കോഴിക്കോട്: കോഴിക്കോടിനെ അതിദാരിദ്ര്യമുക്ത ജില്ലയായി മന്ത്രി എ.കെ. ശശീന്ദ്രന് പ്രഖ്യാപിച്ചു. ഒരു തൈ നടാം കാമ്പയിന് ജില്ലയില്‍ ലക്ഷ്യം കൈവരിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയിലൂടെ 6,773 കുടുംബങ്ങളെയാണ് തദ്ദേശസ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ജില്ലയില്‍ അതിദാരിദ്ര്യമുക്തമാക്കിയത്.
എസ്.കെ. പൊറ്റെക്കാട്ട് ഹാളില്‍ നടന്ന ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്റെ ജലബജറ്റ് പ്രകാശനവും സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലാ പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് നിര്‍വഹിച്ചു. ഹരിത കേരളം മിഷനില്‍ മാതൃകാ പ്രവര്‍ത്തനം കാഴ്ചവച്ചവരെയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദരിച്ചു.
സമ്പൂര്‍ണ ജലബജറ്റ് ജില്ലാ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.പി. ജമീല നിര്‍വഹിച്ചു. ഹരിതകേരളം മിഷന് ജില്ലാ റിപ്പോര്‍ട്ട് സിഡബ്ല്യുആര്‍ഡിഎം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍ പ്രകാശനം ചെയ്തു.
അതിദാരിദ്ര്യമുക്ത ജില്ല റിപ്പോര്‍ട്ട് പിഎയു പ്രോജക്ട് ഡയറക്ടര്‍ പി.വി. ജസീറും ഹരിത കേരളം മിഷന് റിപ്പോര്‍ട്ട് ജില്ലാ കോഓഡിനേറ്റര്‍ കെ. ബാലകൃഷ്ണനും അവതരിപ്പിച്ചു. ഫറോക്ക് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ. റീജ, കോര്പറേഷന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് എന്‍.പി. ബാബു, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ സെക്രട്ടറി അഡ്വ. പി. ശാരുതി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ടി. പ്രസാദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി. അജേഷ് എന്നിവര്‍ പങ്കെടുത്തു.
Tags :