ചങ്ങനാശേരി: സീറോ മലബാര്‍ സഭയുടെ ആത്മീയാചാര്യനും പൗരസ്ത്യ സഭാ ഉപദേഷ്ടാവുമായിരുന്ന റവ.ഡോ. പ്ലാസിഡ് ജെ. പൊടിപ്പാറയുടെ സ്മരണാര്‍ഥം ചെത്തിപ്പുഴ പ്ലാസിഡ് സ്കൂളില്‍ സംഘടിപ്പിച്ച പാന്സോഫി 28-ാമത് അഖിലകേരള പ്ലാസിഡ് ക്വിസ് മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ കോട്ടയം ചിന്മയ വിദ്യാലയത്തിലെ ആര്. ഗോവിന്ദ്, നവനീത് കൃഷ്ണന് ബി., പാമ്പാടി ബിഎംഎം സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ബ്രിയാന്‍ ക്രിസന് ഉമ്മന്‍, ഡെയ്ന്‍ അലക്സ് ഏബ്രഹാം, ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ തോമസ് ബിനു, ഗീതിക ബോസ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
പ്ലാസിഡ് സ്കൂള്‍ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ക്വിസ് മത്സരത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ റീവ് മാത്യു ഷെറി, ആഷിഷ് ബിനോയി എന്നിവർ ഒന്നാംസ്ഥാനവും ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ നെവിന് പോള്‍ സന്തോഷ്, നിജിന്‍ ജോസഫ് എ ന്നിവർ രണ്ടാംസ്ഥാനവും ളായിക്കാട് മേരിറാണി പബ്ലിക് സ്കൂളിലെ അര്‍നോള്‍ഡ് സന്തോഷ്, നോയല്‍ ജോസഫ് എന്നിവര്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
അഖില കേരള പ്ലാസിഡ് മെമ്മോറിയല്‍ ക്വിസ് മത്സരത്തില്‍ യുപി വിഭാഗത്തില്‍ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ മാനുവല്‍ ജോസഫ് മുട്ടം, ജൂവല്‍ ജെ. കാപ്പന്, കോട്ടയം ചിന്മയ വിദ്യാലയത്തിലെ ഋഷികേശ് ആര്., ഹര്ഷന് ഡി. നായര്‍, പാമ്പാടി ബിഎംഎം സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ റയാന് പി. റിജു, പവിത്ര ശ്യാം എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. മുപ്പതോളം വിദ്യാലയങ്ങളിലെ കുട്ടികള്‍ ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്തു.
ക്രിസ്തുജ്യോതി ഗ്രൂപ്പ് ബര്‍സാര്‍ ഫാ. അഖില്‍ കരിക്കാത്തറ സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു. പ്ലാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പല്‍ ഫാ. സ്കറിയാ എതിരേറ്റ് സിഎംഐ അധ്യക്ഷത വഹിച്ചു.
Tags : Quiz nattuvishesham local