ഡൽഹിയിലെ വായു മലിനീകരണം: കേന്ദ്ര എയർ ക്വാളിറ്റി പാനലിനെതിരേ സുപ്രീംകോടതി
ഡൽഹിയിലെ വായു മലിനീകരണം: കേന്ദ്ര എയർ ക്വാളിറ്റി പാനലിനെതിരേ സുപ്രീംകോടതി
Saturday, September 28, 2024 12:33 AM IST
ന്യൂ​ഡ​ൽ​ഹി: രൂ​ക്ഷ​മാ​യ വാ​യു മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ കേ​ന്ദ്ര എ​യ​ർ ക്വാ​ളി​റ്റി പാ​ന​ലി​നെ അ​തൃ​പ്തി​യ​റി​യി​ച്ച് സു​പ്രീം കോ​ട​തി.

ഡ​ൽ​ഹി​യി​ലെ മ​ലി​നീ​ക​ര​ണം ത​ട​യാ​നും വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​നും കേ​ന്ദ്ര പാ​ന​ലാ​യ ക​മ്മീ​ഷ​ൻ ഫോ​ർ എ​യ​ർ ക്വാ​ളി​റ്റി മാ​നേ​ജ്മെ​ന്‍റ് (സി​എ​ക്യു​എം) ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്നു ജ​സ്റ്റീ​സു​മാ​രാ​യ അ​ഭ​യ് എ​സ്. ഓ​ഖെ, എ.​ജി. മ​സി​ഹ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

പ​ഞ്ചാ​ബ്, ഹ​രി​യാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ കാ​ർ​ഷി​കാ​വ​ശി​ഷ്‌​ട​ങ്ങ​ള​ട​ക്ക​മു​ള്ള​വ കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന​തി​നെ​തി​രേ എ​ന്തു ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്ന് സു​പ്രീം​കോ​ട​തി കേ​ന്ദ്ര എ​യ​ർ ക്വാ​ളി​റ്റി പാ​ന​ലി​നോ​ട് ആ​രാ​ഞ്ഞു.


ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ വൈ​ക്കോ​ൽ അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന​തി​നാ​ൽ ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം ശൈ​ത്യ​കാ​ല​ത്ത് രൂ​ക്ഷ​മാ​കു​ന്ന​താ​യി നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ഡ​ൽ​ഹി​യി​ലെ വാ​യു​നി​ല​വാ​രം മെ​ച്ച​പ്പെ​ട്ടു​വെ​ന്ന് കേ​ന്ദ്രം ഉ​റ​പ്പ് ന​ൽ​കി​യെ​ങ്കി​ലും മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ​യു​ള്ള നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ത്ത അ​ധി​കാ​രി​ക​ൾ​ക്കെ​തി​രേ എ​ന്തു​കൊ​ണ്ടാ​ണ് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.