2014ൽ ആണ് ബൂട്ടിയ രാഷ്ട്രീയത്തിൽ ആദ്യമായി ബൂട്ടുകെട്ടുന്നത്. ലോക്സഭയിലേക്ക് ഡാർജലിംഗിൽനിന്ന് തൃണമൂൽ സ്ഥാനാർഥിയായാണു മത്സരിച്ചത്. കന്നിയങ്കത്തിൽതന്നെ പരാജയപ്പെട്ടു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിലിഗുഡിയിൽനിന്ന് ഇദ്ദേഹം മത്സരിച്ചു പരാജയപ്പെട്ടിരുന്നു.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിക്കിമിലെ ഗാംഗ്ടോക്കിൽനിന്നും തുമേൻ ലിങ്കിയിൽനിന്നും മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2019ൽ ഗാംഗ്ടോക്കിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും ഫലം മറിച്ചായില്ല. പത്തു വര്‍ഷത്തിനിടെ ആറു തവണയാണ് ബൂട്ടിയ പരാജയപ്പെട്ടത്.
2018ൽ സ്വന്തം സംസ്ഥാനത്ത് ഹംരോ സിക്കിം പാർട്ടി രൂപീകരിച്ചാണ് സജീവ രാഷ്ട്രീയക്കാരനായത്. എന്നാൽ കഴിഞ്ഞ വർഷം പാർട്ടിയെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിൽ ലയിപ്പിച്ചു.