പാ​ലാ : ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ യൂ​ത്ത് കൗ​ൺ​സി​ലി​ന്‍റെ റീ​ജി​യ​ൺ നേ​തൃ സം​ഗ​മം ഇ​ന്ന് പാ​ലാ രൂ​പ​ത​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ഭ​ര​ണ​ങ്ങാ​നം മാ​തൃ​ഭ​വ​നി​ൽ ന​ട​ത്ത​പ്പെ​ടും.

സ​മു​ദാ​യ - രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​ഷ​യാ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തും. യൂ​ത്ത് കൗ​ൺ​സി​ൽ ജ​ന​റ​ൽ കോ​-ഒാർ​ഡി​നേ​റ്റ​ർ സി​ജോ ഇ​ല​ന്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​നം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ജോ​ർ​ജ്ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.


ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ട്രീ​സ ലി​സ് സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി, എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ്‌ കൊ​ച്ചു​പ​റ​മ്പി​ൽ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.