കൊട്ടിയം:ഇത്തിക്കരയിലെ ജനകീയ പ്രതിഷേധ സത്യഗ്രഹ സമരത്തിൽ വയലാർ അനുസ്മരണവും. 27-ാം ദിവസം സത്യഗ്രഹമനുഷ്ടിച്ചത്ബാല സാഹിത്യകാരൻ സന്തോഷ് പ്രിയൻ ആയിരുന്നു.സിപി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ .കെ.എസ്. ഷൈൻ ഉദ്ഘാടനം നിർവഹിച്ചു.
സമര സമിതി കൺവീനർ ജി. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി. സണ്ണി, മുൻ ജില്ലാ പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ, കെ. കെ. നിസാർ, സിപിഐ കൊട്ടിയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശശിധരൻ പിള്ള, സിപിഐ ചാത്തന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാധാകൃഷ്ണൻ, എന്നിവർ സ്വാതന്ത്ര്യ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രസംഗിച്ചു.
വൈകുന്നേരം വയലാർ അനുസ്മരണവും ഇപ്റ്റ അവതരിപ്പിച്ച വയലാർ സംഗീത സദസും നടന്നു.അഡ്വ. ആർ. ജയകുമാർ നാരങ്ങാ നീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു.
Tags :