പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Saturday, February 22, 2025 2:23 AM IST
കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന കേസില്‍ ബിജെപി നേതാവ് പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജോര്‍ജ് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണനാണു തള്ളിയത്.
ചാനല്‍ ചര്‍ച്ചയ്ക്കിടെ മുസ്ലിം ലീഗ് പ്രതിനിധി പ്രകോപിപ്പിച്ചതിനെത്തുടര്‍ന്ന് മറുപടി നല്കിയപ്പോള് സംഭവിച്ച നാവുപിഴയാണെന്നും അബദ്ധം മനസിലായപ്പോള്‍ പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറഞ്ഞെന്നുമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
എന്നാല്‍, 30 വര്‍ഷം ജനപ്രതിനിധിയായിരുന്ന പൊതുപ്രവര്‍ത്തകനായ ഹര്ജിക്കാരന് പ്രകോപനങ്ങള്‍ക്കു വിധേയനാകുന്നുവെങ്കില്‍ രാഷ്ട്രീയക്കാരനായി തുടരാന്‍ അര്ഹനല്ലെന്നടക്കമുള്ള പരാമര്‍ശത്തോടെയാണു ഹര്‍ജി തള്ളിയത്.