സർക്കാർ ഭരിച്ചാലും ഉണ്ടാകാവുന്നതാണ് ഇത്തരം സംഭവങ്ങൾ എന്നതും സത്യം. പക്ഷേ, അക്കാലത്ത് നാടു ഭരിക്കുന്ന സർക്കാരിനു തലവേദനതന്നെയാണ്.
ഇവിടെ സംഭവം വല്ലാത്ത ഒരു വികാരം ഉണ്ടാക്കുന്നു. മർദനം നടന്ന കാലത്തൊന്നും കോണ്‍ഗ്രസ് നേതൃത്വം സുജിത്തിന് വേണ്ട പിന്തുണ കൊടുത്തില്ലെന്ന ആരോപണമാണ് അത്. ചൊവ്വന്നൂരിലെ കോണ്‍ഗ്രസ് നേതാവായ വർഗീസ് ചൊവ്വന്നൂർ കൊടുത്ത പിന്തുണ ഏറെ പ്രശംസിക്കപ്പെടുന്നുമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനതിരേ ഈ സംഭവം തിരിക്കാനുള്ള നീക്കം നടക്കുന്നതുപോലെ വായിച്ചെടുക്കാം.
മുഖ്യമന്ത്രി പിണറായിയെ സഹായിക്കുകയാണു സതീശൻ ചെയ്യുന്നത് എന്നു പ്രചരിക്കപ്പെടുന്നുണ്ട്. സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യയുണ്ടതും പിടിക്കാത്തവരുണ്ട്. കമ്യൂണിസ്റ്റുകാരുടെ കൂടെ ഒരു വിരുന്നിലും പങ്കെടുക്കില്ല എന്ന കെ. സുധാകരന്റെ നിലപാടാണ് ഇക്കൂട്ടർക്കു പഥ്യം. പൊതുവേദികളിൽ പരസ്പരം അങ്കം കുറിക്കുകയും സ്വകാര്യ വേദികളിൽ ഒന്നിച്ചാഘോഷിക്കുകയും ചെയ്യുന്നതിൽ അവർക്ക് അമർഷമുണ്ട്.
2005 സെപ്റ്റംബർ 27ന് ഫോർട്ട് പോലീസ് സ്റ്റേഷനിൽവച്ച് ഉദയകുമാർ എന്ന 26കാരൻ യുവാവിനെ ഉരുട്ടിക്കൊന്ന കേസിലെ പോലീസുകാരായ പ്രതികളെ 20 വർഷത്തിനുശേഷം ഹൈക്കോടതി കുറ്റവിമുക്തരാക്കി. സിബിഐ കോടതി വധശിക്ഷ വരെ വിധിച്ച കേസായിരുന്നു. ഓഗസ്റ്റ് 27നാണ് ഹൈക്കോടതി വിധി വന്നത്. ഉദയകുമാറിന്റെ അമ്മ മാത്രമല്ല, കേരളമാകെ ആ വിധികേട്ട് അന്പരന്നു.
എ.കെ. ആന്റണി മനസ് തുറക്കുമോ?
ആരൊക്കെ എന്തെല്ലാം പറഞ്ഞാലും എ.കെ. ആന്റണി വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സമകാലികർക്കെല്ലാം മാതൃകയാണെന്നു വളരെയേറെപ്പേർ വിശ്വസിക്കുന്ന മഹാനായ നേതാവാണ്. മൂന്നുവട്ടം കേരള മുഖ്യമന്ത്രിയായും ഒന്പതുവർഷം പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ച അദ്ദേഹം പാർട്ടിയിലും സർക്കാരിലും വഹിച്ച പദവികൾ ഏറെ വലുതാണ്. മുഖ്യമന്ത്രി എന്ന നിലയിൽ കേരളത്തിൽ വിപ്ലവകരമായ പല തീരുമാനങ്ങളും അദ്ദേഹം കൈക്കൊണ്ടു. തൊഴിലില്ലായ്മ വേതനം, ചാരായനിരോധനം, ജില്ലാ കൗണ്‍സിൽ സ്ഥാപനം, വോട്ടിംഗ് പ്രായം പതിനെട്ടു വയസാക്കിയത്, സ്വാശ്രയ കോളജുകളുടെ സ്ഥാപനം തുടങ്ങിയവ അവയിൽ ചിലതാണ്.
ആന്റണിയെക്കുറിച്ചുള്ള വ്യത്യസ്തമായ ചിത്രവുമായി പുറത്തുവന്ന എസ്എൻഡിപിയുടെ മുൻ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ കെ. ഗോപിനാഥിന്റെ ആത്മകഥ ‘ഞാൻ, എന്റെ ജീവിതം’ അതുകൊണ്ടുതന്നെ ചർച്ചാ വിഷയമായി. 21 വർഷം ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഗോപിനാഥ്. 54 വർഷം പുതുപ്പള്ളി വില്ലേജ് സഹകരണ ബാങ്ക് പ്രസിഡന്റും. 1987ൽ കായംകുളത്തുനിന്ന് നിയമസഭയിലേക്കു മത്സരിച്ചു തോറ്റു. ആയ കാലത്ത് കരുണാകര പക്ഷക്കാരനായിരുന്നു ഗോപിനാഥ്. ആത്മകഥയിലെ ഒരു അധ്യായത്തിന്റെ ശീർഷകം തന്നെ ‘എ.കെ. ആന്റണിയുടെ ചതി’ എന്നാണ്.
ആന്റണി രാഷ്ട്രീയത്തെ അക്ഷരാർഥത്തിൽ അവസരങ്ങളുടെ കലയാക്കി. വിദ്യാർഥികാലം മുതൽ അങ്ങനെയായിരുന്നു. കെഎസ്യു തുടങ്ങുന്പോൾ ആന്റണി കോളജിൽ പോലുമില്ല. എന്നാൽ, അതിന്റെ സ്ഥാപക നേതാവായാണ് വിശേഷിക്കപ്പെടുന്നത്. 1957ൽ കെഎസ്യു തുടങ്ങുന്പോൾ ജോർജ് തരകൻ പ്രസിഡന്റും വയലാർ രവി എന്ന എം.കെ. രവീന്ദ്രൻ ജനറൽ സെക്രട്ടറിയും ആയിരുന്നു. ഈ യാഥാർഥ സ്ഥാപകരെ എല്ലാം തമസ്കരിച്ച് കെഎസ്യുവിന്റെ സ്ഥാപകനായി ആന്റണി വിരാജിക്കുന്നു. പാർട്ടിയുടെ നേതൃസ്ഥാനത്ത് പതിറ്റാണ്ടുകൾ, ഭരണതലത്തിൽ പല പദവികൾ. ഇതെല്ലാം തനിക്ക് വിധികല്പിതം ആണെന്ന ഭാവമാണ് അദ്ദേഹത്തിന്. ഉമ്മൻ ചാണ്ടിയും ആര്യാടനുമെല്ലാം ഗ്രൂപ്പുകളിച്ച് കരുണാകരൻ ഒതുക്കപ്പെടുന്പോൾ തനിക്ക് ഗ്രൂപ്പില്ലെന്ന് ആന്റണി പ്രഖ്യാപിക്കും. എന്നാൽ പ്രഥമ സ്ഥാനത്തേക്ക് ആനയിക്കപ്പെടുകയും ചെയ്യും- ഗോപിനാഥ് ആരോപിച്ചു.
എല്ലാക്കാലത്തും ഭാഗ്യം കൊണ്ടു മാത്രം അധികാരത്തിൽ പിടിച്ചുനിന്ന ആളാണ് ആന്റണി. മറ്റാരെക്കുറിച്ചും ചിന്തിക്കാതെ അവരെക്കുറിച്ച് വ്യാകുലപ്പെടാതെ സ്വന്തം കാര്യം മാത്രം നോക്കി നടന്നതുകൊണ്ടാണ് ഇക്കാലമെല്ലാം അദ്ദേഹം രാഷ്ട്രീയത്തിൽ നിലനിന്നത്. ഭാഗ്യം എന്നും അദ്ദേഹത്തോടൊപ്പം ആയിരുന്നു. ഉറച്ച നിലപാടുകളോ ഒപ്പമുള്ളവരെ പ്രതിസന്ധിയിൽ സഹായിക്കണമെന്ന ചിന്തയോ അദ്ദേഹത്തെ അലട്ടിയിട്ടേയില്ല. സഹായിക്കേണ്ടിടത്ത് അർഹമായത് നിഷേധിക്കപ്പെടുന്പോൾ, താൻ കാരണം ഒരാൾ അകാരണമായി ക്രൂശിക്കപ്പെടുന്പോൾ, അതല്ല വസ്തുത എന്ന് പറയാൻ സന്നദ്ധനല്ലെങ്കിൽ പിന്നെ എന്തു പൊതുപ്രവർത്തനമാണ്?- ശിവഗിരിയിലെ പോലീസ് സംഭവത്തിൽ പ്രതിക്കൂട്ടിലാക്കപ്പെട്ട തന്നെ രക്ഷിക്കാൻ തയ്യാറാകാതിരുന്ന ആന്റണിയെക്കുറിച്ച് ഗോപിനാഥൻ ചോദിച്ചു.
