ദക്ഷിണേന്ത്യന്‍ കണ്വന്ഷന് രാഷ്ട്രീയ പ്രേരിതം: പി.കെ. കൃഷ്ണദാസ്
Saturday, February 22, 2025 2:23 AM IST
കണ്ണൂര്‍: യുജിസി കൊണ്ടുവന്നിട്ടുള്ള കരട് ചട്ടഭേദഗതിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യന്‍ കണ്വന്ഷന് രാഷ്ട്രീയപ്രേരിതമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രചരണമായി സമ്മേളനം മാറ്റുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സര്‍വകലാശാലകള്‍ക്ക് അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും പങ്കെടുക്കാന്‍ നിര്‍ദേശം നല്കി.
ഭരണഘടനാവിരുദ്ധ വേദിയാക്കി കണ്‍വന്‍ഷനെ മാറ്റി. രാഷ്ട്രീയ പ്രചരണത്തിനു പൊതുഖജനാവിനെ ഉപയോഗിക്കുന്നത് നിയമ ലംഘനമാണന്നും അദ്ദേഹം പറഞ്ഞു.
ദൈനംദിന കാര്യങ്ങള്‍ക്കുപോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന സംസ്ഥാനം, ആശാവര്‍ക്കര്‍മാര്‍ക്കടക്കം പല മേഖലകളിലും തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്കു ശന്പളം പോലും നല്‍കാതെ നടത്തുന്ന ഇത്തരം ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവണം.
പ്രതിപക്ഷം കണ്‍വന്‍ഷനെ അനുകൂലിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ നടപടി ധാര്‍മികതയ്ക്കു നിരക്കാത്തതാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.