കേന്ദ്രമന്ത്രി വീരേന്ദ്രകുമാറിന്‍റെ പ്രതിനിധിക്കെതിരേ കേസ്
കേന്ദ്രമന്ത്രി വീരേന്ദ്രകുമാറിന്‍റെ പ്രതിനിധിക്കെതിരേ കേസ്
Sunday, September 22, 2024 2:03 AM IST
ടി​​ക്കം​​ഗ​​ഡ്: ഏ​​ഴു​​വ​​യ​​സു​​ള്ള പെ​​ൺ​​കു​​ട്ടി​​യെ ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ച്ച​​തി​​ന് കേ​​ന്ദ്ര​​മ​​ന്ത്രി വീ​​രേ​​ന്ദ്ര​​കു​​മാ​​റി​​ന്‍റെ പ്രാ​​ദേ​​ശി​​ക പ്ര​​തി​​നി​​ധി​​യും ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​നു​​മാ​​യ ആ​​ശി​​ഷ് തി​​വാ​​രി​​ക്കെ​​തി​​രേ എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.

തി​​വാ​​രി ഒ​​ളി​​വി​​ലാ​​ണ്. ഈ ​​മാ​​സം പ​​ത്തി​​നാ​​ണ് തി​​വാ​​രി​​യെ പ്രാ​​ദേ​​ശി​​ക പ്ര​​തി​​നി​​ധി​​യാ​​യി കേ​​ന്ദ്ര​​മ​​ന്ത്രി വീ​​രേ​​ന്ദ്ര കു​​മാ​​ർ നി​​യ​​മി​​ച്ച​​ത്.

ഓ​​ഗ​​സ്റ്റ് 19നാ​​ണ് പെ​​ൺ​​കു​​ട്ടി​​യെ തി​​വാ​​രി പീ​​ഡി​​പ്പി​​ച്ച​​ത്. വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് പെ​​ൺ​​കു​​ട്ടി ഈ ​​വി​​വ​​രം അ​​മ്മ​​യോ​​ടു പ​​റ​​ഞ്ഞ​​ത്. തു​​ട​​ർ​​ന്ന് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.


ബി​​ജെ​​പി ടി​​ക്കം​​ഗ​​ഡ് ജി​​ല്ലാ വ​​ർ​​ക്കിം​​ഗ് ക​​മ്മി​​റ്റി അം​​ഗ​​മാ​​യി​​രു​​ന്ന തി​​വാ​​രി യു​​വ​​മോ​​ർ​​ച്ച​​യു​​ടെ സം​​ഘ​​ട​​നാ​​ചു​​മ​​ത​​ല​​യു​​ള്ള സെ​​ക്ര​​ട്ട​​റി​​യു​​മാ​​യി​​രു​​ന്നു. ക്രി​​മി​​ന​​ൽ പ​​ശ്ചാ​​ത്ത​​ല​​മു​​ള്ള​​വ​​രെ​​യാ​​ണ് വീ​​രേ​​ന്ദ്ര​​കു​​മാ​​ർ പ്ര​​തി​​നി​​ധി​​ക​​ളാ​​യി നി​​യ​​മി​​ക്കു​​ന്ന​​തെ​​ന്നു ബി​​ജെ​​പി നേ​​താ​​വ് മാ​​ന​​വേ​​ന്ദ്ര സിം​​ഗ് ആ​​രോ​​പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.