ബൈജൂസിന് എതിരേയുള്ള ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി
ബൈജൂസിന് എതിരേയുള്ള ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി
Friday, September 27, 2024 2:08 AM IST
ന്യൂ​ഡ​ൽ​ഹി: എ​ഡ് ടെ​ക് സ്ഥാ​പ​ന​മാ​യ ബൈ​ജൂ​സി​നെ​തി​രാ​യ പാ​പ്പ​ര​ത്ത ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള നാ​ഷ​ണ​ൽ ക​ന്പ​നി ലോ ​അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ (എ​ൻ​സി​എ​ൽ​എ​ടി) തീ​രു​മാ​ന​ത്തെ ചോ​ദ്യം ചെ​യ്ത് അ​മേ​രി​ക്ക​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ഗ്ലാ​സ് ട്ര​സ്റ്റ് ക​ന്പ​നി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ളി​ൽ വി​ധി പ​റ​യാ​ൻ സു​പ്രീം​കോ​ട​തി മാ​റ്റി.

കോ​ട​തിവി​ധി പ്ര​സ്താ​വി​ക്കു​ന്ന​തു​വ​രെ ബൈ​ജൂ​സി​ന്‍റെ ക​ട​ക്കാ​രു​ടെ സ​മി​തി യോ​ഗം ന​ട​ത്ത​രു​തെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. പാ​പ്പ​ര​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല​വി​ലെ സ്ഥി​തി തു​ട​രാ​നും ഇ​ന്ന​ലെ കേ​സ് പ​രി​ഗ​ണി​ക്കു​ന്പോ​ൾ റ​സ​ല്യൂ​ഷ​ൻ പ്രൊ​ഫ​ഷ​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

15000 കോ​ടി രൂ​പ​യാ​ണ് നി​ല​വി​ൽ ബൈ​ജൂ​സി​ന്‍റെ ക​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.