സീറോമലബാർ സഭ വിശ്വാസി സംഗമം ഇന്ന്
Sunday, February 23, 2025 12:59 AM IST
തൃപ്പൂണിത്തുറ: സീറോമലബാർ സഭയിലെ ഏകീകൃത കുർബാന എറണാകുളം-അങ്കമാലി അതിരൂപതയിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് എകെസിസി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ തിരുവാങ്കുളം സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ ഇന്ന് വിശ്വാസി സംഗമം സംഘടിപ്പിക്കും.
ഉച്ചകഴിഞ്ഞ് 3.30ന് ഏകീകൃത കുർബാന. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം എകെസിസി മുൻ സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അതിരൂപത പ്രസിഡന്റ് ഫ്രാൻസിസ് മൂലൻ അധ്യക്ഷത വഹിക്കും.