താരസംഘടനകളുടെ പോരാട്ടത്തിന്‍റെ ഇരയാണു താനെന്ന് നടൻ സിദ്ദിഖ്
താരസംഘടനകളുടെ പോരാട്ടത്തിന്‍റെ ഇരയാണു  താനെന്ന് നടൻ സിദ്ദിഖ്
Friday, September 27, 2024 2:08 AM IST
ന്യൂ​ഡ​ൽ​ഹി: താ​ര​സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണു ത​നി​ക്കെ​തി​രേ​യു​ള്ള കേ​സി​ന് ആ​ധാ​ര​മെ​ന്നു ന​ട​ൻ സി​ദ്ദി​ഖ്. ശ​രി​യാ​യ രീ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​തെ​യാ​ണു ത​ന്നെ കേ​സി​ൽ പ്ര​തി​യാ​ക്കി​യ​തെ​ന്നും സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ സി​ദ്ദി​ഖ് ആ​രോ​പി​ച്ചു.

അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളം മൂ​വി ആ​ർ​ട്ടി​സ്റ്റും (എ​എം​എം​എ), വു​മ​ണ്‍ ഇ​ൻ സി​നി​മ ക​ള​ക്‌​ടീ​വും (ഡ​ബ്ല്യു​സി​സി) ത​മ്മി​ൽ ന​ട​ക്കു​ന്ന ത​ർ​ക്ക​ത്തി​ന്‍റെ ഇ​ര​യാ​ണു താ​നെ​ന്നാ​ണ് സി​ദ്ദി​ഖ് ബു​ധ​നാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യി​ൽ ആ​രോ​പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ, പ​രാ​തി ന​ൽ​കാ​നും കേ​സെ​ടു​ക്കാ​നും കാ​ല​താ​മ​സ​വും നേ​രി​ട്ടു.

പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ​രാ​തി​ക്കാ​രി ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം ത​ള്ളി​യ​തെ​ന്നും സി​ദ്ദി​ഖ് ആ​രോ​പി​ച്ചു.


ന​ട​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യ്ക്കെ​തി​രേ ഇ​ന്ന​ലെ​യും സു​പ്രീം​കോ​ട​തി​യി​ൽ ത​ട​സ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്. അ​ഭി​ഭാ​ഷ​ക​ൻ അ​ജീ​ഷ് ക​ള​ത്തി​ലാ​ണ് ത​ട​സ ഹ​ർ​ജി​യു​മാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

നേ​ര​ത്തേ സ​ർ​ക്കാ​രും അ​തി​ജീ​വി​ത​യും കോ​ട​തി​യി​ൽ ത​ട​സ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, സി​ദ്ദി​ഖി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യം തി​ങ്ക​ള​ഴ്ച പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വുമാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​സം​ഘം സു​പ്രീം​കോ​ട​തി ര​ജി​സ്ട്രി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ കേ​സ് എ​ന്ന്, ഏ​തു ബെ​ഞ്ച് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു​ള്ള കാ​ര്യ​ത്തി​ൽ ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡാ​യി​രി​ക്കും തീ​രു​മാ​ന​മെ​ടു​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.