അതേസമയം, നിജ്ജാറിന്റെ ചരമവാർഷികദിനത്തിൽ മൗനാചരണം നടത്തിയ കനേഡിയൻ പാർലമെന്റ് നടപടിക്ക് മറുപടിയുമായി വാൻകുവറിലെ ഇന്ത്യൻ കോണ്‍സുലേറ്റ് രംഗത്തുവന്നു. കനിഷ്ക വിമാനദുരന്തത്തിന്റെ 39-ാം വാർഷികം ആചരിക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
അടുത്ത ഞായറാഴ്ച വൈകുന്നേരം 6.30ന് വാൻകുവർ സ്റ്റാൻലി പാർക്കിലെ സെപ്പർലി പ്ലേഗ്രൗണ്ട് ഏരിയയിലുള്ള എയർ ഇന്ത്യ സ്മാരകത്തിലാണ് അനുസ്മരണ സമ്മേളനം നടക്കുക.
1985 ജൂൺ 23ന് ഖലിസ്ഥാൻ തീവ്രവാദികൾ നടത്തിയ ബോംബ് സ്ഫോടനത്തിൽ കനിഷ്ക വിമാനത്തിലെ 86 കുട്ടികളുൾപ്പെടെ 329 യാത്രക്കാരാണു കൊല്ലപ്പെട്ടത്. വ്യോമയാനചരിത്രത്തിലെ അതിനിഷ്ഠുരമായ ഭീകരാക്രമണങ്ങളിലൊന്നായാണ് ഈ സംഭവം അറിയപ്പെടുന്നത്.