കെ. കരുണാകരൻ എന്തെല്ലാമായിരുന്നോ അതൊന്നുമായിരുന്നില്ല ആന്റണി എന്നും അദ്ദേഹം പറയുന്നു. ഉമ്മൻ ചാണ്ടിയെക്കുറിച്ചും ആര്യാടനെക്കുറിച്ചും പക്ഷേ ഗോപിനാഥനു നല്ല അഭിപ്രായമാണ്. ഇതെല്ലാം കേൾക്കുന്ന ആന്റണി മനസു തുറക്കുമോ? കേരളം കൗതുകത്തോടെ കാത്തിരിക്കു
Kerala
പാലക്കാട്: കോൺഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന റിയാസ് തച്ചമ്പാറ 24 മണിക്കൂറിനകം തിരിച്ചെത്തി. കോൺഗ്രസുകാരനായി തന്നെ തുടരുമെന്ന് റിയാസ് തച്ചമ്പാറ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പണം വാങ്ങിയാണ് മണ്ഡലം പ്രസിഡന്റിനെയും വാർഡ് മെമ്പർമാരെയും തെരഞ്ഞെടുക്കുന്നതെന്ന് ആരോപിച്ചായിരുന്നു റിയാസ് കോൺഗ്രസ് വിട്ടത്. റിയാസിനെതിരായ സ്ത്രീപീഡന പരാതിയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി നേതൃത്വവും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പുപറഞ്ഞ് റിയാസ് വീണ്ടും പാലക്കാട് ഡിസിസി ഓഫീസിൽ എത്തിയത്.
ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണെന്ന് റിയാസ് പറഞ്ഞു. തങ്കപ്പനോട് ക്ഷമാപണം നടത്തുന്നു. മറ്റൊരു പാർട്ടിയിൽ തനിക്ക് പോകാൻ കഴിയില്ല. മാനസിക പ്രയാസങ്ങൾ മൂലമാണ് ഡിസിസി പ്രസിഡന്റിനെതിരെ പറഞ്ഞതെന്നും റിയാസ് തച്ചമ്പാറ പറഞ്ഞു.
Editorial
ബിഹാറിൽ വരാനിരിക്കുന്ന ഒക്ടോബർ വിപ്ലവത്തിൽ ഇന്ത്യ മുന്നണി അധികാരം പിടിക്കുമോയെന്നതല്ല, വെട്ടിമാറ്റപ്പെട്ട വോട്ടർമാരെയെല്ലാം ഉൾപ്പെടുത്തി സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമോയെന്നതാണ് പ്രസക്തമായ ചോദ്യം.
പാറ്റ്നയിൽ ഇന്ത്യ മുന്നണി റാലിയിലെ ആൾക്കൂട്ടം അവരെ ആഹ്ലാദിപ്പിക്കുന്നതാണ്. പക്ഷേ, വ്യാജ വോട്ടർപട്ടികയിൽ രാഹുൽ ഗാന്ധി ഇട്ട ബോംബ് ബിഹാറിലെ എൻഡിഎ കസേരകൾ തെറിപ്പിക്കുമോയെന്നറിയാൻ ഒക്ടോബറിലെ നിയമസഭാ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കണം. ബംഗളൂരുവിലെ വ്യാജ വോട്ടർപട്ടിക ആറ്റം ബോംബായിരുന്നെങ്കിൽ വരാനിരിക്കുന്നത് ഹൈഡ്രജൻ ബോംബാണെന്നാണ് രാഹുലിന്റെ മുന്നറിയിപ്പ്.
ബിഹാറിലെ വോട്ട് അധികാർ യാത്രയുടെ സമാപനത്തിലായിരുന്നു “ഹിരോഷിമയ്ക്കു പിന്നാലെ നാഗാസാക്കി” എന്ന ഭീഷണി. അദ്ദേഹം ഉന്നയിച്ച കള്ളവോട്ട് ആരോപണമല്ല, അതിനെ പ്രതിരോധിക്കാനാവാതെ പരുങ്ങിയ തെരഞ്ഞെടുപ്പു കമ്മീഷനാണ് രാജ്യത്തെ നടുക്കിയത്. ബിഹാറിൽ വരാനിരിക്കുന്ന ഒക്ടോബർ വിപ്ലവത്തിൽ ഇന്ത്യ മുന്നണി അധികാരം പിടിക്കുമോയെന്നതല്ല, വെട്ടിമാറ്റപ്പെട്ട വോട്ടർമാരെയെല്ലാം ഉൾപ്പെടുത്തി അവിടെ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമോയെന്നതാണ് പ്രസക്തമായ ചോദ്യം.
ഒന്നുറപ്പ്; ബിഹാറിൽ ജനാധിപത്യം അതിന്റെ ഏറ്റവും വലിയ അഗ്നിപരീക്ഷയ്ക്കിറങ്ങും. ബിജെപി ഭരണത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിയാരോപണം ആദ്യമല്ല. ജയിക്കുന്പോൾ മിണ്ടാതിരിക്കുന്ന കോൺഗ്രസ്, തോൽക്കുന്പോൾ കണ്ടെത്തുന്ന ന്യായമാണ് അതെന്ന പരിഹാസത്തിൽ എല്ലാം മുങ്ങിപ്പോയി. കോടതിപോലും ആരോപണം ഗൗരവത്തിലെടുത്തില്ല. പക്ഷേ, കഴിഞ്ഞ മാസം എല്ലാം മാറിമറിഞ്ഞു.
രാഹുൽ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലമായ മഹാദേവപുരയിൽ മാത്രം 1,00,250 വ്യാജവോട്ടർമാരെ ചൂണ്ടിക്കാണിച്ച് വോട്ടർപട്ടിക പ്രദർശിപ്പിച്ചു. ഒരേ മേൽവിലാസത്തിൽ നൂറുകണക്കിനാളുകൾ! വോട്ടറുടെ പിതാവിന്റെ സ്ഥാനത്ത് ഏതോ അക്ഷരങ്ങൾ, മേൽവിലാസത്തിന്റെ സ്ഥാനത്ത് പൂജ്യങ്ങൾ..! രാഹുലിനെതിരേ കേസെടുക്കുമെന്നു ഭീഷണിപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ 10-ാം നാൾ പത്രസമ്മേളനം നടത്തി. പക്ഷേ, കൃത്യമായ മറുപടിയില്ല.
അതിനുമുന്‍പുതന്നെ വിവാദമായിരുന്ന ബിഹാറിലെ വോട്ടർപട്ടിക പ്രത്യേക തീവ്രപരിഷ്കരണത്തെ (സ്പെഷൽ ഇന്റെൻസീവ് റിവിഷൻ-എസ്ഐആർ) തുടർന്ന് 65 ലക്ഷം പേർ പുറത്തായതും കത്തിപ്പടർന്നു. ‘വോട്ടുകവര്‍ച്ച’ ആരോപിച്ച് രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി ബിഹാറിലെ സസാറാമിൽ ആരംഭിച്ച 1,300 കിലോമീറ്റര്‍ ‘വോട്ടർ അധികാര്‍’ യാത്ര തിങ്കളാഴ്ച പാറ്റ്നയിൽ സമാപിച്ചു. മോദിയുടെ റാലിയെ വെല്ലുന്ന ആൾക്കൂട്ടം! ഇതിനിടെ, ആദ്യത്തെ ഭീഷണിയുടെ സ്വരം മാറ്റി തെരഞ്ഞെടുപ്പു കമ്മീഷൻ സുപ്രീംകോടതിയിൽ നിലപാടെടുത്തു.
ബിഹാറിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കുന്നതു നാമനിർദേശ പത്രിക സമർപ്പിക്കുന്നതുവരെ തുടരാമെന്ന് കമ്മീഷൻ സുപ്രീംകോടതിയിൽ വ്യക്തമാക്കി. എല്ലാ ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും അന്തിമപട്ടികയിൽ ചേർക്കുമെന്നും കമ്മീഷൻ സത്യവാങ്മൂലം വഴി കോടതിയെ അറിയിച്ചു. തങ്ങൾ സത്യസന്ധവും സുതാര്യവുമായിട്ടാണ് പ്രവർത്തിക്കുന്നതെന്നു കമ്മീഷനു ബോധ്യപ്പെടുത്തേണ്ടിവന്നിരിക്കുന്നു.
അടിയന്തരാവസ്ഥയിലൊഴികെ, അന്വേഷണ ഏജൻസികൾ ഉൾപ്പെടെ ജനാധിപത്യത്തിനും സദ്ഭരണത്തിനും കാവലാകേണ്ട സ്ഥാപനങ്ങൾ ഇതുപോലെ സംശയനിഴലിലായ കാലമില്ല.ജനാധിപത്യ ധ്വംസനത്തെയും ഏകാധിപത്യ പ്രവണതകളെയും നിലംപരിശാക്കാനുള്ള യഥാർഥ ബോംബ് വോട്ടർമാരുടെ കൈകളിലാണ്. ആരും മറക്കരുത്. വ്യാജവോട്ട് പത്രസമ്മേളനം മുതൽ രാഹുൽ ഇന്ത്യ മുന്നണിയുടെ ആവേശമായി മാറിയിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥിരതയിൽ സംശയമുള്ളവർ പാർട്ടിയിലും പുറത്തും ഏറെയുണ്ട്.
ചുറ്റുമുള്ളവർ തുറന്നുപറയണമെന്നില്ല. വ്യാജവോട്ടുകളോ ബിജെപിയുടെയും മോദിയുടെയും കഴിവോ അവരുടെ തുടർഭരണത്തിനു കാരണമായിട്ടുണ്ടാകാം. പക്ഷേ, രാഹുലിന്റെ കഴിവുകേടുകളും കോൺഗ്രസിന്റെ രാഷ്ട്രീയ വനവാസത്തിനു കാരണമാണ്. ജനാധിപത്യം പാർട്ടിക്കു പുറത്തു മാത്രം ഉണ്ടാകേണ്ട കാര്യമാണെന്ന് അദ്ദേഹം കരുതിയിരുന്നില്ലെങ്കിൽ പ്രമുഖ നേതാക്കൾ പലരും പാർട്ടി വിടുകയില്ലായിരുന്നു; കഴിവുള്ള പലരും ഒതുക്കപ്പെടുകയുമില്ലായിരുന്നു.
