അൻവർ ഉന്നയിച്ച വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ആവശ്യമായ അന്വേഷണ നടപടികൾ സ്വീകരിച്ചു. എങ്കിലും വീണ്ടും പരസ്യപ്രതികരണം നടത്തിയ അദ്ദേഹം അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്.
കോണ്ഗ്രസ് പാരന്പര്യമുള്ള കുടുംബത്തിൽനിന്നു വന്ന അൻവറിന് സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തെക്കുറിച്ചും യാതൊരു ധാരണയുമില്ല. പാർട്ടിയെ തകർക്കാനായി വലതുപക്ഷ രാഷ്ട്രീയ പാർട്ടികളും ചില മാധ്യമങ്ങളും നടത്തുന്ന പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന നടപടിയാണ് അൻവർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.