ബിജെപി എംഎൽഎ ജെഎംഎമ്മിൽ
Saturday, October 19, 2024 2:02 AM IST
റാഞ്ചി: ജാർഖണ്ഡിലെ ബിജെപി എംഎൽഎ കേദാർ ഹസ്ര ജെഎംഎമ്മിൽ ചേർന്നു. ജമുവ മണ്ഡലത്തെയാണ് ഹസ്ര പ്രതിനിധീകരിക്കുന്നത്. മൂന്നു തവണ ഇദ്ദേഹം നിയമസഭാംഗമായി. എജെഎസ്യു നേതാവ് ഉമാകാന്ത് രജകും ഇന്നലെ ജെഎംഎമ്മിൽ ചേർന്നു.