ബിഹാറിലെ ആൾക്കൂട്ടം രാഹുലിന്റെയും ഇന്ത്യ മുന്നണിയുടെയും താത്കാലിക ആരാധകരാവാം. അതിലേറെ അവർ ജനാധിപത്യത്തിന്റെ സ്ഥിരം ആവശ്യക്കാരാണ്. ഇന്ത്യ മുന്നണി നേതാക്കളുടെ കുതികാൽവെട്ടുകൾ അവർക്കു തടയാനാവില്ല. അതേ, ബിഹാർ ബിജെപിക്കു മാത്രമല്ല, ഇന്ത്യ മുന്നണിക്കും സന്ദേശമാണ്.
Kerala
തിരുവനന്തപുരം: ലൈംഗീക ആരോപണ പരമ്പരകളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്യുമെന്ന് സൂചന.
എംഎൽഎ സ്ഥാനത്ത് തുടരുന്നതിൽ തടസം ഇല്ല. രാഹുൽ വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം.
രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഇനി മത്സരിക്കാനായി പാർട്ടി സീറ്റ് നൽകില്ല. പാർട്ടി അംഗം അല്ലാത്ത ഒരാളോട് എംഎൽഎ സ്ഥാനം ഒഴിയാൻ പറയാൻ കഴിയില്ലെന്ന വാദമാണ് മുന്നോട്ട് വച്ചത്. കോൺഗ്രസ് നേത്യത്വം കൂടിയാലോചിച്ചാണ് തീരുമാനം.
രാഹുലിനെക്കൊണ്ട് എംഎൽഎ സ്ഥാനം രാജിവെപ്പിച്ചാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം ഒരു സാഹചര്യം ഒരുക്കി പാലക്കാട്ടെ സീറ്റ് കൈവിട്ടാൽ ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ അത് കാര്യമായി ബാധിക്കും.
അതുകൊണ്ട് അത്തരം തീരുമാനം വേണ്ടെന്നുള്ള രീതിയിലാണ് പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള സസ്പെൻഷനിലക്ക് നേത്യത്വം കടന്നത്. ഇതോടെ സ്വതന്ത്ര എംഎൽഎ ആയി രാഹുൽമാങ്കൂട്ടത്തിൽ മാറും.
കോൺഗ്രസിന്റെ നയ പരിപാടിയിലോ നിയമസഭാ വിഷയങ്ങളിലോ രാഹുൽ മാങ്കൂട്ടത്തെ പങ്കെടുപ്പിക്കേണ്ടെന്ന നിലപാടാണ് നേത്യത്വം ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്.
Kerala
മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് ഫിറോസ് പറഞ്ഞു.
യുഡിഎഫ് എല്ലാം മറികടക്കും. പോരാട്ടത്തിന് തിരിച്ചടിയല്ലെന്നും ഫിറോസ് പറഞ്ഞു. അതേസമയം രാഹുലിനെതിരേ തുടർച്ചയായി വരുന്ന ആരോപണങ്ങൾ കോണ്‍ഗ്രസ് പാർട്ടിയെയും യുഡിഎഫിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
രാഹുലിന്റെ രാജി സംബന്ധിച്ച് ഹൈക്കമാൻഡുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വീണ്ടും ചർച്ച നടത്തി. രാജി വിഷയത്തിൽ രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
ഗുരുതരമായ പ്രശ്നമായതിനാൽ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നാണ് ആവശ്യം. രാഹുൽ രാജി ആവശ്യത്തിൽ തിങ്കളാഴ്ചയ്ക്കകം തീരുമാനം ഉണ്ടായേക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന.
Kerala
കോഴിക്കോട്: തനിക്കും കുടുംബത്തിനുമെതിരെ വ്യത്യസ്ത രീതിയിൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് ടി. സിദ്ദിഖ് എംഎൽഎ. ഈ രീതി ശരിയല്ല. പലരും പരാതി നൽകി. രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും സൈബർ ആക്രമണം നടത്തുന്നത് ആശാസ്യമല്ലെന്നും ടി സിദ്ദിഖ് പറഞ്ഞു.
സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പaലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. നിരവധി നിരപരാധികൾ സൈബർ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും സിദ്ദിഖ് വ്യക്തമാക്കി.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾക്ക് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാടി സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസയും പോലീസിൽ പരാതി നൽകിയിരുന്നു.
Editorial
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് ക്ലീഷേയാണെങ്കിലും നമ്മുടെ നീതിബോധത്തിന്റെ കാതലാണ്. അതിനെയൊന്നും വകവയ്ക്കാത്ത തികഞ്ഞ ധാർഷ്ട്യമാണ് ഈ ബില്ലിലൂടെ തെളിയുന്നത്.
അത്യന്തം നാടകീയ രംഗങ്ങളാണ് ഇന്നലെ പാർലമെന്റിലുണ്ടായത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധവും ബഹളവും. അഞ്ചു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കിടന്ന മന്ത്രിമാരെ പദവിയിൽനിന്ന് പുറത്താക്കുന്നതിനുള്ള ഭരണഘടനയുടെ 130-ാം ഭേദഗതി ബിൽ അവതരണമാണ് പ്രതിപക്ഷ ബഹളത്തിൽ കലാശിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. കേസുകളിൽ അറസ്റ്റിലായാൽ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയെയും പുറത്താക്കാനുള്ള അധികാരം നൽകുന്ന ബിൽ ഭരണഘടനാവിരുദ്ധവും ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കാനുള്ള ശ്രമവുമാണെന്നാണ് പ്രതിപക്ഷ ആരോപണം.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വന്നതു മുതൽ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന തികച്ചും ജനാധിപത്യവിരുദ്ധമായ മുദ്രാവാക്യവുമായി വന്ന അവരുടെ അസഹിഷ്ണുത പത്തുവർഷത്തിലേറെയായി കൂടിവരികയാണ്.
വ്യക്തമായ ലക്ഷ്യം. കൃത്യമായ പദ്ധതി. ജനാധിപത്യത്തിലൂടെ അധികാരത്തിലേറി ജനാധിപത്യത്തെ പതുക്കെപ്പതുക്കെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. കുളം കലക്കാനും അടിച്ചൊതുക്കാനും വിവിധ ഹിന്ദുത്വശക്തികളും കൂട്ടുണ്ട്.
“നാളെ നിങ്ങൾ ഏതു മുഖ്യമന്ത്രിയെയും കേസിൽ കുടുക്കും. ജയിലിലാക്കും. 30 ദിവസം അവിടെ കിടത്തിയശേഷം അധികാരത്തിൽനിന്നു പുറത്താക്കും. ഇത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്”-കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാക്കുകളിൽ പ്രതിപക്ഷരോഷത്തിന്റെ കനലുണ്ടായിരുന്നു. പ്രതിപക്ഷ എംപിമാർ സഭയിൽ ബിൽ കീറിയെറിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ബില്ലിന് അനുമതി നൽകിയിരുന്നെങ്കിലും രാത്രി ഏറെ വൈകിയാണ് എംപിമാർക്കടക്കം ഇവയുടെ പകർപ്പുകൾ കിട്ടിയത്. ആസൂത്രിത പ്രതിഷേധം ഭയന്നാകാം അർധരാത്രി കഴിഞ്ഞശേഷം മാത്രം വിവരങ്ങൾ പുറത്തുവിട്ടത്.
ഈ ബിൽ അനുസരിച്ച്, അറസ്റ്റിലാകുന്ന പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ 30 ദിവസത്തിനുള്ളിൽ സ്വയം രാജിവച്ചില്ലെങ്കിൽ 31-ാം ദിവസം പദവി താനേ നഷ്ടപ്പെടും. കേന്ദ്രമന്ത്രിമാരുടെ കാര്യത്തിൽ അറസ്റ്റ് ചെയ്ത് 31-ാം ദിവസം പ്രധാനമന്ത്രി രാഷ്ട്രപതിയോടും, സംസ്ഥാന മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രി ഗവർണറോടും അതത് മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കംചെയ്യാൻ ശിപാർശ ചെയ്യണം. ശിപാർശ ചെയ്തില്ലെങ്കിൽ 31-ാം ദിവസം സ്ഥാനം താനേ നഷ്ടമാകും.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ പുറത്താക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കു കൈമാറുന്നതാണ് ബില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കുന്നത് പതിവായ നാട്ടിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള മറ്റൊരു മാർഗമായി ഈ ബില്ലിനെ കരുതിയാൽ തെറ്റുപറയാനാകില്ല.
ബിജെപിയെയും പ്രധാനമന്ത്രിയെയും എതിർത്തവരുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡിയെത്തി. പല മുഖ്യമന്ത്രിമാർക്കെതിരേയും കേസുകൾ വന്നു. നീണ്ട ചോദ്യംചെയ്യലുകൾക്കൊടുവിൽ ചിലർ ജയിലിലുമായി. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാളിന്റെയും ജാർഖണ്ഡിലെ ഹേമന്ത് സോറന്റെയും അനുഭവം നമുക്കു മുന്നിലുണ്ട്.
