ഓൾ ഇന്ത്യാ പോസ്റ്റൽ ആൻഡ് ആർഎംഎസ് പെൻഷനേഴ്സ് ഭാരവാഹികൾ
Saturday, February 22, 2025 2:23 AM IST
കണ്ണൂർ: രണ്ടുദിവസങ്ങളിലായി കണ്ണൂരിൽ നടന്ന ഓൾ ഇന്ത്യാ പോസ്റ്റൽ ആൻഡ് ആർഎംഎസ് പെൻഷനേഴ്സ് സംസ്ഥാന സമ്മേളനം സമാപിച്ചു.
ഭാരവാഹികളായി എൻ. ചന്ദ്രശേഖരപിള്ള (കൊല്ലം)- പ്രസിഡന്റ് , വി.എ. മോഹനൻ (തൃശൂർ)- സെക്രട്ടറി , ജേക്കബ് തോമസ് (തിരുവനന്തപുരം)- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. 61 അംഗം സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. കോട്ടയം ജില്ലയിൽ നിന്നുമുള്ള 85 വയസുള്ള കെ.ആർ. മേനോനാണ് ഏറ്റവും പ്രായമുള്ള സംസ്ഥാന സമ്മേളന പ്രതിനിധി.