അൻവറിന്‍റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
അൻവറിന്‍റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
Saturday, September 28, 2024 2:22 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി​യെ​യും സ​ർ​ക്കാ​രി​നെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണു നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ ന​ട​ത്തു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

അ​ൻ​വ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ത​ള്ളു​ന്ന​താ​യും പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

അ​ൻ​വ​ർ ചി​ല ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​പ്പോ​ൾ എ​ന്താ​ണ് അ​തി​നു പി​ന്നി​ലെ​ന്ന് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.


എ​ൽ​ഡി​എ​ഫി​ന്‍റെ ശ​ത്രു​ക്ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് അൻവർ പ​റ​ഞ്ഞ​ത്. എ​ൽ​ഡി​എ​ഫി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം സ്വ​യം പ്ര​ഖ്യാ​പി​ച്ചു.

അ​ൻ​വ​ർ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​റ​യേ​ണ്ട​തു​ണ്ടെന്നും പി​ന്നീ​ട് പ്ര​തി​ക​രി​ക്കമെന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.