നീതിക്കു നിരക്കാത്ത ഈ വേട്ടയാടലുകൾക്കെതിരേ പ്രതിഷേധം കത്തിനിൽക്കുന്പോഴാണ് പുതിയ അടവുമായി ബിജെപി സർക്കാർ എത്തിയിട്ടുള്ളത്. ഈ ബില്ല് ഘടകകക്ഷി നേതാക്കളായ മുഖ്യമന്ത്രിമാർക്കുള്ള താക്കീതായും പ്രതിപക്ഷനേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
പോലീസും ഉദ്യോഗസ്ഥവൃന്ദവും അധികാരത്തിനൊപ്പം എങ്ങനെയും വളയുന്ന നാട്ടിൽ, ഒരാളെ ഇല്ലാത്ത കേസിൽപ്പെടുത്തി ഒരു മാസം ജയിലിടുകയെന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല. തെളിവുശേഖരണവും നീണ്ട വിചാരണകളും കഴിഞ്ഞ ശേഷമാണ് കോടതി ഒരാളെ കുറ്റക്കാരനാണോ അല്ലയോ എന്നു വിധിക്കുന്നത്.
“ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്” എന്നത് ക്ലീഷേയാണെങ്കിലും നമ്മുടെ നീതിബോധത്തിന്റെ കാതലാണ്. അതിനെയൊന്നും വകവയ്ക്കാത്ത തികഞ്ഞ ധാർഷ്ട്യമാണ് ഈ ബില്ലിലൂടെ തെളിയുന്നത്.
ഈ ബില്ലിൽ പ്രധാനമന്ത്രിയെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന ഗീർവാണമാണ് ഏറ്റവും വലിയ തമാശ. ഒരു കേന്ദ്രസർക്കാർ ഏജൻസി അവരെ നിയന്ത്രിക്കുന്ന പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നും 30 ദിവസം തടവിലിടുമെന്നും കരുതാൻ മാത്രം വങ്കത്തം ഇവിടെയാർക്കുമുണ്ടാകുമെന്നു തോന്നുന്നില്ല. ഈ ബിൽ നിയമമാകാൻ ഇനിയുമേറെ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്.
മോദി ഭരണകാലത്തു കടുത്ത പ്രതിഷേധത്തെത്തുടർന്ന് പല ബില്ലുകളും പിൻവലിക്കുകയോ അവയിൽ മാറ്റം വരുത്തുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. എങ്കിലും നിതാന്തജാഗ്രത പുലർത്തി ചെറുത്തുനിൽക്കുക മാത്രമാണ് ഇന്ത്യയുടെ ജനാധിപത്യവും ഫെഡറൽ സ്വഭാവവും സംരക്ഷിക്കാൻ നമുക്കു മുന്നിലുള്ള ഏക പോംവഴി.
Kerala
തിരുവനന്തപുരം: വോട്ട് കൊള്ളയ്ക്കെതിരേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലകളിൽ ഇന്നു രാത്രി എട്ടിനു ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ വയനാട്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എറണാകുളം എന്നിവിടങ്ങളിലെ മാർച്ചിന് നേതൃത്വം നൽകും
Leader Page
പാർലമെന്റിലും മുന്നിലുള്ള പാർലമെന്റ് സ്ട്രീറ്റിലും ഇന്നലെയുണ്ടായ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം പതിവിൽനിന്നു വ്യത്യസ്തമായിരുന്നു. രാജ്യതലസ്ഥാനം കണ്ട എംപിമാരുടെ ഏറ്റവും ശക്തമായ പ്രതിഷേധം. രാജ്യത്താകെ ചലനമുണ്ടാക്കാൻ സംയുക്ത പ്രതിപക്ഷ സമരത്തിനായി.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട വോട്ട് കൊള്ളയ്ക്കും ബിഹാറിലെ വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണത്തിന്റെ മറവിൽ 65 ലക്ഷം വോട്ടർമാരെ പുറത്താക്കുന്നതിനുമെതിരേയായിരുന്നു അഭൂതപൂർവമായ വൻ പ്രതിഷേധം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണു സമരമെന്നും പിന്നോട്ടില്ലെന്നും രാഹുലും കേരള എംപിമാരും പറഞ്ഞു.
ഉന്തും തള്ളും വനിതാ എംപിമാരുടെ ബോധക്ഷയവും ബലപ്രയോഗത്തിലൂടെയുള്ള കസ്റ്റഡിയെടുക്കലുമൊന്നും എംപിമാരെ പിന്തിരിപ്പിച്ചില്ല. വിദ്യാർഥി-യുവജന സമരത്തിൽ കാണാറുള്ള ആവേശത്തിലായിരുന്നു പലരും. മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ പോലീസ് ബാരിക്കേഡ് ചാടിക്കടന്നു റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. മഹുവ മൊയ്ത്ര അടക്കം മൂന്നു വനിതാ എംപിമാരാണ് കുഴഞ്ഞുവീണത്. ഡൽഹി പോലീസിനു പുറമെ വനിതകളടക്കം നൂറുകണക്കിന് അർധസൈനിക വിഭാഗക്കാരെയും ദ്രുതകർമ സേനയെയുമെല്ലാം ഇറക്കിയിട്ടും രോഷാഗ്നിയിൽ തിളച്ചുമറിയുകയായിരുന്നു തലസ്ഥാന നഗരം.
വഴിപിരിഞ്ഞവരെയും ഒന്നിപ്പിച്ചു
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും എൻസിപി നേതാവ് ശരദ് പവാറും അടക്കമുള്ള നേതാക്കളും പ്രായം മറന്നാണ് ഇന്നലത്തെ പ്രതിഷേധമാർച്ചിൽ പങ്കെടുത്തത്. അറസ്റ്റ് വരിച്ച് ബസിൽ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്പോഴും രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധി വദ്രയും അഖിലേഷ് യാദവും ഉൾപ്പെടെയുള്ളവർ ആവേശം വിടാതെ മുദ്രാവാക്യം വിളിച്ചു. ഡെറിക് ഒബ്രിയൻ, ടി.ആർ. ബാലു, ശശി തരൂർ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ മുതൽ ഇന്ത്യ സഖ്യം വിട്ടുപോയ ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗ് അടക്കമുള്ള 300 പ്രതിപക്ഷ എംപിമാരാണ് ബിജെപിക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പു കമ്മീഷനെതിരേ അണിനിരന്നത്.
വോട്ടർപട്ടിക പ്രശ്നങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്നാണു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നലെ രാത്രി പ്രതിപക്ഷ എംപിമാർക്കായി നടത്തിയ അത്താഴവിരുന്നിലും നേതാക്കളോട് വ്യക്തമാക്കിയത്. പ്രതിപക്ഷ എംപിമാർക്കും നേതാക്കൾക്കുമായി രാഹുൽ ഗാന്ധി കഴിഞ്ഞയാഴ്ച നടത്തിയ അത്താഴവിരുന്നിലെ വികാരവും സമാനം. രാജ്യത്തെ 25 പ്രതിപക്ഷ പാർട്ടികളാണ് ബിജെപിക്കും തെരഞ്ഞെടുപ്പു കമ്മീഷനുമെതിരേ യോജിച്ച പോരാട്ടത്തിനിറങ്ങിയത്. തകർച്ചയിലായിരുന്ന ഇന്ത്യ സഖ്യത്തെ വീണ്ടും ഒന്നിപ്പിക്കാൻ വോട്ടർപട്ടിക, വോട്ടുകൊള്ള പ്രശ്നം കാരണമായതും അപ്രതീക്ഷിതമായി.
ഉടനെ കെട്ടടങ്ങില്ല ‘വോട്ട് ചോരി’
തെരഞ്ഞെടുപ്പു കമ്മീഷനിലേക്കുള്ള മാർച്ചിനു മുന്‍പും ഉച്ചകഴിഞ്ഞു പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽനിന്നു വിട്ടയച്ച ശേഷവും ഇന്ത്യ സഖ്യം എംപിമാർ ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധം തുടർന്നതും സമീപകാലത്തൊന്നും കണ്ടിട്ടില്ല. ബിഹാർ വോട്ടർപട്ടിക പ്രശ്നവും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ വോട്ട്കൊള്ള (വോട്ട് ചോരി) പ്രശ്നവും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. തെരഞ്ഞെടുപ്പു കമ്മീഷന്റെ കാര്യം ചർച്ച ചെയ്യാനാകില്ലെന്ന തൊടുന്യായമാണു സർക്കാർ നിരത്തിയത്. എന്നാൽ, വോട്ടർമാരുടെ കാര്യം ചർച്ച ചെയ്യേണ്ടതു ജനാധിപത്യത്തിൽ അനിവാര്യമാണെന്നു പ്രതിപക്ഷം പറയുന്നു. മുന്‍പും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്ത കീഴ്വഴക്കമുണ്ടെന്നും മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ റൂളിംഗിലൂടെ ഇക്കാര്യംപറഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ വോട്ടർപട്ടിക ഉയർത്തി രാഹുൽ ചൂണ്ടിക്കാട്ടിയ ‘വോട്ട് ചോരി’ ഉടനെ കെട്ടടങ്ങില്ല. ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ കൃത്രിമം നടന്നതായാണു തെളിവുകൾ സഹിതം രാഹുൽ സമർഥിച്ചത്. ബിഹാറിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) പേരിൽ 65 ലക്ഷം വോട്ടർമാരുടെ സമ്മതിദാനാവകാശം റദ്ദാക്കുന്ന നീക്കവും സംശയകരം. ബിജെപിക്കു വോട്ടുചെയ്യാൻ സാധ്യതയില്ലാത്ത ന്യൂനപക്ഷങ്ങളുടെ പേരുകളാണു നീക്കിയതെന്നു പ്രതിപക്ഷം പറയുന്നു.
