മാനനഷ്ടക്കേസിൽ സഞ്ജയ് റൗത്തിന് തടവുശിക്ഷ
മാനനഷ്ടക്കേസിൽ സഞ്ജയ് റൗത്തിന് തടവുശിക്ഷ
Friday, September 27, 2024 2:08 AM IST
മും​​​​ബൈ: ശി​​​​വ​​​​സേ​​​​ന എം​​​​പി സ​​​​ഞ്ജ​​​​യ് റൗ​​​​ത്തി​​​​നെ മും​​​​ബൈ​​​​യി​​​​ലെ കോ​​​​ട​​​​തി 15 ദി​​​​വ​​​​സ​​​​ത്തെ ത​​​​ട​​​​വു​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ച്ചു. ബി​​​​ജെ​​​​പി നേ​​​​താ​​​​വ് കി​​​​രി​​​​ത് സോ​​​​മ​​​​യ്യ​​​​യു​​​​ടെ ഭാ​​​​ര്യ മേ​​​​ധാ സോ​​​​മ​​​​യ്യ ഫ​​​​യ​​​​ൽ ചെ​​​​യ്ത മാ​​​​ന​​​​ന​​​​ഷ്ട​​​​ക്കേ​​​​സി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി. ത​​​​ട​​​​വി​​​​നു പു​​​​റ​​​​മേ 25,000 രൂ​​​​പ​​​​പി​​​​ഴ​​​​യും ചു​​​​മ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

സം​​​​സ്ഥാ​​​​ന​​​​ത്തെ ഒ​​​​രു മു​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ പൊ​​​​തു​​​​ശൗ​​​​ചാ​​​​ല​​​​യ​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു 100 കോ​​​​ടി​​​​യു​​​​ടെ വ്യാ​​​​ജ അ​​​​ഴി​​​​മ​​​​തി​​​​യാ​​​​രോ​​​​പ​​​​ണം ത​​​​ന്നെ​​​​ക്കു​​​​റി​​​​ച്ചും ത​​​​ന്‍റെ ഭ​​​​ർ​​​​ത്താ​​​​വി​​​​നെ​​​​ക്കു​​​​റി​​​​ച്ചും റാ​​​​വ​​​​ത്ത് ഉ​​​​ന്ന​​​​യി​​​​ച്ചു​​​​വെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മേ​​​​ധാ സോ​​​​മ​​​​യ്യ​​​​യു​​​​ടെ പ​​​​രാ​​​​തി. പി​​​​ന്നീ​​​​ട് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.