ബൻസിലാലിന്റെ ഹരിയാന വികാസ് പാർട്ടി ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു. മുൻ ഉപപ്രധാനമന്ത്രികൂടിയായ ദേവിലാലിന്റെ ഇളയ മകൻ രഞ്ജിത് സിംഗ് ചൗട്ടാല(78) മൂന്നു മാസം മുന്പാണ് ബിജെപിയിൽ ചേർന്നത്.
ഹിസാർ മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച രഞ്ജിത് സിംഗ് കോൺഗ്രസ് സ്ഥാനാർഥിയോടു തോറ്റു. ദേവിലാലിന്റെ മൂത്തമകൻ ഓം പ്രകാശ് ചൗട്ടാല ഐഎൻഎൽഡി അധ്യക്ഷനാണ്.
മുൻ മുഖ്യമന്ത്രി ഭജൻലാലിന്റെ ഇളയ മകൻ കുൽദീപ് ബിഷ്ണോയി രണ്ടു വർഷം മുന്പ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. കുൽദീപിന്റെ മകൻ ഭവ്യ ആദംപുരിലെ ബിജെപി എംഎൽഎയാണ്.