ആരുടെയും വാലാകരുത് കമ്മീഷൻ
ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്ന സംഭവവികാസങ്ങളാണു രാജ്യത്താകെ കോളിളക്കമായത്. ഒരാൾക്ക് ഒരു വോട്ട് എന്ന അടിസ്ഥാന തത്വം പാലിച്ചേ മതിയാകൂ. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് എംപി ഡോ. ശശി തരൂർ ആവശ്യപ്പെട്ടത് ഇതേ കാരണത്താലാണ്. തെരഞ്ഞെടുപ്പുകളെക്കുറിച്ചു പൊതുജനങ്ങളുടെ മനസിൽ ഒരു സംശയവും അവശേഷിക്കരുതെന്ന ഉത്തരവാദിത്വംകൂടി കമ്മീഷനുണ്ടെന്ന് തരൂർ ഓർമിപ്പിക്കുന്നു.
ഡ്യൂപ്ലിക്കറ്റ് വോട്ടിംഗ്, വ്യാജവോട്ടുകൾ, ഒരേ വിലാസത്തിലെ വോട്ടർമാർ, കന്നിവോട്ടർമാരുടെ പേരിലെ തട്ടിപ്പുകൾ തുടങ്ങി വ്യക്തമായ ഫോട്ടോയും വിലാസവും ഇല്ലാത്തവ അടക്കം പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ കാര്യങ്ങളിലൊന്നും വ്യക്തമായ ഉത്തരം ഇനിയുമില്ല. ഒരാൾക്കു താമസിക്കാവുന്ന ഒറ്റമുറി വിലാസത്തിൽ 80 വോട്ടുകൾ ചേർത്തതായി രാഹുൽ പറഞ്ഞതു ശരിയാണെന്നു തെളിഞ്ഞു. ശകുൻ റാണിയെന്നയാൾക്കു വോട്ടർപട്ടികയിൽ ഡ്യൂപ്ലിക്കറ്റ് വോട്ട് ഉണ്ടെന്നും രണ്ടു രീതിയിലുള്ള ഫോട്ടോ ഉപയോഗിച്ച് ഇവർ രണ്ടു വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയെന്നതും ശരിയാണെന്നു തെളിഞ്ഞു.
മഹാദേവപുരയിലെ 341-ാം നന്പർ ബൂത്തിൽ ശകുൻ റാണി രണ്ടു തവണ വോട്ട് ചെയ്തതിന്റെ രേഖ രാഹുൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ, ഒരു വോട്ട് മാത്രമേ ചെയ്തുള്ളൂവെന്ന് ശകുൻ റാണി പറഞ്ഞുവെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ തൊടുന്യായം. രണ്ടാമത്തെ വോട്ട് ആരാണു ചെയ്തതെന്നു കമ്മീഷൻ പറയുന്നുമില്ല. ശകുൻ റാണിയിൽനിന്നു സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങാതെയാണിത്. വോട്ടെടുപ്പു കഴിഞ്ഞു മാസങ്ങൾക്കു ശേഷം ഏതെങ്കിലുമൊരു വോട്ടറോട് രണ്ടു വോട്ട് ചെയ്തോയെന്നു ചോദിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു ചട്ടമില്ല. എന്നിട്ടും ബിജെപി വക്താവിന്റെ പ്രസ്താവന പോലെയാണു തെരഞ്ഞെടുപ്പു കമ്മീഷൻ ശകുൻ റാണിയെ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവിനോടു മറുചോദ്യം ഉന്നയിച്ചത്.
തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയല്ല
രാജ്യത്തെ പ്രതിപക്ഷ നേതാവിനോടു സത്യവാങ്മൂലം ഒപ്പിട്ടു നൽകി തെളിവു ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ടതാണു തമാശ. വോട്ടർപട്ടികയിൽ കൃത്രിമത്തെക്കുറിച്ചു പരാതി എഴുതി ഒപ്പിട്ടു നൽകണമെന്ന കമ്മീഷന്റെ ആവശ്യം നിരർഥകമാണെന്ന് ലോക്സഭയുടെ മുൻ സെക്രട്ടറി ജനറലും ഭരണഘടനാ നിയമ വിദഗ്ധനുമായ പി.ഡി.ടി. ആചാരി ചൂണ്ടിക്കാട്ടി. കരടു പട്ടിക പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുശേഷം മാത്രമേ ഈ നിയമങ്ങൾ ബാധകമാകൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ നിയമങ്ങൾ ബാധകമല്ലെന്ന് ആചാരി പറഞ്ഞു.
കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ പരാതി സമർപ്പിച്ചാൽ മാത്രമേ സാധുതയുള്ളൂ. അതിനാൽതന്നെ, പരാതിയും തെളിവുകളും സത്യപ്രസ്താവനയായി സമർപ്പിക്കാൻ ആവശ്യപ്പെട്ട് കർണാടക, മഹാരാഷ്ട്ര, ഹരിയാന ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ ആവശ്യംതന്നെ അതിശയിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയല്ലെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം ഓർമിപ്പിച്ചതും ശരിയാണ്. ഹർജികളും പരാതികളും സ്വീകരിക്കുന്നതിൽ കോടതിയെപ്പോലെ പെരുമാറാൻ കഴിയില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പു നടത്തുന്നതിന് ഉത്തരവാദിത്വമുള്ള ഭരണസ്ഥാപനമാണിത്.
എല്ലാം അനുകൂലമാക്കി ബിജെപി
പോളിംഗ് ബൂത്തിലെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ, ഫോട്ടോ എന്നീ തെളിവുകൾ കമ്മീഷന്റെ പക്കലാണുള്ളത്. ഈ തെളിവുകൾ 45 ദിവസത്തിനകം നശിപ്പിക്കാൻ നിർദേശിച്ചതും കമ്മീഷനാണ്. തെളിവു നശിപ്പിക്കാനാണിതെന്നതാണു ഗുരുതര പ്രശ്നം. ഉള്ള തെളിവുകൾകൂടി നശിപ്പിച്ച ശേഷം പരാതി ഉന്നയിച്ചയാളോടു തെളിവു ഹാജരാക്കാൻ നിർദേശിച്ചതിലെ കാപട്യവും കള്ളവും വ്യക്തം. തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ വോട്ടർപട്ടികയിലെ ക്രമക്കേടുകളാണു രാഹുൽ അക്കമിട്ടു നിരത്തിയത്. വോട്ടുകൊള്ള തെറ്റാണെന്നു തെളിയിക്കാൻ കമ്മീഷന് ഇനിയും കഴിഞ്ഞിട്ടില്ല. ആരോപണങ്ങൾ ശരിയാണെന്നു സമ്മതിക്കുന്നതിനു തുല്യമാണിത്.
തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ മൂന്നംഗ നിയമന സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നീക്കാനായി പ്രത്യേക നിയമം പാസാക്കിയതും ബോധപൂർവമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നു നിയമിച്ചതാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ. ബിജെപിക്കുവേണ്ടി നടപ്പാക്കിയ കോടികളുടെ ഇലക്ടറൽ ബോണ്ടുകൾ സുപ്രീംകോടതി റദ്ദാക്കിയതും മറക്കരുതല്ലോ.
വിശ്വാസ്യത നഷ്ടമായാൽ ദുരന്തം
പ്രധാനമന്ത്രിയുടേതിനു സമാനമായ സ്ഥാനമാണു പാർലമെന്ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവിന്റേത്. പ്രതിപക്ഷ നേതാവ് പാർലമെന്റിലും പുറത്തും പറഞ്ഞ കാര്യങ്ങളിൽ അന്വേഷണത്തിന് ഉത്തരവിടാൻ തെരഞ്ഞെടുപ്പു കമ്മീഷനു തടസമില്ല. സാങ്കേതിക തടസം ഉയർത്തി ഒളിക്കാനല്ല കമ്മീഷൻ ശ്രമിക്കേണ്ടത്. മുൻ തെരഞ്ഞെടുപ്പു കമ്മീഷണർമാരെ അന്വേഷണത്തിനു നിയോഗിച്ചാൽ കമ്മീഷന്റെ വിശ്വാസ്യതയാകും ഉയരുക. തെളിവു നശിപ്പിച്ച ശേഷം കുറ്റാരോപിതർ നടത്തുന്ന അന്വേഷണത്തിന് പ്രസക്തിയില്ലെന്ന പ്രശ്നമുണ്ട്.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആശങ്കകൾക്കു വിശ്വസനീയമായ രീതിയിൽ ഉത്തരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ രാജ്യത്തെ അറിയിക്കേണ്ടതുണ്ട്. സംശയം ദൂരീകരിക്കാനും തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിയണം. അതിനു പകരം സാങ്കേതികത്വം ഉയർത്തുന്പോൾ രാഹുൽ പറഞ്ഞതു ശരിയാണെന്നു ജനം കരുതും. ജനവിധി അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന സംശയം പോലും ദുരന്തമാകും. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത വീണ്ടെടുത്തില്ലെങ്കിൽ ജനാധിപത്യവും ഭരണഘടനയും അർഥമില്ലാത്തതാകും.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെയും ഓപ്പറേഷൻ സിന്ദൂറിനെയും കുറിച്ചുള്ള ചർച്ചകൾ പാർലമെന്റിൽ ഇന്ന് ആരംഭിക്കാനിരിക്കേ ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികളെ ഇപ്പോഴും പിടികൂടിയിട്ടില്ലെന്ന് കോണ്‍ഗ്രസ്. ആക്രമണം നടന്നതിനു പിന്നാലെ ഈ വിഷയത്തിൽ കോണ്‍ഗ്രസ് അടിയന്തര ചർച്ച ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ അതിന് അംഗീകാരം നൽകിയിരുന്നില്ല. വൈകിയാണെങ്കിലും ചർച്ചയ്ക്കു സമ്മതിച്ചത് ഒരിക്കലും നടക്കാതിരിക്കുന്നതിലും നല്ലതാണെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ ജയറാം രമേശ് വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നാളിതുവരെ നടന്ന സംഭവവികാസങ്ങളാണ് ജയ്റാം രമേശ് സമൂഹമാധ്യമമായ എക്സിലെ കുറിപ്പിലൂടെ ഓർമിപ്പിച്ചത്.
