ഇറ്റാനഗർ: അരുണാചൽപ്രദേശിലെ ബിജെപി സർക്കാരിനു പിന്തുണ പ്രഖ്യാപിച്ച് മൂന്ന് എൻസിപി എംഎൽഎമാർ. ഇന്നലെ മുഖ്യമന്ത്രി പേമഖണ്ഡുവുമായി എംഎൽഎമാർ നടത്തിയ കൂടിക്കാഴ്ചയിൽ പിന്തുണക്കത്ത് കൈമാറി.
60 അംഗ അരുണാചൽ നിയമസഭയിൽ ബിജെപിക്ക് 46 അംഗങ്ങളുണ്ട്. അഞ്ച് അംഗങ്ങളുള്ള എൻപിപിയും സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 54 ആയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.