വിവാദ പ്രസ്താവനയിൽ മാപ്പു പറഞ്ഞു കങ്കണ
വിവാദ പ്രസ്താവനയിൽ  മാപ്പു പറഞ്ഞു കങ്കണ
Thursday, September 26, 2024 1:18 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​ര​ത്തെ​ത്തു​ട​ർ​ന്നു റ​ദ്ദാ​ക്കി​യ മൂ​ന്നു കാ​ർ​ഷി​ക പ​രി​ഷ്ക​ര​ണ നി​യ​മ​ങ്ങ​ൾ തി​രി​കെ​കൊ​ണ്ടു​വ​ര​ണ​മെ​ന്ന പ്ര​സ്താ​വ​ന​യി​ൽ മാ​പ്പു പ​റ​ഞ്ഞു ബി​ജെ​പി ലോ​ക്സ​ഭാ എം​പി​യും ന​ടി​യു​മാ​യ ക​ങ്ക​ണ റ​ണൗ​ത്ത്.

പ്ര​സ്താ​വ​ന​യെ വി​മ​ർ​ശി​ച്ചു പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തു​ക​യും ബി​ജെ​പി നേ​തൃ​ത്വം ക​ണ്ണു​രു​ട്ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണു ന​ടി മാ​പ്പ​പേ​ക്ഷ ന​ട​ത്തി​യ​ത്. പ​റ​ഞ്ഞ വാ​ക്കു​ക​ൾ തി​രി​കെ​യെ​ടു​ക്കു​ന്നു​വെ​ന്നും വ്യ​ക്തി​പ​ര​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ക​ങ്ക​ണ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചു.

രാ​ജ്യ​വ്യാ​പ​ക​മാ​യി ക​ന​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും വ​ഴി​യൊ​രു​ക്കി​യ വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ 2021ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ​ത്. പി​ൻ​വ​ലി​ച്ച കാ​ർ​ഷി​ക​നി​യ​മ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു വ​ഴി​യൊ​രു​ക്കു​മെ​ന്നും അ​തു തി​രി​കെ​ കൊ​ണ്ടു​വ​രാ​ൻ ക​ർ​ഷ​ക​ർ ത​ന്നെ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നു​മാ​ണ് ക​ങ്ക​ണ പ​റ​ഞ്ഞ​ത്.


പ്ര​സ്താ​വ​ന ബി​ജെ​പി​യു​ടെ നി​ല​പാ​ട​ല്ലെ​ന്നും ക​ങ്ക​ണ​യു​ടെ വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ടാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി ബി​ജെ​പി വ​ക്താ​വ് ഗൗ​ര​വ് ഭാ​ട്ടി​യ രം​ഗ​ത്തു വ​ന്നി​രു​ന്നു. എ​ഴു​ന്നൂറി​ല​ധി​കം ക​ർ​ഷ​ക​ർ ര​ക്ത​സാ​ക്ഷി​ക​ളാ​യ​തി​നു​ശേ​ഷ​മാ​ണ് ക​ർ​ഷ​ക​നി​യ​മ​ങ്ങ​ൾ ബി​ജെ​പി പി​ൻ​വ​ലി​ച്ച​തെ​ന്നും ഇ​പ്പോ​ൾ ബി​ജെ​പി എം​പി​മാ​ർ അ​തു തി​രി​കെ​കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും കോ​ണ്‍ഗ്ര​സ് വി​മ​ർ​ശി​ച്ചു.

അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് ഹ​രി​യാ​ന​യ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.