പുൽപ്പള്ളി: ദേശീയ സ്പെഷൽ ഒളിന്പിക്സിൽ ബാസ്കറ്റ്ബോൾ മത്സരത്തിൽ ജേതാക്കളായ കേരള ടീം അംഗം അനീഷ് ആന്റണിയെ പെരിക്കല്ലൂർ പൗരസമിതി അനുമോദിച്ചു.
പെരിക്കല്ലൂർ ടൗണിൽ സംഘടിപ്പിച്ച ചടങ്ങിൽ പൗരസമിതി പ്രസിഡന്റ് ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു.
എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.കെ. റസാഖ്, ബിജു ജോസഫ് എന്നിവർ മെമന്റോയും കാഷ് അവാർഡും നൽകി. സെക്രട്ടറി ജോഷി ജോണ്, ട്രഷറർ ഡാമിൻ ജോസഫ്, കിഷോർ ലൂയിസ്, എ.ജെ. സന്തോഷ്, മാത്തുക്കുട്ടി ജോർജ്, സുജയൻ രാജു, ബിജോയ് തോമസ്, വിനോദ് ബാലൻ, എം.സി. ജയിംസ്, ജാഫർ എന്നിവർ നേതൃത്വം നൽകി. ലോട്ടറി തൊഴിലാളി പെരിക്കല്ലൂർ കുറുന്തോട്ടത്തിൽ ആന്റണിയുടെ മകനാണ് കൃപാലയ സ്പെഷൽ സ്കൂൾ വിദ്യാർഥി അനീഷ്.
Tags :