മെഡിക്കൽ തുണിയുത്പന്നങ്ങൾക്ക് ഗുണനിലവാര നിയന്ത്രണ ഉത്തരവ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ
മെഡിക്കൽ തുണിയുത്പന്നങ്ങൾക്ക് ഗുണനിലവാര  നിയന്ത്രണ ഉത്തരവ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ
Thursday, September 26, 2024 1:18 AM IST
ന്യൂ​ഡ​ൽ​ഹി: പൊ​തു​ജ​നാ​രോ​ഗ്യ​വും സു​ര​ക്ഷ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് മെ​ഡി​ക്ക​ൽ തു​ണി​യു​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഗു​ണ​നി​ല​വാ​ര നി​യ​ന്ത്ര​ണ ഉ​ത്ത​ര​വ് അ​വ​ത​രി​പ്പി​ച്ച് കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ​സ് മ​ന്ത്രാ​ല​യം.

സാ​നി​റ്റ​റി നാ​പ്കി​നു​ക​ൾ, ഡ​യ​പ്പ​റു​ക​ൾ തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ ടെ​ക്സ്റ്റൈ​ൽ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു ക​ർ​ശ​ന​മാ​യ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​ശാ​സി​ക്കു​ന്ന ഉ​ത്ത​ര​വ് ഒ​ക്‌​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

പി​എ​ച്ച് നി​ല, ശു​ചി​ത്വം, ബ​യോ കം​പാ​റ്റി​ബി​ലി​റ്റി തു​ട​ങ്ങി​യ​വ​യാ​ണു ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യ്ക്കു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ. ഗു​ണ​നി​ല​വാ​ര നി​യ​ന്ത്ര​ണ ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ക​ർ​ശ​ന​മാ​യ പി​ഴ​യും വി​ധി​ക്കും.


എ​ന്നാ​ൽ സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ളെ​യും ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളെ​യും ഉ​ത്ത​ര​വി​ന്‍റെ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഉ​ത്ത​ര​വി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ​ത്തി​നും ഇ​റ​ക്കു​മ​തി​ക്കും വി​ത​ര​ണ​ത്തി​നും വി​ല്പ​ന​യ്ക്കും ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്സ് (ബി​ഐ​എ​സ് ലൈ​സ​ൻ​സ്) ആ​വ​ശ്യ​മാ​ണെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.