അടൂർ: അതിഥി തൊഴിലാളികളെ മർദിച്ചുവെന്ന പരാതിയിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തി യുവാക്കളെ മർദ്ദിച്ച എസ്ഐയ്ക്ക് സ്ഥലം മാറ്റം.
എസ്ഐ നൗഫലിനെയാണ് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് അടിയന്തരമായി സ്ഥലംമാറ്റിയത്. വടക്കടത്തുകാവ് കൊച്ചു പുളിമൂട്ടിൽ ജെ. അർജുൻ(25), കൊച്ചു പ്ലാങ്കാവിൽ അനിൽ പ്രകാശ് (33) എന്നിവർക്കാണ് മർദ്ദനമേറ്റതായി പരാതി ഉയർന്നത്.
കഴിഞ്ഞ 22നു രാത്രി 8.30ന് വടക്കടത്തുകാവിലെ കടയിൽ കയറി ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ചു എന്നതായിരുന്നു യുവാക്കൾക്കെതിരോയുള്ള പരാതി.ഇതിന്റെ അടിസ്ഥാനത്തിൽ 26- രാവിലെ അർജുനും അനിൽ പ്രകാശും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.ഉച്ചയോടെ എസ്എച്ച്ഒ ഇവരെ ജാമ്യം നൽകി വിട്ടയച്ചു. എന്നാൽ പിന്നീട്യുവാക്കളെ തിരികെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം എസ്ഐ മർദിച്ചു എന്നായിരുന്നു പരാതി.
Tags : police nattuvishesham local