വിദേശകാര്യ സമിതി അധ്യക്ഷനായി തരൂർ
വിദേശകാര്യ സമിതി അധ്യക്ഷനായി തരൂർ
Saturday, September 28, 2024 2:22 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ​റി സ്ഥി​രം​ സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രു​ടെ​യും അം​ഗ​ങ്ങ​ളു​ടെ​യും പ​ട്ടി​ക പാ​ർ​ല​മെ​ന്‍റ് സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ജ്ഞാ​പ​നം ചെ​യ്തു. 24 പാ​ർ​ല​മെ​ന്‍റ​റി സ്ഥി​രം സ​മി​തി​ക​ളി​ൽ കോ​ണ്‍ഗ്ര​സി​ന് നാ​ല് അ​ധ്യ​ക്ഷ പ​ദ​വി​ക​ളാ​ണു ല​ഭി​ച്ച​ത്.

കോ​ണ്‍ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ വി​ദേ​ശ​കാ​ര്യ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​കു​ന്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി സു​പ്ര​ധാ​ന മ​ന്ത്രാ​ല​യ​മാ​യ പ്ര​തി​രോ​ധ​കാ​ര്യ സ​മി​തി​യി​ൽ അം​ഗ​മാ​കും. കൃ​ഷി, ഗ്രാ​മ​വി​ക​സ​നം, വി​ദ്യാ​ഭ്യാ​സം എ​ന്നീ സ​മി​തി​ക​ളി​ലും കോ​ണ്‍ഗ്ര​സി​നാ​ണ് അ​ധ്യ​ക്ഷ​പ​ദ​വി.


പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക​ളി​ൽ ആ​ഭ്യ​ന്ത​രം, പ്ര​തി​രോ​ധം തു​ട​ങ്ങി 11 സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലും ബി​ജെ​പി എം​പി​മാ​രാ​ണ് അ​ധ്യ​ക്ഷ​ന്മാർ. കോ​ണ്‍ഗ്ര​സി​നു​ പു​റ​മേ പ്ര​തി​പ​ക്ഷ​ത്തെ തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സി​നും ഡി​എം​കെ​യ്ക്കും ര​ണ്ടു വീ​ത​വും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്ക് ഒ​ന്നും അ​ധ്യ​ക്ഷ​പ​ദ​വി ല​ഭി​ച്ചു. എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​ക​ളാ​യ ജെ​ഡി​യു, ടി​ഡി​പി, ശി​വ​സേ​ന (ഷി​ൻ​ഡെ), എ​ൻ​സി​പി (അ​ജി​ത് പ​വാ​ർ) തു​ട​ങ്ങി​യ​വ​ർ​ക്ക് ഓ​രോ അ​ധ്യ​ക്ഷ​പ​ദ​വി വീ​തം ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.