Kerala
മലപ്പുറം: പാണ്ടിക്കാട്ട് പലചരക്ക് കടയിൽ മോഷണം. പാണ്ടിക്കാട് പെരിന്തൽമണ്ണ റോഡിലെ കമറുദ്ദീന്റെ കടയിലാണ് മോഷണം നടന്നത്.
കടയുടെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. കമറുദ്ദീന്റെ മര്‍ഹബ സ്റ്റോറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് വലിപ്പിലും ബാഗിലും സൂക്ഷിച്ചിരുന്ന പണമാണ് എടുത്തത്.
നേരത്തേയും ഇദ്ദേഹത്തിന്റെ കടയിൽ മോഷണം നടന്നിട്ടുണ്ട്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. സമീപത്തുള്ള അമാന ബേക്കറിയിലും മോഷണശ്രമം നടന്നിട്ടുണ്ട്.
Kerala
ആലപ്പുഴ: ചേർത്തലയിലെ ഭാഗ്യക്കുറി വിൽപനശാലയിൽ നിന്ന് 2.16 ലക്ഷം രൂപ വിലവരുന്ന ലോട്ടറി ടിക്കറ്റുകൾ കവർന്നു. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും മോഷ്ടാവ് കവർന്നിട്ടുണ്ട്.
. ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപത്തെ പള്ളിക്കാവ് വെളി ലത ബാബുവിന്റെ ഉടമസ്ഥതയിലുള്ള 'ബ്രദേഴ്സ്' ഭാഗ്യക്കുറി വിൽപനശാലയിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
സമീപത്തെ വീടിന്റെ ഗേറ്റ് ചാടിക്കടന്ന് കടയുടെ മതിലിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ്, കടയുടെ വടക്കുഭാഗത്തുള്ള ജനൽ പാളി തുറന്ന് കമ്പി അറുത്തുമാറ്റി, കൈവശമുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് ഗ്രിൽ തകർത്താണ് അകത്തുകടന്നത്.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നറുക്കെടുക്കുന്ന ഭാഗ്യധാര, സ്ത്രീശക്തി, ധനലക്ഷ്മി എന്നിവയുടെ 5143 ലോട്ടറി ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാവിലെ കട തുറക്കാനായി ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ചേർത്തല പൊലീസ് സ്ഥലത്തെത്തി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പുലർച്ചെ 2.45ന് മോഷ്ടാവ് നീല മഴക്കോട്ടണിഞ്ഞ് തുണികൊണ്ട് മുഖം മറച്ച് എത്തുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ആലപ്പുഴയിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
District News
തിരുവനന്തപുരം: ആറ്റിങ്ങലില്‍ കവര്‍ച്ചയ്ക്കിടെ സ്കൂളില്‍ കിടന്ന് ഉറങ്ങിപ്പോയ മോഷ്ടാവ് പോലീസ് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി വിനീഷ് (23) ആണ് പിടിയിലായത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ ലൈറ്റ് അണയ്ക്കുന്നതിനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരന് കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന മുറി തുറന്നു കിടക്കുന്നത് കണ്ട് സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചിരിക്കുന്നതു കണ്ട് പോലീസില്‍ വിവരം അറിയിച്ചു.
അതിനിടെ പരിശോധന നടത്തിയ സ്കൂള്‍ അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിലെ ആണ്‍കുട്ടികളുടെ ശുചിമുറിക്ക് സമീപത്തായി നിലത്തു കിടന്ന് ഉറങ്ങുന്ന നിലയില്‍ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.
സ്കൂളില്‍ നിന്നു കവര്‍ന്ന യുപിഎസും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ കാഷ് കളക്ഷന്‍ ബോക്സ് തകര്‍ത്ത് എടുത്ത പണവും ആയുധങ്ങളും സഹിതം അടുത്ത് വച്ചാണ് ഇയാള്‍ ഉറങ്ങിപ്പോയതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
District News
കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണം ക വർന്ന കേസിലെ പ്രതി പിടിയിൽ. പാറക്കുളം സ്വദേശി അഖിൽ ആണ് പിടിയിലായ .
