ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണ് ഇതുവഴി നടക്കുന്നതെന്ന് കേന്ദ്രത്തിന് അയച്ച കത്തിൽ സ്റ്റാലിൻ പറഞ്ഞു. പ്രാദേശിക ഭാഷകൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തരുത്. നടത്തിയാൽ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണമെന്നും മുഖ്യമന്ത്രി വാദിക്കുന്നു.
ദൂരദർശന്റെ ചടങ്ങിൽ ഹിന്ദിയെ പ്രകീർത്തിച്ചാണ് ഗവർണർ പ്രസംഗിച്ചത്. തമിഴ്നാട്ടിലെ ജനങ്ങൾക്കിടയിൽ ഹിന്ദിക്ക് വലിയ സ്വീകാര്യത ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം തന്നെക്കാൾ നന്നായി ഹിന്ദി സംസാരിക്കുന്നവരാണ് തമിഴ്നാട്ടിലെ വിദ്യാർഥികളെന്നു വ്യക്തമാക്കിയിരുന്നു.
അതേസമയം ഗാനവിവാദത്തിൽ ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ ഡിഎംകെയുടെ വിദ്യാർഥി സംഘടന പ്രതിഷേധിച്ചു.