ഏകാധിപത്യം എല്ലാ അതിർവരന്പുകളും ലംഘിക്കുന്നു: സുനിത കേജരിവാൾ
ഏകാധിപത്യം എല്ലാ അതിർവരന്പുകളും ലംഘിക്കുന്നു: സുനിത കേജരിവാൾ
Saturday, June 22, 2024 3:34 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഏ​കാ​ധി​പ​ത്യം എ​ല്ലാ അ​തി​ർ​വ​ര​ന്പു​ക​ളും ലം​ഘി​ക്കു​ക​യാ​ണെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ഭാ​ര്യ സു​നി​ത കേ​ജ​രി​വാ​ൾ.

കേ​ജ​രി​വാ​ളി​ന് വി​ചാ​ര​ണ​ക്കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു സു​നി​ത​യു​ടെ പ്ര​തി​ക​ര​ണം.

വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​ന് മു​ന്പുത​ന്നെ ജാ​മ്യ​ത്തെ എ​തി​ർ​ത്ത് ഇ​ഡി വി​ചാ​ര​ണക്കോ​ട​തി​യെ സ​മീ​പി​ച്ച​ത് എ​ങ്ങ​നെ​യാ​ണെ​ന്നും സു​നി​ത ചോ​ദി​ച്ചു. രാ​ജ്യ​ത്തെ മോ​സ്റ്റ് വാ​ണ്ട​ഡ് തീ​വ്ര​വാ​ദി എ​ന്ന​പോ​ലെ​യാ​ണ് ത​ന്‍റെ ഭ​ർ​ത്താ​വി​നോ​ട് ഇ​ഡി പെ​രു​മാ​റു​ന്ന​തെ​ന്നും സു​നി​ത പ്രതി​ക​രി​ച്ചു.


ഹ​രി​യാ​ന​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ടു ഡ​ൽ​ഹി ജ​ല​വി​ഭ​വ മ​ന്ത്രി അ​തി​ഷി അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ച സൗ​ത്ത് ഡ​ൽ​ഹി​യി​ലെ ഭോ​ഗാ​ലി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സു​നി​ത.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ പ​രി​ഹ​സി​ക്കു​ക​യാ​ണെ​ന്ന് ആം​ആ​ദ്മി നേ​താ​വ് സ​ഞ്ജ​യ് സിം​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.