ഡൽഹി മലിനീകരണം: യമുനയിൽ വിഷപ്പത
ഡൽഹി മലിനീകരണം: യമുനയിൽ വിഷപ്പത
Saturday, October 19, 2024 2:02 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തി​ന്‍റെ മ​ലി​നീ​ക​ര​ണ​ത്തി​ൽ ക്ഷു​ഭി​ത​യാ​യി വി​ഷ​പ്പ​ത നു​ര​ഞ്ഞു യ​മു​നാ ന​ദി. ക​ഴി​ഞ്ഞവ​ർ​ഷ​ത്തേ​ക്കാ​ൾ തീ​വ്ര മ​ലി​നീ​ക​ര​ണ​ത്തി​നു ഡ​ൽ​ഹി ന​ഗ​രം സാ​ക്ഷി​യാ​കു​മെ​ന്ന സൂ​ച​ന ന​ൽ​കി ന​ദി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ ക​ട്ടി​യു​ള്ള വെ​ളു​ത്ത പ​ത കാ​ണ​പ്പെ​ട്ടു.

മേ​ഘ​പാ​ളി​ക​ൾ​പോ​ലെ രൂ​പം​കൊ​ണ്ട പ​ത വി​ഷ​മ​യ​മാ​ണെ​ന്നു പ​രി​സ്ഥി​തി വി​ദ​ഗ്ധ​ർ സൂ​ച​ന ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ അ​മോ​ണി​യ​യും ഫോ​സ്ഫേ​റ്റും അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.


ദീ​പാ​വ​ലി പോ​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ അ​ടു​ക്കു​ന്പോ​ൾ ഡ​ൽ​ഹി​യി​ലെ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ അ​ള​വ് വ​ർ​ധി​ച്ച​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക സൃ​ഷ്‌​ടി​ച്ചി​ട്ടു​ണ്ട്. ത​ല​സ്ഥാ​ന​ത്തെ 13 ഹോ​ട്സ്പോ​ട്ടു​ക​ളി​ൽ വി​വി​ധ പ്രാ​ദേ​ശി​ക മ​ലി​നീ​ക​ര​ണ സ്രോ​ത​സു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ഡ​ൽ​ഹി സം​സ്ഥാ​ന പ​രി​സ്ഥി​തി മ​ന്ത്രി ഗോ​പാ​ൽ റാ​യ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.