ഇതോടെ ഇന്ന് ആരംഭിക്കുന്ന ചർച്ചയിൽ ഇതിനെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കുമെന്നതിൽ സംശയില്ല. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ അവകാശവാദം ഉൾപ്പെടെ സുരക്ഷാവീഴ്ച, തീവ്രവാദികളെ പിടികൂടാത്ത സാഹചര്യം, ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാന്റെ വെളിപ്പെടുത്തലുകൾ, വിദേശനയം തുടങ്ങിയ വിഷയങ്ങൾ 32 മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചയിൽ ബിജെപിക്കെതിരേ പ്രതിപക്ഷം ആയുധമാക്കും.
ഭീകരതയ്ക്കെതിരേ ഇന്ത്യ സ്വീകരിച്ച നിലപാട്, ഓപ്പറേഷൻ സിന്ദൂറിലൂടെ കൈവരിച്ച സൈനിക നേട്ടം, ഇന്ത്യയുടെ ആയുധബലം തുടങ്ങിയ കാര്യങ്ങളാകും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഉയർത്തിപ്പിടിക്കുക. ഇരുസഭകളിലും 16 മണിക്കൂർ വീതം ചർച്ച അനുവദിച്ചിട്ടുണ്ടെങ്കിലും സമയം കൂടുതൽ മുന്നോട്ടുപോകാനാണ് സാധ്യത.
വർഷകാല സമ്മേളനം ആരംഭിച്ച 21 മുതൽ ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരേ പ്രതിപക്ഷം പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ചതിനെ തുടർന്ന് ഒരു ദിവസംപോലും സഭാ നടപടികൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ചർച്ച നടക്കുന്ന ദിവസങ്ങളിൽ (തിങ്കൾ, ചൊവ്വ, ബുധൻ) എല്ലാ അംഗങ്ങളും സഭയ്ക്കുള്ളിൽ പാർട്ടി നിലപാടിനൊപ്പം നിൽക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ ലോക്സഭയിലെ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപിമാർക്ക് മൂന്ന് വരി വിപ്പ് നൽകിയിട്ടുണ്ട്.
District News
കോഴഞ്ചേരി: കോവിഡ് കാലഘട്ടത്തില്‍ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം നേരിട്ടപ്പോള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മുന്‍കൈ എടുത്ത് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മിച്ച ഓക്സിജന്‍ പ്ലാന്റിനു പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം.
എ ഗുണനിലവാരം കുറഞ്ഞ കമ്പനികളുടെ നേത്യത്വത്തില്‍ നിര്‍മിച്ച പ്ലാന്റ് വളരെ വേഗം പൊട്ടിത്തെറിക്കുകയും പിന്നീട് ഇത് പ്രവര്ത്തനക്ഷമമാക്കാതിരിക്കുകയുമാണ്. പ്ലാന്റ് നഷ്ടമാണെന്ന ആശുപത്രി സൂപ്രണ്ടിന്റെ നിഗമനം വിചിത്രമാണെന്നും ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ്, ഓംബുഡസ്മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ആശുപത്രി വികസന സമിതിയംഗം കൂടിയായ ജെറി മാത്യു സാം പറഞ്ഞു.
വികസന സമിതി യോഗത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയത് റിപ്പോര്‍ട്ട് വച്ചിട്ടില്ല. കേരളത്തില്‍ കോവിഡ് കാലയളവില്‍ നടന്ന ഓക്സിജന്‍ പ്ലാന്റുകള്‍ തകരാറിലായി. ഇതുമായ ബന്ധപ്പെട്ട രേഖകള്‍ വിവരവകാശ പ്രകാരം ഉള്ളത് പുറത്തുവിട്ടിട്ടില്ല.
സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ ഫണ്ട് ഇതുമായി ബന്ധപ്പെട്ടു പാഴായി. കോഴഞ്ചേരി ജില്ലാ ആശുപത്രി വികസന സമിതിയില്‍ തട്ടിപ്പ് കമ്പനിയാണ് ഓക്സിജന്‍ പ്ലാന്റിന്റെ പിന്നിലെന്ന് തെളിഞ്ഞതായും ജെറി പറഞ്ഞു.
District News
മന്ത്രിക്കെതിരേ എഫ്ബി പോസ്റ്റിട്ട നേതാക്കള്‍ക്കെതിരേ സിപിഎം വിശദീകരണം തേടും
പത്തനംതിട്ട: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് പോസ്റ്റിട്ട സിപിഎം നേതാക്കള്‍ക്കെതിരേ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം.
വീണാ ജോര്‍ജിനെ പരോക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ലോക്കല്‍ കമ്മിറ്റി അംഗത്തിനും ഏരിയ കമ്മിറ്റി അംഗത്തിനുമെതിരേയാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുണ്ടായത്.
കോട്ടയം മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടം ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ച സംഭവത്തേ തുടര്‍ന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എൻ. രാജീവിനോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടും. മന്ത്രിയെ വിമര്‍ശിച്ച ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പി .ജെ. ജോണ്സനോട്ഏരിയ കമ്മിറ്റിയും വിശദീകരണം തേടാനാണ് തീരുമാനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടേയും വിമര്‍ശനം.
കൂടുതല്‍ പറയുന്നില്ലെന്നും ഇനി പറയിപ്പിക്കരുതെന്നുമായിരുന്നു പി. ജെ . ജോണ്സണ് പറഞ്ഞത്. ഒരു എംഎല്‍എയായി ഇരിക്കാന്‍ പോലും വീണാ ജോര്‍ജിന് അര്‍ഹതയില്ലെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. എസ്എഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്സണ്.
മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയായിരുന്നു പത്തനംതിട്ട സിഡബ്ല്യുസി മുന്‍ ചെയര്മാന് കൂടിയായ എന്‍. രാജീവ് പരോക്ഷമായി പരിഹസിച്ചത്. സ്കൂളില്‍ കേട്ടെഴുത്ത് ഉണ്ടെങ്കില്‍ വയറുവേദ എന്നുപറഞ്ഞ് ചെറുപ്രായത്തില്‍ വീട്ടില്‍ ഇരിക്കുമായിരുന്നുവെന്നാണ് രാജീവ് പരിഹസിച്ചത്.
രാജീവ് പിന്നീട് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ ആരോഗ്യസംവിധാനങ്ങളെ പുകഴ്ത്തി അദ്ദേഹം പോസ്റ്റിടുകയും ചെയ്തു.
എല്‍ഡിഎഫ് വിശദീകരണ യോഗം പത്തിന്
പത്തനംതിട്ട: ആരോഗ്യമന്ത്രിക്കെതിരേ പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പത്തിന് പത്തനംതിട്ട ടൗണ്‍ സ്ക്വയറില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തും.
ഇന്നലെ ചേര്‍ന്ന ജില്ലാ എല്‍ഡിഎഫ് യോഗം മന്ത്രിക്കു പൂര്‍ണ പിന്തുണ അറിയിച്ചു. പഞ്ചായത്തുതലങ്ങളിലും വിശദീകരണയോഗങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ബിജെപി മാര്‍ച്ച് ഇന്ന്
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടത്തും.
കേരള കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
കല്ലൂപ്പാറ: കോട്ടയം മെഡിക്കല്‍ കോളജില്‍ ബിന്ദു എന്ന പാവപ്പെട്ട വീട്ടമ്മയുടെ ദാരുണ മരണത്തിന് ഉത്തരവാദിയായ ആരോഗ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് കല്ലൂപ്പാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എന്‍ജിനിയറിംഗ് കോളജ് ജംഗ്ഷനിലേക്ക് പ്രകടനവും തുടര്‍ന്ന് പ്രതിഷേധ സംഗമവും നടത്തി.
കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പിആര്‍ വര്‍ക്കുകളിലൂടെ സൃഷ്ടിച്ചെടുത്തിരിക്കുന്ന നമ്പര്‍വണ്‍ എന്ന കൊട്ടിഘോഷത്തിനു വേണ്ടി ദുരന്തം ലഘൂകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ശ്രമമാണ് രക്ഷാപ്രവര്‍ത്തനം താമസിപ്പിച്ചതെന്നും അതുകൊണ്ടുതന്നെ ഇത് പിണറായി സര്‍ക്കാര്‍ നടത്തിയ ദുരഭിമാനക്കൊലയാണെന്നും പുതുശേരി പറഞ്ഞു.
പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടി.എം.മാത്യു അധ്യക്ഷത വഹിച്ചു. ജയിംസ് കാക്കനാട്ടിൽ, വര്‍ഗീസ് കുട്ടി മാമൂട്ടിൽ, പഞ്ചായത്തംഗം പി. ജ്യോതി, സണ്ണി ഫിലിപ്പ്, ഒ. എം. മാത്യു, സുരേഷ് സ്രാമ്പിക്കല്‍, അജിത വില്ക്കി, എലിസബേത്ത് ആന്റണി, ബാബു നീരുവിലായില്, ഇ.എം. ജോര്‍ജ്, ഉമ്മന്‍ ചാണ്ടപ്പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ (എജെഎൽ) ആസ്തികൾ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) വിൽക്കാൻ ശ്രമിച്ചിട്ടില്ലെന്നു കോണ്‍ഗ്രസ് കോടതിയിൽ. നേരേമറിച്ചു സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ എജെഎൽ സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കാനാണ് എഐസിസി ശ്രമിച്ചതെന്നു കോണ്‍ഗ്രസ് നേതാവായ രാഹുലിനുവേണ്ടി അഭിഭാഷകനായ ആർ.എസ്. ചീമ പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെയുടെ മുന്നിൽ വാദിച്ചു.
