ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം: ഹർജികൾ സുപ്രീംകോടതി തള്ളി
ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം:  ഹർജികൾ സുപ്രീംകോടതി തള്ളി
Saturday, October 19, 2024 2:02 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഒ​ടി​ടി, സ്ട്രീ​മിം​ഗ് പ്ലാ​റ്റ്ഫോ​മു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി ഒ​രു റെഗു​ലേ​റ്റ​റി ബോ​ർ​ഡ് രൂ​പവത്കരി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

വി​ഷ​യം ന​യ​രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും വി​വി​ധ ക​ക്ഷി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണു ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റീ​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഹ​ർ​ജി ത​ള്ളി​യ​ത്.

പ​ര​ന്പ​രാ​ഗ​ത മാ​ധ്യ​മ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ പ​ല​തു​മി​ല്ലാ​തെ​യാ​ണു ഒ​ടി​ടി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്നാ​രോ​പി​ച്ചു ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി എ​ത്തി​യ​ത്. ഒ​ടി​ടി​യി​ലെ ഉ​ള്ള​ട​ക്കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​മു​ന്പ് ഒ​രു സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​ക്രി​യ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നി​ല്ല.


മു​ന്ന​റി​യി​പ്പ് കൂ​ടാ​തെ​യു​ള്ള പ​ല ദൃ​ശ്യ​ങ്ങ​ളും അ​ക്ര​മം, ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ദു​രു​പ​യോ​ഗം, മ​റ്റു ദോ​ഷ​ക​ര​മാ​യ പ്ര​വൃ​ത്തി​ക​ൾ എ​ന്നി​വ​യി​ലേ​ക്ക് സ​മൂ​ഹ​ത്തെ ന​യി​ക്കാ​മെ​ന്നും ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

ഇ​തു പ​രി​ഹ​രി​ക്കാ​ൻ ഐ​ടി നി​യ​മ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.