ജമ്മു-കാഷ്മീരിൽ രണ്ടാം ഘട്ടത്തിൽ 56% പോളിംഗ്
Thursday, September 26, 2024 1:18 AM IST
ശ്രീനഗർ: ജമ്മു-കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 56.05 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അന്തിമ കണക്ക് വരുന്പോൾ പോളിംഗ് ശതമാനം ഉയരും. 26 മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.