പുനർനിയമനം നൽകും
Sunday, February 23, 2025 12:59 AM IST
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ പ്രഫ. കെ.എസ്. അനിൽകുമാറിന് പുനർനിയമനം നൽകാൻ സിൻഡിക്കറ്റ് തീരുമാനം.
ഹൈക്കോടതി നിർദേശ പ്രകാരം ചേർന്ന സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനം. വൈസ് ചാൻസൽ ഡോ. മോഹനൻ കുന്നുമ്മലിന്റെ തീരുമാനത്തെ മറികടന്നാണ് യോഗം തീരുമാനമെടുത്തത്. ഇതോടെ നാല് വർഷം കൂടി അദ്ദേഹത്തിന് രജിസ്ട്രാറായി തുടരാനാകും.