പരീക്ഷാ നടത്തിപ്പിൽ സാങ്കേതികമായ വീഴ്ചകളും ക്രമക്കേടുകളും ഉണ്ടായിട്ടുണ്ട്. ബിഹാർ, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടുള്ള അറസ്റ്റുകൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രീകൃത തട്ടിപ്പ് നടന്നു എന്നതാണ് സൂചിപ്പിക്കുന്നതെന്നും വേണുഗോപാൽ കത്തിൽ പറഞ്ഞു.
ഇത്തരം തട്ടിപ്പുകളിലൂടെ ധാരാളം വിദ്യാർഥികളുടെ ഭാവി അവതാളത്തിലായിരിക്കുന്നു. ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരേ നിയമം കൊണ്ടുവരുമെന്ന ഉറപ്പ് കോണ്ഗ്രസ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.