മോഷണശ്രമത്തിനിടെ നാട്ടുകാരിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ ഇന്ന് പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാക്കൂർ, എലത്തൂർ മേഖലകളിൽ ഉൾപ്പെടെ 14 മോഷണങ്ങൾ താൻ നടത്തിയതായി അഖിൽ പോലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് പറമ്പിൽ ബസാറിലെ വീട് കുത്തിത്തുറന്ന് 25 പ വൻ സ്വർണം കവർന്നത്. പ്രദേശത്ത് ചെറുതും വലുതുമായ മോഷണങ്ങൾ തുടർച്ച യായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസം രാത്രി കക്കോടിയിലെ ഒരു വീട്ടിൽ മോഷണ ശ്രമം നട ത്തിയതാണ് പ്രതി കുടുങ്ങാൻ കാരണം. മോഷണശ്രമം അറിഞ്ഞ് നാട്ടുകാർ സംഘ ടിച്ചപ്പോൾ, സ്വന്തം സ്കൂട്ടർ ഉപേക്ഷിച്ച് അഖിൽ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
സ്കൂട്ടർ കസ്റ്റഡിയിലെടുത്ത ശേഷം ക്രൈം സ്ക്വാഡും ചേവായൂർ പോലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് അഖിലിനായി തെരച്ചിൽ തുടങ്ങി. ഈ സമയത്താ ണ് മറ്റൊരു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടാൻ അഖിൽ ശ്രമിച്ചത്.
എന്നാൽ, മോഷ്ടിച്ച ബൈക്കുമായി അഖിൽ എത്തിയത് പോലീസിൻ്റെ മുന്നിലേക്കാ യിരുന്നു. ഇതോടെ ഇയാൾ പിടിയിലാവുകയും ചെയ്തു.
Kerala
പാലക്കാട്: കൊല്ലങ്കോട് ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്ത് പോലീസ്. കൊല്ലങ്കോട് പഴലൂർമുക്ക് സ്വദേശി രവിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാൾക്കൊപ്പം മോഷണത്തിന് സഹായിച്ച പല്ലശ്ശന സ്വദേശി ശിവദാസൻ, കൊല്ലങ്കോട് സ്വദേശി രമേഷ് എന്നിവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. ഔട്ട്ലെറ്റിനകത്ത് പ്രവേശിച്ചയാളാണ് കൊല്ലങ്കോട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് പുറമേനിന്ന് സഹായം നൽകിയവരാണ് ശിവദാസനും രമേഷുമെന്നും പോലീസ് പറയുന്നു.
ഒരാൾ അകത്തുകയറി മദ്യമെടുക്കുകയും രണ്ടു പേർ ഔട്ട്ലെറ്റിന് പുറത്തു നിന്നുമാണ് മോഷ്ടിച്ചത്. അവധി കഴിഞ്ഞെത്തിയപ്പോഴായിരുന്നു മോഷണ വിവരം പുറത്തറിഞ്ഞത്. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധിച്ച ശേഷമേ മോഷണത്തിന്റെ നഷ്ടം കണക്കാക്കാനാകുമെന്ന് ഔട്ട്ലെറ്റ് മാനേജർ പറഞ്ഞു.
ഔട്ട്ലെറ്റിന്റെ ഒരു വശത്തെ ചുമർ പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. പത്ത് ചാക്കിലധികം മദ്യമാണ് മോഷണം പോയത്. ഓണ ദിവസം പുലർച്ചെ 2.30 നാണ് ഔട്ട്ലെറ്റിന്റെ പിൻഭാഗത്തെ ചുമർ തുരന്ന് മോഷ്ടാക്കൾ അകത്തു കയറിയത്.
അഞ്ചു മണിക്കൂർ സമയമാണ് മോഷ്ടാക്കൾ ഔട്ട്ലെറ്റിൽ ചെലവഴിച്ചത്. അവസാന ചാക്കുമെടുത്ത് പുറത്തിറങ്ങിയത് രാവിലെ 7.30 നായിരുന്നു. മോഷ്ടിച്ച രണ്ടു ചാക്കുകൾ ഔട്ട്ലെറ്റിന്റെ പിൻഭാഗത്ത് ഉപേക്ഷിച്ചു പോയതായും കണ്ടെത്തിയിട്ടുണ്ട്.
District News
പേരൂര്‍ക്കട: ബസിലെ യാത്രക്കാരിയുടെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ച തമിഴ്നാട് സ്വദേശിനികളെ പേരൂര്‍ക്കട പോലീസ് പിടികൂടി. ചെന്നൈ അടയാര്‍ സ്വദേശിനികളായ പാര്‍വതി (40), മഹേശ്വരി (33) എന്നിവരാണു പിടിയിലായത്.
