മുഡ കേസ്: കർണാടകയിൽ ഇഡി റെയ്ഡ്
മുഡ കേസ്: കർണാടകയിൽ ഇഡി റെയ്ഡ്
Saturday, October 19, 2024 2:02 AM IST
ബം​​ഗ​​ളൂ​​രു: മൈ​​സൂ​​രു അ​​ർ​​ബ​​ൻ ഡെ​​വ​​ല​​പ്മെ​​ന്‍റ് അ​​ഥോ​​റി​​റ്റി (​​മു​​ഡ)​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ൽ കേ​​സി​​ൽ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ റെ​​യ്ഡ് ന​​ട​​ത്തി.

മു​​ഡ ഭൂ​​മി​​യി​​ട​​പാ​​ടി​​ൽ ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ​​യ്ക്കും കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കും എ​​തി​​രേ ഇ​​ഡി കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രു​​ന്നു.

മൈ​​സൂ​​രു​​വി​​ലെ മു​​ഡ ഓ​​ഫീ​​സി​​ലും മ​​റ്റു ചി​​ല കേ​​ന്ദ്ര​​ങ്ങ​​ളി​​ലു​​മാ​​ണ് ഇ​​ന്ന​​ലെ ഇ​​ഡി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ റെ​​യ്ഡ് ന​​ട​​ത്തി​​യ​​ത്. സി​​ആ​​ർ​​പി​​എ​​ഫ് സം​​ഘ​​ത്തി​​ന്‍റെ സു​​ര​​ക്ഷ​​യി​​ലാ​​ണ് റെ​​യ്ഡ് ന​​ട​​ന്ന​​ത്.


മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ​​യോ കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ​​യോ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലോ വീ​​ടു​​ക​​ളി​​ലോ റെ​​യ്ഡ് ന​​ട​​ന്നി​​ല്ല. മു​​ഡ കേ​​സി​​ൽ സി​​ദ്ധ​​രാ​​മ​​യ്യ​​യ്‌ക്കെതി​​രേ ലോ​​കാ​​യു​​ക്ത, ഇ​​ഡി അ​​ന്വേ​​ഷ​​ണം ന​​ട​​ന്നു​​വ​​രി​​ന്നു. സി​​ദ്ധ​​രാ​​മ​​യ്യ​​യു​​ടെ ഭാ​​ര്യ പാ​​ർ​​വ​​തി​​ക്ക് 14 പ്ലോ​​ട്ടു​​ക​​ൾ ന​​ല്കി​​യ​​തി​​നെ​​തി​​രേ​​യാ​​ണ് കേ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.