കട്ടുപ്പാറ ജനകീയ ആരോഗ്യ കേന്ദ്രം പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ ഉദ്ഘാടനം ചെയ്യുന്നു.
പുലാമന്തോൾ : പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ കട്ടുപ്പാറ ജനകീയ ആരോഗ്യകേന്ദ്രത്തിനായി ഗ്രാമപഞ്ചായത്ത് നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി.സൗമ്യ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.ടി. നസീറ, വികസന സ്ഥിരം സമിതി അധ്യക്ഷ ടി. സാവിത്രി, ബ്ലോക്ക് ഡിവിഷൻ മെംബർ പി. ഉമ്മുസൽമ്മ, ഗ്രാമപഞ്ചായത്ത് മെംബർമാരായ രവി കോഴിത്തൊടി, കെ.ഹസീന, ടി. മുഹമ്മദ്കുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി. ഗോപാലൻ, ഷാജി കട്ടുപ്പാറ, ഉണ്ണീൻകുട്ടി (മുത്തു), വി. വാസുദേവൻ, ഹംസ പാലൂർ, മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഫൈസൽ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.പി. മുഹമ്മദ് ഹനീഫ റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.
Tags : Kattuppara Health