എല്ലാ വാദങ്ങളും തത്‌സമയം സംപ്രേഷണം ചെയ്യാനൊരുങ്ങി സുപ്രീംകോടതി
എല്ലാ വാദങ്ങളും തത്‌സമയം സംപ്രേഷണം ചെയ്യാനൊരുങ്ങി സുപ്രീംകോടതി
Saturday, October 19, 2024 2:02 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ട​തി​യി​ലെ പ​തി​വു​ന​ട​പ​ടി​ക​ൾ ത​ത്‌​സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യാ​ൻ ത​യാ​റെ​ടു​ത്ത് സു​പ്രീം​കോ​ട​തി. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി​ക​ളും പൊ​തുപ്രാ​ധാ​ന്യ​മു​ള്ള കേ​സു​ക​ളും മാ​ത്ര​മാ​ണു നി​ല​വി​ൽ ത​ത്‌​സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്.

സു​പ്രീം​കോ​ട​തി​യി​ലെ എ​ല്ലാ കോ​ട​തി​മു​റി​ക​ളി​ലെ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കു ത​ത്‌​സ​മ​യം കാ​ണു​ന്ന​തി​നാ​വ​ശ്യ​മാ​യ ആ​പ്ലി​ക്കേ​ഷ​ൻ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലാ​ണ്. നി​ല​വി​ൽ സു​പ്രീം​കോ​ട​തി​ക്കു സ്വ​ന്ത​മാ​യി ഒ​രു യു​ട്യൂ​ബ് ചാ​ന​ലു​ണ്ട്. ഇ​തി​നു​പു​റ​മെ​യാ​ണ് പു​തി​യ ആ​പ് പു​റ​ത്തി​റ​ക്കു​ന്ന​ത്.


ജൂ​ണി​യ​ർ ഡോ​ക്‌​ട​റു​ടെ കൊ​ല​പാ​ത​കം, നീ​റ്റ് വി​ഷ​യം തു​ട​ങ്ങി​യ കേ​സു​ക​ളി​ലെ വാ​ദ​ത്തി​ൽ പൊ​തു​പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് കോ​ട​തി ത​ത്‌​സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു.

2018ലാ​ണ് സു​പ്രീം​കോ​ട​തി ത​ങ്ങ​ളു​ടെ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ആ​ദ്യ​മാ​യി ത​ത്‌​സ​മ​യ സം​പ്രേ​ഷ​ണം ആ​രം​ഭി​ച്ച​ത്. നി​ല​വി​ൽ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ത​ങ്ങ​ളു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ത​ത്‌​സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.