കരിന്തളം: മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റുകളിൽ മിന്നുന്ന പ്രകടനം ആവർത്തിച്ച് കരിന്തളത്തെ ദമ്പതികളായ ബിജുവും ശ്രുതിയും. കൽപ്പറ്റ എം.കെ. ജിനചന്ദ്രൻ മെമ്മോറിയൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത് സംസ്ഥാന ചാമ്പ്യൻഷിപ്പിലാണ് ഇരുവരും വീണ്ടും നേട്ടം കൊയ്തത്. 5000 , 1500 മീറ്റർ ഓട്ടമത്സരങ്ങളിൽ ബിജു സ്വർണമെഡൽ നേടിയപ്പോൾ 3000 മീറ്റർ നടത്തത്തിലാണ് ഭാര്യ ശ്രുതി സ്വർണം നേടിയത്.
മുൻ സൈനികനായ പി.വി. ബിജു ഇപ്പോൾ ഏഴിമല നാവിക അക്കാദമിയിലെ എൻജിനിയറിംഗ് വിഭാഗത്തിൽ ജോലിചെയ്യുകയാണ്.കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് ശ്രുതി.
സ്കൂൾ വിദ്യാർഥിനികളായ രണ്ട് മക്കളുണ്ട്. നേരത്തേ രാജ്യാന്തര മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റുകളിൽ ഉൾപ്പെടെ ഇരുവരും മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്.
Tags :