കൽപ്പറ്റ: സ്വർണാഭരണങ്ങളുടെ ജിഎസ്ടി ഒരു ശതമാനമാക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ കൗണ്‍സിൽ ആവശ്യപ്പെട്ടു.
സ്വർണാഭരണങ്ങൾക്ക് ജിഎസ്ടി നടപ്പാക്കുന്പോൾ ഉണ്ടായിരുന്നതിന്റെ ഇരട്ടി വിലയാണ് നിലവിൽ. ഉപഭോക്താക്കൾ നികുതി ഇനത്തിൽ കൂടതൽ തുക നൽകേണ്ട സ്ഥിതിയാണ്. ആളുകൾ അമിത നികുതി നൽകാൻ മടിക്കുന്നത് നികുതിച്ചോർച്ചയ്ക്ക് കാരണമാകുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഈ മാസാവസാനം എറണാകുളത്ത് നടക്കുന്ന കേരള ഇന്റർനാഷണൽ ജ്വല്ലറി ഫെയറിൽ പങ്കെടുക്കാൻ തീരുമാനിച്ചു.2025-2027ലെ ഭാരവാഹികളായി മാത്യു മത്തായി ആതിര(പ്രസിഡന്റ്), ബാബു അനുപമ, മുഹമ്മദ് മലബാർ, സജികുമാർ തിളക്കം, ജോസ് ജോസ്വി(വൈസ് പ്രസിഡന്റുമാർ), ഹാരിസ് മലബാർ(ജനറൽ സെക്രട്ടറി), കെ.പി. ദാമോദരൻ, നവാസ് പനമരം,സിദ്ദീഖ് സിന്ദൂർ, മഷൂദ് അറ്റ്ലസ്(സെക്രട്ടറിമാർ),ഷാനു മലബാർ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന കൗണ്‍സിൽ അംഗവും കണ്ണൂർ ജില്ലാ പ്രസിഡന്റുമായ കെ.പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഹരിദാസ്, വിനോദ്, ഹാരിസ് മലബാർ, ഷാനു മാനന്തവാടി, ബാബു അനുപമ, ബെന്നി അഗസ്റ്റിൻ, സിദ്ദീഖ് സിന്ദൂർ എന്നിവർ പ്രസംഗിച്ചു.
Tags : nattuvishesham local