അമിത ജോലിഭാരത്തിനെതിരേ നിയമനിർമാണം വേണം: തരൂർ
അമിത ജോലിഭാരത്തിനെതിരേ നിയമനിർമാണം വേണം: തരൂർ
Sunday, September 22, 2024 3:12 AM IST
ന്യൂ​ഡ​ൽ​ഹി: തൊ​ഴി​ൽ​സ്ഥ​ല​ത്തെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പെ​രു​മാ​റ്റ​ങ്ങ​ൾ​ക്കെ​തി​രേ പു​തി​യ നി​യ​മം വേ​ണ​മെ​ന്നും കു​റ്റ​വാ​ളി​ക​ൾ​ക്കു ക​ർ​ശ​ന​മാ​യ ശി​ക്ഷ​യും പി​ഴ​യും ന​ൽ​ക​ണ​മെ​ന്നും ശ​ശി ത​രൂ​ർ എം​പി. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ജോ​ലി​സ്ഥ​ല​ത്ത് അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്നും പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ ഈ ​വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്നും ത​രൂ​ർ അ​റി​യി​ച്ചു.


ജോ​ലി​ഭാ​ര​വും തൊ​ഴി​ൽ സ​മ്മ​ർ​ദ​വും മൂ​ലം അ​കാ​ല​ത്തി​ൽ മ​രി​ച്ച യു​വ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യ അ​ന്ന സെ​ബാ​സ്റ്റ്യ​ന്‍റെ പി​താ​വ് സി​ബി ജോ​സ​ഫു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണം. അ​ന്ന​യു​ടെ പി​താ​വു​മാ​യി ന​ട​ത്തി​യ സം​സാ​രം വൈ​കാ​രി​ക​വും ഹൃ​ദ​യ​ഭേ​ദ​ക​വു​മാ​യി​രു​ന്നെ​ന്നു എ​ക്സി​ൽ ത​രൂ​ർ എ​ഴു​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.