മുനമ്പം: വാദം തുടങ്ങി
Saturday, February 22, 2025 2:23 AM IST
കൊച്ചി: മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് കമ്മീഷനെ നിയമിച്ച സംസ്ഥാനസര്‍ക്കാര്‍ നടപടി ചോദ്യംചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതിയിൽ വിശദവാദം തുടങ്ങി.
കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണവേദി സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ പരിഗണനയിലുള്ളത്. ഹര്‍ജിക്കാരുടെ വാദമാണ് ഇന്നലെ നടന്നത്. 25ന് വീണ്ടും വാദം തുടരും.