ഫാ​​ക്‌​​ട് ചെ​​ക്കിം​​ഗ് യൂ​​ണി​​റ്റ്: കേ​​ന്ദ്ര​​നീ​​ക്കം ബോംബെ ഹൈ​​ക്കോ​​ട​​തി ത​​ട​​ഞ്ഞു
ഫാ​​ക്‌​​ട് ചെ​​ക്കിം​​ഗ് യൂ​​ണി​​റ്റ്: കേ​​ന്ദ്ര​​നീ​​ക്കം ബോംബെ ഹൈ​​ക്കോ​​ട​​തി ത​​ട​​ഞ്ഞു
Sunday, September 22, 2024 3:12 AM IST
മും​​ബൈ: വ്യാ​​ജ​​വാ​​ർ​​ത്ത ത​​ട​​യു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്ക് കൂ​​ച്ചു​​വി​​ല​​ങ്ങി​​ടാ​​നു​​ള്ള കേ​​ന്ദ്ര​​നീ​​ക്ക​​ത്തി​​ന് ബോം​​ബെ ഹൈ​​ക്കോ​​ട​​തി​​യി​​ൽ​​നി​​ന്നു തി​​രി​​ച്ച​​ടി. വ്യാ​​ജ​​വാ​​ർ​​ത്ത ത​​ട​​യാ​​ൻ വ​​സ്തു​​താ പ​​രി​​ശോ​​ധ​​നാ യൂ​​ണി​​റ്റ് (ഫാ​​ക്‌​​ട് ചെ​​ക്കിം​​ഗ് യൂ​​ണി​​റ്റ്) സ്ഥാ​​പി​​ക്കാ​​നു​​ള്ള കേ​​ന്ദ്ര​​നീ​​ക്കം ഹൈ​​ക്കോ​​ട​​തി ത​​ട​​ഞ്ഞു.

ഓ​​ൺ​​ലൈ​​നി​​ലെ വ്യാ​​ജ​​വാ​​ർ​​ത്ത ത​​ട​​യാ​​നാ​യി 2023ൽ ​​കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ കൊ​​ണ്ടു​​വ​​ന്ന ഐ​​ടി നി​​യ​​മ​​ഭേ​​ദ​​ഗ​​തി ഭ​​ര​​ണ​​ഘ​​ട​​നാ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്ന് കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി. കൊ​​മേ​​ഡി​​യ​​ൻ കു​​നാ​​ൽ ക​​മ്ര ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ലാ​​ണു ഹൈ​​ക്കോ​​ട​​തി ന​​ട​​പ​​ടി.


ഐ​​ടി നി​​യ​​മ​​ഭേ​​ദ​​ഗ​​തി, ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 14,19 അ​​നു​​ച്ഛേ​​ദ​​ത്തി​​നു വി​​രു​​ദ്ധ​​മാ​​ണെ​​ന്ന് ജ​​സ്റ്റീ​​സ് എ.​​എ​​സ്.​​ച​​ന്ദൂ​​ർ​​ക്ക​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി. ഐ​​ടി നി​​യ​​മ​​ത്തി​​ൽ പ​​റ​​യു​​ന്ന വ്യാ​​ജം, തെ​​റ്റ്, തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ന്ന​​ത് തു​​ട​​ങ്ങി​​യ വാ​​ക്കു​​ക​​ൾ കൃ​​ത്യ​​ത​​യി​​ല്ലാ​​ത്ത​​തും മ​​തി​​യാ​​യ നി​​ർ​​വ​​ച​​ന​​മി​​ല്ലാ​​ത്ത​​തു​​മാ​​ണെ​​ന്നും കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

ഈ ​​കേ​​സി​​ൽ ജ​​നു​​വ​​രി​​യി​​ൽ ബോം​​ബെ ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് ഭി​​ന്ന​​വി​​ധി പു​​റ​​പ്പെ​​ടു​​വി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് വീ​​ണ്ടും മൂ​​ന്നാ​​മ​​തൊ​​രു ജ​​ഡ്ജി മു​​ന്പാ​​കെ ഹ​​ർ​​ജി പ​​രി​​ഗ​​ണ​​ന​​യ്ക്കെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.