ചൊവ്വാഴ്ച വൈകുന്നേരം നാ ലോടെയായിരുന്നു സംഭവം. പേരൂര്‍ക്കടയില്‍നിന്ന് അമ്പലമുക്കുവഴി തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയും പാലോട് സ്വദേശിനിയുമായ ഗിരിജയുടെ പഴ്സാണ് പ്രതികള്‍ കവര്‍ന്നത്. ബസ് അമ്പലമുക്കിലെത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം ഗിരിജ അറിയുന്നത്. അപ്പോഴേക്കും സ്ത്രീകള്‍ മുങ്ങിയിരുന്നു.
പരാതിയെത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ കുടപ്പനക്കുന്ന് ഭാഗത്തുനിന്നാണ് ഇരുവരും പിടിയിലാകുന്നത്. പാര്‍വതി, മഹേശ്വരി എന്നിവര്‍ക്കെതിരേ തിരുവനന്തപുരം നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
District News
കോട്ടയം: ട്രെയിനില്‍നിന്നു മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ അസം സ്വദേശിയായ 20 വയസുകാരനെ കോട്ടയം റെയില്‍വേ പോലീസ് പിടികൂടി. അസം സ്വദേശിയായ അമിനുള്‍ ഇസ്ലാമിനെയാണു ചെങ്ങന്നൂര്‍ ആര്‍പിഎഫിന്റെ സഹായത്തോടെ കോട്ടയം റെയില്‍വേ പോലീസ് എസ്എച്ച്ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇന്നലെ രാവിലെ ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ മൊബൈല്‍ ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്. ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍നിന്നു മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലുള്ള പരശുറാം എക്സ്പ്രസിലേക്ക് ഇയാള്‍ ഓടിക്കയറുകയായിരുന്നു.
ഈ സമയം പ്ലാറ്റ്ഫോമില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആര്‍പിഎഫ് എസ്ഐ കെ.ഐ. ജോസ്, ആര്‍പിഎഫ് എഎസ്ഐ ഗിരികുമാര്‍, ആര്‍പിഎഫ് എച്ച്സി ദിലീപ് കുമാര്‍, ആര്‍പിഎഫ് കോട്ടയം ഷാനു എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
കോട്ടയത്ത് എത്തിച്ച പ്രതിയെ റെയില്‍വേ പോലീസ് എസ്എച്ച്ഒ റെജി പി. ജോസഫ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ട്രെയിനുകള്‍ കേന്ദ്രീകരിച്ച് മുമ്പും സമാനമായ രീതിയില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
District News
കാട്ടാക്കട: കാട്ടാക്കടയിൽ രണ്ടു ക്ഷേത്രങ്ങളിൽ മോഷണം. ക്ഷേത്ര പരിസരത്തു മദ്യപിച്ചു ലക്കു കെട്ടുനിന്ന മോഷ്ടാവിനെ പൂജാരിയുടെ നേതൃത്വത്തിൽ നാട്ടുകാർ പിടികൂടി. പോത്തൻകോട് കണിയാപുരം സ്വദേശി ഷെബിൻ (45)ആണ് പിടിയിലായത്.
നിരവധി മോഷണക്കേസിലെ പ്രതിയാണ് ഇയാൾ. കാട്ടാക്കട പൊട്ടൻങ്കാവ് ധർമശാസ്താ ക്ഷേത്രം, എതിർവശത്തെ ശ്രീ ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിലാണു മോഷണം നടന്നത്. ക്ഷേത്ര മുതലുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതു പരിശോധിച്ചുവരുന്നു.രണ്ടിടങ്ങളിലും ഗേറ്റിലെ പൂട്ടു തകർത്താണ് കള്ളൻ അകത്തു കടന്നത്.
ധർമശാസ്താക്ഷേത്രത്തി ൽ ഗേറ്റും നാലമ്പല വാതിലിലെ പൂട്ടും തകർത്തു. ശാസ്താവ്, ഗണപതി ശ്രീകോവിലൂകളൂടെ പൂട്ടും ഓഫീസിലെയും തിടപള്ളിയിലെയും ഓഫീസിലെയും പൂട്ടുകൾ പൊട്ടിച്ചിത്. ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിൽ കാണിക്ക വഞ്ചി തകർക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. 4.45ഓടെ പോറ്റി എത്തിയപ്പോളാണ് അകത്തു ആളെക്കണ്ടത്.
തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ശാസ്താ ക്ഷേത്ര പരിസരത്ത് ഇരുന്നു മദ്യപിച്ച ശേഷമായിരുന്നു മോഷണം. മദ്യക്കുപ്പി പരിസരത്ത് കിടന്നിരുന്നു. പിടികൂടുമ്പോൾ ഇയാശ്് മദ്യ ലഹരിയിലും ആയിരുന്നു. ഭദ്രകാളി ക്ഷേത്രത്തിലെ സിസിടിവിയിൽ ഇയാൾ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
District News
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ വന്‍ കവര്‍ച്ച. കോൺഗ്രസ് നേ താവിന്റെ വീട്ടില്‍ നിന്നും 40 പവന് സ്വര്‍ണാഭരണങ്ങളും 5,000 രൂപയും നഷ്ടമായി. കോണ്‍ഗ്രസ് നേതാവും നെല്ലനാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ വലിയകട്ടയ് ക്കാല് പാലത്തറ സുരേഷ് ഭവനില്‍ ആര്. അപ്പുക്കുട്ടന് പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ പിന്‍വശത്തുള്ള വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്്്ടാവ് ഒന്നാം നിലയിലെത്തി അപ്പുക്കുട്ടന് പിള്ളയുടെ കൊച്ചുമക്കള്‍ ഉറങ്ങുകയായിരുന്നമുറിയില് നിന്നും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും അപഹരിക്കുകയായിരുന്നു.
അപ്പുക്കുട്ടന് പിള്ളയുടെ മരുമകളുടേതായിരുന്നു ആഭരണങ്ങള്‍. അധ്യാപികയായ ഇവര്‍ പുലര്‍ച്ചെ അഞ്ചു മണിയോടെ ഉണര്‍ന്നെണീറ്റു വന്നപ്പോള്‍ മുറിക്ക് പുറത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ടു നിലവിളിച്ചു. ഇതോടെ വീട്ടിലെ മറ്റംഗങ്ങള്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് പുറത്തേക്കോടി രക്ഷപ്പെട്ടു.
തുടര്‍ന്നു നടന്ന പരിശോധനയില്‍ മറ്റൊരു മുറിയില്‍ ആഭരണങ്ങള്‍ വെയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ചെറിയ പെട്ടികളിള്നിന്നും അവയെല്ലാം എടുത്തശേഷം ഉപേക്ഷിച്ച നിലയിലും വീടിന്റെ പിന്‍വശത്തെയും അകത്തേക്കുമുള്ള വാതിലുകള്‍ പൊളിച്ച നിലയിലും കണ്ടെ ത്തുകയായിരുന്നു.
രാവിലെ നടന്ന പരിശോധനയില്‍ മറ്റു ചില ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടികളും ബാഗും വാതില്‍ കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരയും പുരയിടത്തില്‍ ഉപേക്ഷിച്ചിരിക്കുന്ന നിലയിലും കണ്ടെത്തുകയുണ്ടായി.
തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസില്‍ വിവരം അറിയിക്കുകയും വെഞ്ഞാറമൂട് എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്ഐ സജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പരിശോധന നടത്തുകയും ചെയ്തു. പിന്നീട് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാല്‍, വിരലടയാള വിദഗ്ദര്‍, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
District News
കോയിപ്രം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസം 24-ന് രാവിലെ പൂഴിക്കുന്നിൽ വെച്ച് നടന്ന മാല മോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കുറ്റൂർ വെസ്റ്റോതറ പുന്നവേലിൽ വീട്ടിൽ തരുൺ തമ്പി (31) ആണ് പിടിയിലായത്. ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയ 71 വയസ്സുകാരിയായ സൂസമ്മ മാത്യുവിന്റെ കഴുത്തിൽ നിന്ന് സ്കൂട്ടറിൽ എത്തി ഇയാൾ മാല കവരുകയായിരുന്നു. പിടിവലിക്കിടയിൽ വൃദ്ധയുടെ കഴുത്തിൽ മുറിവേറ്റിരുന്നു.