ഇഡിയുടെ ചോദ്യംചെയ്യലിനു സമയപരിധി വേണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ഇഡിയുടെ ചോദ്യംചെയ്യലിനു സമയപരിധി വേണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി
Thursday, September 26, 2024 1:18 AM IST
ച​ണ്ഡിഗ​ഡ്: ഇ​ഡി​യു​ടെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം​ചെ​യ്യ​ലു​ക​ൾ​ക്ക് ക​ടി​ഞ്ഞാ​ണി​ട്ടു പ​ഞ്ചാ​ബ് ആ​ൻ​ഡ് ഹ​രി​യാ​ന ഹൈ​ക്കോ​ട​തി. 15 മ​ണി​ക്കൂ​ർ വ​രെ നീ​ളു​ന്ന ചോ​ദ്യം​ചെ​യ്യ​ൽ വീ​ര​കൃ​ത്യ​മ​ല്ലെ​ന്നും മ​റി​ച്ച് ഒ​രു മ​നു​ഷ്യ​ന്‍റെ അ​ന്ത​സി​നു വി​രു​ദ്ധ​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ധ​വ​ത്ക​രി​ക്കാ​നും ഇ​ഡി​യോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഹ​രി​യാ​ന​യി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ സു​രേ​ന്ദ​ർ പാ​ൻ​വാ​റി​നെ 14 മ​ണി​ക്കൂ​റും 40 മി​നി​റ്റും ഒ​റ്റ​യ​ടി​ക്കു ചോ​ദ്യം ചെ​യ്ത വി​ഷ​യ​ത്തി​ലാ​ണു കോ​ട​തി​യു​ടെ വി​മ​ർ​ശ​നം.


എം​എ​ൽ​എ​യെ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം​ചെ​യ്ത ഇ​ഡി​യെ ശാ​സി​ച്ച ജ​സ്റ്റീ​സ് മ​ഹാ​ബീ​ർ സിം​ഗ് സി​ന്ധു, ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ധ​വ​ത്ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സം​ശ​യി​ക്കു​ന്ന​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് ന്യാ​യ​മാ​യ ചി​ല സ​മ​യ​പ​രി​ധി​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യു​ടെ അ​റ​സ്റ്റ് കോ​ട​തി ത​ട​യു​ക​യും ചെ​യ്തു. കു​റ്റാ​രോ​പി​ത​നാ​യ സു​രേ​ന്ദ​ർ പാ​ൻ​വാ​ർ ജൂ​ലൈ 19ന് ​രാ​വി​ലെ 11നാ​ണ് ഗു​രു​ഗ്രാ​മി​ലെ ഇ​ഡി​യു​ടെ സോ​ണ​ൽ ഓ​ഫീ​സി​ൽ ഹാ​ജ​രാ​യ​ത്. തു​ട​ർ​ന്ന് പി​റ്റേ​ദി​വ​സം പു​ല​ർ​ച്ചെ 1.40 വ​രെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ ഇ​ഡി ചോ​ദ്യം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.