എജെഎൽ എല്ലായ്പ്പോഴും ലാഭത്തിൽ പ്രവർത്തിച്ച സ്ഥാപനമല്ല. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായ ഒരു സ്ഥാപനം വീണ്ടെടുക്കാൻ എഐസിസി ശ്രമിക്കുകയായിരുന്നു. 2008ൽ നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു റിയൽ എസ്റ്റേറ്റ് കന്പനിയായി പ്രവർത്തിക്കാൻ തുടങ്ങിയെന്ന ആരോപണത്തിനു വസ്തുതാപരമായ അടിസ്ഥാനമില്ലെന്നും രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നിക്ഷേപങ്ങളുള്ള യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് കന്പനിയാണ് എജെഎല്ലിന്റെ ഉടമസ്ഥർ. സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ നിലവിലുള്ള "നാഷണൽ ഹെറാൾഡ്’ ദിനപത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്ലിന്റെ ഉടമസ്ഥാവകാശം യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്പോൾ നടത്തിയ സാന്പത്തികക്രമക്കേടുകളും ഫണ്ട് ദുരുപയോഗവുമാണ് നാഷണൽ ഹെറാൾഡ് കേസ്. 2000 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ലഭിക്കുന്നതിനായി യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് എജെഎല്ലിന്റെ സ്വത്തുക്കൾ ദുരുദ്ദേശ്യപരമായി ഏറ്റെടുത്തുവെന്നാണ് കോണ്‍ഗ്രസ് നേതാക്കൾക്കെതിരേയുള്ള ആരോപണം.
District News
പള്ളിക്കത്തോട്: പള്ളിക്കത്തോട്ടിൽ മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ലഹരി മാഫിയകളെ അടിച്ചമർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പള്ളിക്കത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ്സ്റ്റേഷൻ മാർച്ച് നടത്തി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജോജി മാത്യു അധ്യക്ഷത വഹിച്ചു. തോമസ് കല്ലാടൻ, പി.എ. സലിം, പ്രഫ. റോണി കെ. ബേബി, ജിജി അഞ്ചാനി, അഡ്വ. ജി രാജ്, ഷിൻസ് പീറ്റർ, സുനിൽ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ ഭാവിയിൽ ലജ്ജിക്കേണ്ടി വരുമെന്ന പ്രസ്താവന വിവാദമായതിനു ദിവസങ്ങൾക്കു ശേഷം ഇന്ത്യൻ ഭാഷകളെ ജനങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
അടിമത്ത മനോഭാവം മാറുന്നതിന് സ്വന്തം ഭാഷയിൽ ഒരാൾ അഭിമാനിക്കേണ്ടത് അനിവാര്യമാണെന്നാണ് അമിത് ഷായുടെ പുതിയ പ്രസ്താവന. രാജ്യത്തെ സംബന്ധിച്ചു ഭാഷയെന്നത് ആശയവിനിമയത്തിനുള്ള മാധ്യമം മാത്രമല്ല; മറിച്ച്, രാജ്യത്തിന്റെ ആത്മാവാണെന്നും അമിത് ഷാ പറഞ്ഞു.
അമിത് ഷായുടെ ഇംഗ്ലീഷ് വിരുദ്ധ പ്രസ്താവനയ്ക്കെതിരേ കഴിഞ്ഞ ദിവസം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം വിമർശനങ്ങൾ ഉന്നയിച്ചതിനു ശേഷമാണ് രാജ്യത്തെ പ്രാദേശിക ഭാഷകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി അമിത് ഷാ പ്രസ്താവനകൾ നടത്തുന്നത്. നമ്മുടെ സ്വന്തം ഭാഷകളിലൂടെയല്ലാതെ ചരിത്രവും സംസ്കാരവും പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നതിനുള്ള മാർഗമായി മുൻകാലങ്ങളിൽ ഭാഷ ഉപയോഗിച്ചിരുന്നുവെന്നും അത്തരം ശ്രമങ്ങൾ വിജയിച്ചില്ലെന്നും രാജ്യത്തെ ഒന്നിപ്പിക്കുന്നതിനുള്ള മാധ്യമമായി ഇന്ത്യൻ ഭാഷകൾ മാറാൻ മോദി സർക്കാർ ശ്രമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ല; സുഹൃത്താണ്. ഒരു വിദേശഭാഷയെയും എതിർക്കാൻ പാടില്ലെന്നും എന്നാൽ നമ്മുടെ ഭാഷകൾ മഹത്വവത്കരിക്കുന്നതിനാണ് നാം പ്രാധാന്യം നൽകേണ്ടതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
വിദേശഭാഷകളുടെ സ്വാധീനത്തിൽനിന്ന് ഭരണസംവിധാനത്തെ മോചിപ്പിക്കുന്നതിനു കേന്ദ്രം അടുത്തിടെ പുറത്തിറക്കിയ "ഭാരതീയ ഭാഷാ അനുഭാഗിനെ’ (ഇന്ത്യൻ ഭാഷാ വിഭാഗം) പ്രശംസിച്ചായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനകൾ.
പരമാവധി ഭരണനിർവഹണം ഇന്ത്യൻ ഭാഷകളിലാക്കാനും മെഡിക്കൽ, എൻജിനിയറിംഗ് കോഴ്സുകൾ അതാത് സംസ്ഥാനത്തിന്റെ ഭാഷകളിൽ പഠിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുമെന്നും ജെഇഇ, നീറ്റ് തുടങ്ങിയ മത്സരപരീക്ഷകൾ നിലവിൽ നിരവധി പ്രാദേശിക ഭാഷകളിൽകൂടി സംഘടിപ്പിക്കാറുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് ലജ്ജാകരമെങ്കിൽ മന്ത്രിമാരുടെ മക്കൾ എന്തുകൊണ്ട് സംസ്കൃത സ്കൂളിൽ പഠിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ ഭാവിയിൽ ലജ്ജിക്കേണ്ടി വരുമെന്ന അമിത് ഷായുടെ പ്രസ്താവനയെ വിമർശിച്ച് കോണ്‍ഗ്രസ്. ഇംഗ്ലീഷ് ലജ്ജാകരമാണെങ്കിൽ കേന്ദ്രമന്ത്രിമാരുടെ മക്കൾ എന്തുകൊണ്ട് സംസ്കൃത സ്കൂളിൽ പഠിക്കുന്നില്ലെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും യുവനേതാവുമായ കനയ്യ കുമാർ വിമർശനമുന്നയിച്ചു. പല കേന്ദ്രമന്ത്രിമാരുടെയും മക്കൾ വിദേശ സർവകലാശാലകളായ ഓക്സ്ഫഡിലും കേംബ്രിജിലും പഠിക്കുന്നതെന്നും കനയ്യ ചൂണ്ടിക്കാട്ടി.
ബിജെപി നേതാക്കൾ എന്തുകൊണ്ടാണ് അറിവിനു വിരോധമാകുന്നതെന്നും എ.ബി. വാജ്പേയിക്കു നിരവധി ഭാഷകൾ അറിയാമായിരുന്നുവെന്നും കനയ്യ ചൂണ്ടിക്കാട്ടി.
National
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഡോ. ശശി തരൂരിന്റെ യാത്ര ഓരോ ദിവസം കഴിയുന്തോറും കൂടുതൽ അസ്വസ്ഥമാകുന്നതിനിടെ, തരൂരിന്റെ പക്ഷികളെക്കുറിച്ചുള്ള കുറിപ്പിന്, മറുപടിയായി കഴുകന്മാർ വേട്ടയാടാതെ സൂക്ഷിക്കണമെന്ന് കോണ്‍ഗ്രസ് എംപിയുടെ തിരിച്ചടി. സ്വതന്ത്രമായി പറക്കുന്ന പക്ഷിയുടെ ചിത്രത്തോടു കൂടി കോണ്‍ഗ്രസ് എംപിയായ തരൂർ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിനു ബദലായി ആറ് ഇരപിടിയിൻ കഴുകന്മാരുടെ ചിത്രത്തോടു കൂടിയാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ വിശ്വസ്തനായ മാണിക്കം ടാഗോർ എംപിയുടെ എക്സിലെ പോസ്റ്റ്.
“പറക്കാൻ അനുവാദം ചോദിക്കരുത്. പക്ഷികൾക്ക് ഉയരാൻ അനുവാദം ആവശ്യമില്ല. എന്നാൽ ഇന്നൊരു സ്വതന്ത്ര പക്ഷിപോലും ആകാശം കാണണം-പരുന്തുകളും കഴുകന്മാരും പ്രാപ്പിടിയന്മാരും എപ്പോഴും വേട്ടയാടുന്നു. സ്വാതന്ത്ര്യം സ്വതന്ത്രമല്ല, പ്രത്യേകിച്ച് വേട്ടക്കാർ ദേശസ്നേഹം തൂവലുകൾപോലെ ധരിക്കുന്പോൾ”. തരൂരിന്റെ ബുധനാഴ്ചയിട്ട കുറിപ്പിനുള്ള മറുപടിസന്ദേശമായി മാണിക്കം ഇന്നലെ എക്സിൽ പോസ്റ്റു ചെയ്തു. ബാൾഡ് ഈഗിൾ, റെഡ്-ടെയിൽഡ് ഹോക്ക്, ഓസ്പ്രേ, അമേരിക്കൻ കെസ്ട്രൽ, ടർക്കി കഴുകൻ, ഗ്രേറ്റ് ഹോണ്‍ഡ് ഔൾ എന്നീ ആറ് ഇരപിടിയൻ പക്ഷികളുടെ ചിത്രവും ഈ കുറിപ്പിലുണ്ടായിരുന്നു.
