തദ്ദേശ സ്ഥാപനങ്ങൾക്ക് 1904.9 കോടിയുടെ ഫണ്ട് അനുവദിച്ചു
Saturday, February 22, 2025 2:23 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 2024-2025 സാന്പത്തിക വർഷത്തെ വികസന ഫണ്ടിന്റെ മൂന്നാം ഗഡുവായ 1904,90,64,200 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്.
മുനിസിപ്പൽ കോർപറേഷനുകൾക്ക് 222,17,67,800 രൂപയും മുനിസിപ്പാലിറ്റികൾക്ക് 193,01,28,800 രൂപയും ജില്ലാ പഞ്ചായത്തുകൾക്ക് 245,15,71,800 രൂപയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 245,15,72,000 രൂപയും ഗ്രാമപഞ്ചായത്തുകൾക്ക് 999,40,23,800 രൂപയുമാണ് അനുവദിച്ചത്.