നെടുമങ്ങാട്: നഗരസഭയുടെ കുടുംബശ്രീ അക്കൗണ്ടുകളിൽ നിന്നും വ്യാജ രേഖകൾ ചമച്ച് പണാപഹരണം നടത്തിയെന്ന കേസിൽ എഡിഎസ് മുൻ ചെയർപേഴ്സൺ ശാന്തകുമാരിയെ കുറ്റക്കാരിയല്ലെന്ന് കണ്ട് നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാംക്ലാസ് കോടതി-2 മജിസ്ട്രേട്ട് പി.ആർ.അക്ഷയ വെറുതെ വിട്ട് ഉത്തരവായി.
1999-ലാണ് ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ശാന്തകുമാരിക്കെതിരെ കേസെടുത്തത്. എസ്ബിടി നെടുമങ്ങാട് ശാഖയിലെ കുടുംബശ്രീ അക്കൗണ്ടുകളിൽ നിന്ന് അറുപത്തി എണ്ണായിരം രൂപ അപഹരിച്ചുവെന്നായിരുന്നു കേസ്.അങ്കണവാടി അധ്യാപികയായിരുന്ന പ്രതിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു.ശാന്തകുമാരിക്ക് വേണ്ടി അഡ്വ.എസ്.കെ.രഞ്ജുഭാസ്കർ കോടതിയിൽ ഹാജരായി.
Tags : Theft