"ജനാധിപത്യം അപകടത്തിൽ, പക്ഷികളെ വേട്ടയാടുന്നു' എന്ന ടാഗ് ലൈനോടുകൂടിയാണ് തമിഴ്നാട്ടിൽനിന്നുള്ള കോണ്‍ഗ്രസ് എംപിയായ മാണിക്കം തരൂരിന്റെ കുറിപ്പിന് അതേ നാണയത്തിൽ മറുപടി നൽകിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും വിശ്വസ്തനാണു മാണിക്കം.
കോണ്‍ഗ്രസിനോട് ആലോചിക്കാതെ മോദി സർക്കാരിന്റെ വക്താവായി അമേരിക്കയും ബ്രസീലും അടക്കമുള്ള രാജ്യങ്ങളിൽ ഇന്ത്യൻ സംഘത്തെ നയിച്ച തരൂർ വീണ്ടും കേന്ദ്രസർക്കാരിനു വേണ്ടി റഷ്യൻ സന്ദർശനം നടത്തുന്നതിനിടെയാണു പുതിയ വിവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ തരൂരിന്റെ നിലപാടിൽ കോണ്‍ഗ്രസിൽ അമർഷം പുകയുന്നതിനിടെയാണു വീണ്ടും വിവാദം മൂർച്ഛിക്കുന്നത്. എന്നാൽ "ഓപ്പറേഷൻ സിന്ദൂറി'നെയും നയതന്ത്ര നീക്കത്തെയുംകുറിച്ചുള്ള തന്റെ വിവാദ ലേഖനം ബിജെപിയിൽ ചേരാനുള്ള ശ്രമത്തിന്റെ സൂചനയല്ലെന്ന് തരൂർ മോസ്കോയിൽ വ്യക്തമാക്കിയിരുന്നു.
“പറക്കാൻ അനുവാദം ചോദിക്കരുത്. ചിറകുകൾ നിങ്ങളുടേതാണ്. ആകാശം ആരുടേതുമല്ല” എന്ന കുറിപ്പിനോടൊപ്പം ഒരു പക്ഷിയുടെ ചിത്രവും ചേർത്തുള്ള തരൂരിന്റെ നിഗൂഢ പോസ്റ്റിലെ സൂചനകളുടെ അതേ പാതയിലാണു മാണിക്കത്തിന്റെയും പോസ്റ്റ്. തരൂരിനെ വിമർശിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആദ്യമായി പരസ്യപ്രതികരണം നടത്തിയതിനു തൊട്ടുപിന്നാലെയുള്ള തരൂരിന്റെയും മാണിക്കം ടാഗോറിന്റെയും എക്സിലെ പോസ്റ്റ് യുദ്ധത്തിനു രാഷ്ട്രീയ പ്രാധാന്യമേറെയാണ്.
District News
മാടപ്പള്ളി: തകര്‍ന്നടിഞ്ഞ് യാത്ര ദുഷ്കരമായ മാമ്മൂട് -വെങ്കോട്ട റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
ഡിസിസി നിര്‍വാഹകസമിതി അംഗം ആന്റണി കുന്നുംപുറം റോഡിലെ കുഴിയില്‍ വാഴ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു കുരീത്ര അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സോബിച്ചന് കണ്ണമ്പള്ളി, പി.എം. ഷെഫീഖ്, പി.എം. മോഹനന്‍പിള്ള, സണ്ണി എത്തയ്ക്കാട്ട്, ജസ്റ്റിന് പാറുകണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.
National
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും അകമഴിഞ്ഞു പ്രശംസിക്കുകയും സർക്കാരിനുവേണ്ടി വീണ്ടും രണ്ടാഴ്ചത്തെ റഷ്യ, യുകെ സന്ദർശനത്തിന് പോകുകയും ചെയ്ത മുതിർന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നടപടിയിൽ കോണ്‍ഗ്രസിൽ കടുത്ത നീരസം. മോദിയുടെ ഊർജം, ചലനാത്മകത, ഇടപഴകാനുള്ള സന്നദ്ധത എന്നിവയെ ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ പുകഴ്ത്തിയ തരൂരിന്റെ വിവാദ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ എക്സിൽ റീപോസ്റ്റ് ചെയ്യുകയും ചെയ്തു. ആഗോളവേദിയിൽ ഇന്ത്യക്കൊരു പ്രധാന ആസ്തി യാണു മോദിയെന്ന് ലേഖനത്തിൽ തരൂർ വിശേഷിപ്പിച്ചു.
യുഡിഎഫിന് വൻവിജയം ലഭിച്ച നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി താരപ്രചാരകനായ തരൂർ എത്താതിരുന്നതിനു പിന്നാലെയാണ് മോദിയെ പുകഴ്ത്തൽ കോണ്‍ഗ്രസിനു തലവേദനയായത്. കേന്ദ്രസർക്കാരിന്റെ ക്ഷണമനുസരിച്ച് വെള്ളിയാഴ്ച മോസ്കോയിലേക്കു പോകുന്നതിനുമുന്പ് കോണ്‍ഗ്രസ് അധ്യക്ഷനുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ച തരൂരിന് മല്ലികാർജുൻ ഖാർഗെ അനുമതി നൽകിയതുമില്ല. പഹൽഗാമിലെ പാക് ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ കോണ്‍ഗ്രസിനോട് ആലോചിക്കാതെ കേന്ദ്രസർക്കാരിന്റെ ക്ഷണം സ്വീകരിച്ച് അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ സംഘത്തെ നയിച്ച തരൂരിന്റെ നടപടി പാർട്ടിയിൽ പ്രശ്നം സൃഷ്ടിച്ചിരുന്നു.
പ്രവർത്തകസമിതിയിലെ സ്ഥിരാംഗവും നാലു തവണ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ തരൂരിനെ കൊള്ളാനും തള്ളാനുമാകാതെ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ്. കേരളത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ തരൂരിനെതിരേ നടപടിയെടുക്കുന്നത് പാർട്ടിക്കു തിരിച്ചടിയാകുമെന്നതാണ് കോണ്‍ഗ്രസിനെ കുഴയ്ക്കുന്നത്. തത്കാലം തരൂരിനെതിരേ നടപടിയുണ്ടാകില്ല. എന്നാൽ പാർട്ടി ലൈനിനു വിരുദ്ധമായി ഒന്നിലേറെ തവണ മോദിയെയും കേന്ദ്രസർക്കാരിനെയും പരസ്യമായി പുകഴ്ത്തുകയും മോദിസർക്കാരിന്റെ വിദേശകാര്യ നയതന്ത്രത്തിലെ പ്രധാനിയാകുകയും ചെയ്തു കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന തരൂരിന്റെ പ്രകോപനങ്ങൾ പാടെ അവഗണിക്കുകയും എളുപ്പമാകില്ല. ബിജെപിയുടെ പബ്ലിസിറ്റി സ്റ്റണ്ടുകളുടെ സൂപ്പർ വക്താവാകുകയാണു കോണ്‍ഗ്രസ് എംപിയെന്നാണ് വിമർശനം.
ബിജെപിയുടെ ഭീകരവിരുദ്ധ നയതന്ത്ര പ്രചാരണത്തിനാണ് കോണ്‍ഗ്രസ് എംപിയായ തരൂർ നേതൃത്വം നൽകുന്നതെന്നാണു പരാതി. അമേരിക്ക, ബ്രസീൽ എന്നിവയടക്കം അഞ്ചു രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ പ്രതിനിധിസംഘത്തിനു നേതൃത്വം നൽകുകയും ഓപ്പറേഷൻ സിന്ദൂറിനെ മോദിയുടെ നേട്ടമായി അവതരിപ്പിക്കുകയും ചെയ്തതിനു പിന്നാലെ ദ ഹിന്ദു പത്രത്തിൽ തരൂർ ഇന്നലെയെഴുതിയ ലേഖനത്തിൽ മോദിയെ പരിധിവിട്ടു പുകഴ്ത്തുകയും മോദിക്കു കൂടുതൽ പിന്തുണ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് കൃത്യമായ പ്രകോപനമാണെന്ന് കോണ്‍ഗ്രസിലെ പ്രബല വിഭാഗം വിലയിരുത്തുന്നു.
ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനായി വിവിധ പാർട്ടികളിൽപ്പെട്ട എംപിമാരുടെ ഏഴു പ്രതിനിധിസംഘങ്ങൾ 32 രാജ്യങ്ങൾ സന്ദർശിച്ചത് ദേശീയ ദൃഢനിശ്ചയത്തിന്റെയും ഫലപ്രദമായ ആശയവിനിമയത്തിന്റെയും നിമിഷമായിരുന്നുവെന്ന് തരൂർ ലേഖനത്തിൽ അഭിപ്രായപ്പെട്ടു.
ഇന്ത്യ ഐക്യപ്പെടുന്പോൾ വ്യക്തതയോടും ബോധ്യത്തോടുംകൂടി അതിന്റെ ശബ്ദം ഉയർത്താൻ കഴിയുമെന്നു സ്ഥിരീകരിച്ചുവെന്നും തരൂർ പറഞ്ഞു. തീവ്രവാദവുമായുള്ള പാക്കിസ്ഥാന്റെ ബന്ധം അടിവരയിട്ടുവെന്നും ഇന്ത്യയുടെ സൈനിക പ്രതികരണത്തിന്റെ അളന്നു ക്രമീകരിച്ച സ്വഭാവം വിശദീകരിച്ചുവെന്നും അദ്ദേഹം എഴുതി.