പശ്ചിമബംഗാളിൽ ഡോക്ടർമാർ ഭാഗികമായി സമരം അവസാനിപ്പിച്ചു
Sunday, September 22, 2024 3:12 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ ജൂണിയർ ഡോക്ടർമാർ ഭാഗികമായി സമരം അവസാനിപ്പിച്ചു ജോലിയിൽ പ്രവേശിച്ചു. 42 ദിവസത്തിനു ശേഷമാണ് ജൂണിയർ ഡോക്ടർമാർ സമരം അവസാനിപ്പിക്കുന്നത്. ആരോഗ്യവകുപ്പ് ആസ്ഥാനമായ സ്വാസ്ഥ്യ ഭവന മുന്നിൽ 10 ദിവസമായി നടത്തിയ ധർണയും ഡോക്ടർമാർ അവസാനിപ്പിച്ചു.
സർക്കാർ ആശുപത്രികളില അടിയന്തര സേവനങ്ങളിൽ മാത്രമാണു ജോലിയിൽ തിരികെ പ്രവേശിക്കുകയെന്നും ഒപി അടക്കമുള്ള വിഭാഗങ്ങളിൽ സേവനത്തിൽ എത്തില്ലെന്നും ഡോക്ടർമാർ പ്രഖ്യാപിച്ചിട്ടുണ്ട്. ആർജി കർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവഡോക്ടർക്ക് നീതി ആവശ്യപ്പെട്ടാണു ഡോക്ടർമാർ സമരം ആരംഭിച്ചത്.