ബിജെപി നുണകൾ പ്രചരിപ്പിക്കുന്നു: രാഹുൽ ഗാന്ധി
ബിജെപി നുണകൾ പ്രചരിപ്പിക്കുന്നു: രാഹുൽ ഗാന്ധി
Sunday, September 22, 2024 2:03 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ജെ​​​പി പ​​​തി​​​വു​​​പോ​​​ലെ ത​​​നി​​​ക്കെ​​​തി​​​രേ​​നു​​ണ​​ക​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി. സ​​​ത്യ​​​ങ്ങ​​​ൾ വി​​​ളി​​​ച്ചു പ​​​റ​​​യു​​​ന്ന​​​ത് അ​​​വ​​​ർ​​​ക്കു ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ല. അ​​​തി​​​നാ​​​ലാ​​​ണു അ​​​വ​​​ർ എ​​​ന്നെ നി​​​ശ​​​ബ്ദ​​​നാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

ഓ​​​രോ സി​​ക്ക് സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളോ​​​ടും ഞാ​​​ൻ ചോ​​​ദി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത് ഇ​​​താ​​​ണ്. ഞാ​​​ൻ പ​​​റ​​​ഞ്ഞ​​​തി​​​ൽ എ​​​ന്താ​​​ണു തെ​​​റ്റ്‍? എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​വ​​​ര​​​വു​​​ടെ മ​​​താ​​​ചാ​​​ര​​​ങ്ങ​​​ൾ സ്വ​​​ത​​​ന്ത്ര​​​മാ​​​യി അ​​​നു​​​ഷ്ഠി​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശ​​​മു​​​ള്ള രാ​​​ജ്യ​​​മാ​​​യി ഇ​​​ന്ത്യ നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യ​​​ല്ലേ വേ​​​ണ്ട​​​ത്‍ എ​​​ന്നും എ​​​ക്സി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത കു​​​റി​​​പ്പി​​​ൽ അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു. യു​​​എ​​​സ് സ​​​ന്ദ​​​ർ​​​ശ​​​ന വേ​​​ള​​​യി​​​ൽ രാ​​​ഹു​​​ൽ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ നി​​​ര​​​വ​​​ധി സി​​ക്ക് സം​​​ഘ​​​ട​​​ന​​​ക​​​ൾ രം​​​ഗ​​​ത്തു​​വ​​​ന്നി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.