ഏഴു മാവോയിസ്റ്റുകൾകൂടി കൊല്ലപ്പെട്ടു, ആകെ 38
ഏഴു മാവോയിസ്റ്റുകൾകൂടി കൊല്ലപ്പെട്ടു, ആകെ 38
Saturday, October 19, 2024 2:02 AM IST
ദ​​​ന്തേ​​​വാ​​​ഡ: ഛത്തീ​​​സ്ഗ​​​ഡി​​​ലെ ബ​​​സ്ത​​​ർ മേ​​​ഖ​​​ല​​​യി​​​ൽ ര​​​ണ്ടാ​​​ഴ്ച മു​​​ന്പു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ത​​​ങ്ങ​​​ളു​​​ടെ ഏ​​​ഴു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​കൂ​​​ടി കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 38 ആ​​​യി.

ഒ​​​റ്റ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ഇ​​​ത്ര​​​യ​​​ധി​​​കം മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട ച​​​രി​​​ത്ര​​​മി​​​ല്ല. അ​​​ഭു​​​ജ്മാ​​​ദി​​​ൽ ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ 31 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു.


ഏ​​​ഴു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​പോ​​​യെ​​​ന്ന് സി​​​പി​​​ഐ (​​​മാ​​​വോ​​​യി​​​സ്റ്റ്) പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ച​​​താ​​​യി ദ​​​ന്തേ​​​വാ​​​ഡ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് ഗൗ​​​ര​​​വ് റാ​​​യി പ​​​റ​​​ഞ്ഞു.

കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ നി​​​തി എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഊ​​​ർ​​​മി​​​ള​​​യു​​​ടെ ത​​​ല​​​യ്ക്ക് 25 ല​​​ക്ഷം രൂ​​​പ പാ​​​രി​​​തോ​​​ഷി​​​കം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ന​​​ന്ദു മ​​​ണ്ഡാ​​​വി​​​യാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട മ​​​റ്റൊ​​​രു പ്ര​​​മു​​​ഖ മാ​​​വോ​​​യി​​​സ്റ്റ് നേ​​​താ​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.