കൊച്ചി: കൊച്ചിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ചുള്ള വികസനം കൊണ്ട് വരുന്നതില്‍ നഗരസഭ പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കോര്‍പ്പറേഷന്‍തല അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗര വികസനത്തില്‍ മെല്ലെപ്പോക്കാണ്. നഗരവാസികളുടെ അടിസ്ഥാനപരമായ ഒരു പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല. നഗരത്തിലെ പ്രധാന നിരത്തുകളില്‍ ഇപ്പോഴും തുടരുന്ന വെള്ളക്കെട്ട് കൊച്ചിക്ക് നാണക്കേടാണ്. ഓരുവെള്ള ഭീഷണി ഇപ്പോഴും തുടരുന്നത് നഗര ഭരണകര്‍ത്താക്കളുടെ പിടിപ്പ് കേടാണ്.
മെട്രോയും അനുബന്ധ സൗകര്യങ്ങളുമെല്ലാം കൊണ്ട് വന്നത് യു ഡി എഫ് സര്‍ക്കാരാണ്. ഇതല്ലാതെ മറ്റൊരു വികസനവും കൊച്ചിയില്‍ നടന്നിട്ടില്ലന്ന് സതീശന് ചൂണ്ടിക്കാട്ടി.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷന്‍ ആയിരുന്നു.
ഹൈബി ഈഡന് എംപി എംഎല്‍എമാരായ കെ.ബാബു, ടി.ജെ.വിനോദ്, ഉമാ തോമസ്,കെപിസിസി വൈസ് പ്രസിഡന്റ് ജയ്സണ്‍ ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ ദീപ്തി മേരി വര്‍ഗീസ്്, എം.ആര്.അഭിലാഷ് നേതാക്കളായ എന്‍.വേണുഗോപാല്‍, അജയ് തറയില്‍, ഡൊമിനിക് പ്രസന്റേഷന്, ടോണി ചമ്മിണി, ലൂഡി ലൂയിസ്, ചാള്‍സ് ഡയസ്, കെ.വി.പി.കൃഷ്ണകുമാര്‍, ആന്റണി കുരിയത്തറ, വി.കെ.മിനിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags : V.D. Satheesan Congress