ചെന്നൈയിൽ സാംസംഗ് ഫാക്‌ടറിയിൽ പണിമുടക്ക് തുടരുന്നു, പിരിച്ചുവിടുമെന്ന് കന്പനിയുടെ ഭീഷണി
ചെന്നൈയിൽ സാംസംഗ് ഫാക്‌ടറിയിൽ പണിമുടക്ക്  തുടരുന്നു, പിരിച്ചുവിടുമെന്ന് കന്പനിയുടെ ഭീഷണി
Sunday, September 22, 2024 2:03 AM IST
ചെ​ന്നൈ: ദ​ക്ഷി​ണ​കൊ​റി​യ​ൻ ക​ന്പ​നി​യാ​യ സാം​സം​ഗി​ന്‍റെ ചെ​ന്നൈ പ്ലാ​ന്‍റി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​മു​ട​ക്ക് തു​ട​രു​ന്നു. ചെ​ന്നൈ​ക്ക​ടു​ത്ത ഹോം ​അ​പ്ല​യ​ൻ​സ​സ് ഫാ​ക്‌​ട​റി​യി​ൽ ക​ഴി​ഞ്ഞ ഒ​ന്പ​തി​നാ​ണ് പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച​ത്.

ശ​ന്പ​ള​വ​ർ​ധ​ന​വും യൂ​ണി​യ​ന് അം​ഗീ​കാ​ര​വും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് 1500 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ ദി​വ​സ​ങ്ങ​ളാ​യി പ​ണി​മു​ട​ക്കു​ന്ന​ത്. സ​മ​ര​ത്തി​ന് സി​ഐ​ടി​യു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്ക് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ശ​ന്പ​ളം ന​ൽ​കി​ല്ലെ​ന്നും വേ​ണ്ടി​വ​ന്നാ​ൽ പി​രി​ച്ചു​വി​ടു​മെ​ന്നും സാം​സം​ഗ് ക​ന്പ​നി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.


ജീ​വ​ന​ക്കാ​ർ സ​മ​രം നി​ർ​ത്തി ച​ർ​ച്ച​യ്ക്കു ത​യാ​റാ​ക​ണ​മെ​ന്നും ക​ന്പ​നി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സാം​സം​ഗ് ക​ന്പ​നി​യു​ടെ രാ​ജ്യ​ത്തെ മൊ​ത്തം വ​രു​മാ​ന​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്നും ഈ ​ഫാ​ക്‌​ട​റി​യി​ൽ​നി​ന്നു​ള്ള ഉ​ത്പാ​ദ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണെ​ന്ന​തി​നാ​ൽ പ​ണി​മു​ട​ക്ക് തു​ട​രു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്‌​ടി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.